ചില ദുരന്തങ്ങൾ മനുഷ്യരാശിയെ വലിയ പാഠങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ എത്ര തന്നെ ആയാലും മനുഷ്യരെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. അത്തരം ചില ദുരന്തങ്ങളെ കുറിച്ച് അറിയാം.
1. ഹെയ്തി ഭൂമികുലുക്കം (2010) : 7.0 സ്കെയിൽ ഭൂചലനം, 220,000 ൽ അധികം ആളുകൾ കൊല്ലപ്പെട്ടു, ഭൂകമ്പം അന്താരാഷ്ട്ര സഹായങ്ങളിലെ പിഴവുകളും വെളിപ്പെടുത്തി. മെഡിക്കൽ ടീമുകളെ നിശ്ചയിക്കാനും അവയുടെ അംഗീകാരത്തിനുമായി ലോകാരോഗ്യ സംഘടന പുതിയ നടപടിക്രമങ്ങൾ വികസിപ്പിച്ചു.

2. തഹോകു ഭൂചലനം, സുനാമി, ഫുകുഷിമ ഡൈചി ന്യൂക്ലിയർ ദുരന്തം (2011): 9.0 സ്കെയിൽ ഭൂചലനം, 20,000 പേർ കൊല്ലപ്പെട്ടു, 1986 ലെ ചെർണോബിൽ ദുരന്തത്തെ പോലെ ഫുകുഷിമ ഡൈചി വൈദ്യുത നിലയത്തിൽ നിന്ന് വലിയ തോതിൽ റേഡിയോ ആക്ടീവ് വസ്തുക്കൾ ചോർന്നു.

3. സാൻഡി ചുഴലിക്കാറ്റ് (2012) : യുണൈറ്റഡ് സ്റ്റേറ്റ്സിൽ മാത്രം നൂറിലധികം ആളുകൾ മരിച്ചു, അന്ന് വരെ സുരക്ഷിതരെന്ന് കരുതി ജീവിച്ചിരുന്ന അമേരിക്കൻ ജനതയുടെ കണ്ണ് തുറപ്പിച്ച പ്രകൃതി ദുരന്തം ആയിരുന്നു ഇത്.

4. ഹയാൻ ടൈഫൂൺ (2013) : മണിക്കൂറിൽ 200 മൈൽ വേഗതയിൽ വന്ന ഈ കാറ്റഗറി 5 “സൂപ്പർ ടൈഫൂൺ” ഫിലിപ്പീൻസിനെ തകർത്തു. കൊടുങ്കാറ്റിൽ ഏകദേശം 7,000 പേർ കൊല്ലപ്പെടുകയും 4 ദശലക്ഷത്തിലധികം പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു.

5. വെസ്റ്റ് ആഫ്രിക്കയിലെ ഇബോള വ്യാപനം (2014-2016) : രോഗം ഗ്വിനിയയിൽ നിന്ന് തുടങ്ങി സിയറ ലിയോണിലേക്കും ലൈബീരിയയിലേക്കും വ്യാപിച്ചു. രണ്ടുവർഷത്തിനിടെ ഇബോള രോഗം മൂലം 11,000 ത്തിലധികം ആളുകൾ മരിച്ചു. അമേരിക്കയിലും യൂറോപ്പിലും എബോള കേസുകൾ റിപ്പോർട്ട് ചെയ്തു.

6. നേപ്പാൾ ഭൂചലനം (2015) : 7.8 സ്കെയിൽ ഭൂചലനം, 9000 പേർ കൊല്ലപ്പെട്ടു. ഭൂകമ്പം രാജ്യത്തിന്റെ പല ഭാഗങ്ങളിലും വീടുകൾ നശിപ്പിക്കുകയും തലസ്ഥാനമായ കാഠ്മണ്ഡുവിലെ ഉയരമുള്ള കെട്ടിടങ്ങൾ തകർക്കുകയും ചെയ്തു.

7. ഹാർവി ചുഴലിക്കാറ്റ് (2017) : മണിക്കൂറിൽ 130 മൈൽ വേഗത കൈവരിച്ച കാറ്റഗറി 4 കൊടുങ്കാറ്റായിരുന്നു ഹാർവി. 88 പേര് അന്ന് മരിച്ചു, ആ ദുരന്തം ഒരു സത്യം വെളിപ്പെടുത്തി: വെള്ളപൊക്കമാണ്, കാറ്റല്ല, ഒരു ചുഴലിക്കാറ്റിന്റെ ഏറ്റവും അപകടകരമായ ഭാഗം. ഹാർവി തെക്കൻ തീരത്തേക്ക് ട്രില്യൺ കണക്കിന് ഗാലൻ മഴയാണ് കൊണ്ടുവന്നത്.

8. മരിയ ചുഴലിക്കാറ്റ് ( 2017) : വിനാശകരമായ കൊടുങ്കാറ്റ് ആദ്യം ഡൊമിനിക്കയിലും (കാറ്റഗറി 5 ചുഴലിക്കാറ്റായി), തുടർന്ന് പ്യൂർട്ടോ റിക്കോയിലും (ഒരു കാറ്റഗറി 4 ആയി) വീശിയപ്പോൾ, ഇരു രാജ്യങ്ങളും ഇരുട്ടിലായി- പ്യൂർട്ടോ റിക്കോയിലെ ചില സ്ഥലങ്ങളിൽ ഒരു വർഷം വരെ കറൻറ്റ് ഇല്ലായിരുന്നു.

9. ഇടായ് സൈക്ലോൺ (2019) : കാറ്റഗറി 3 കൊടുങ്കാറ്റ് ദക്ഷിണാഫ്രിക്കയെ തകർത്തു, മൊസാംബിക്ക്, സിംബാബ്വെ, മലാവി എന്നിവിടങ്ങളിൽ നാശം വിതച്ചു. 1,300 പേർ കൊല്ലപ്പെട്ടു; കാർഷിക ഭൂമി ഉപ്പുവെള്ളത്തിൽ നിറഞ്ഞു.

10. 2020 ലെ കാട്ടുതീകൾ : ഓസ്ട്രേലിയയിലെ കാട്ടുതീ 3 ബില്യൺ ജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചു. ഉക്രൈനിലെ ചെർണോബിൽ പ്രദേശത്തും അമേരിക്കയിലെ കാലിഫോർണിയയിലെ വ്യാപകമായി കാട്ടുതീ പടർന്നു. ഇന്ത്യയിലെ ഉത്തരാഖണ്ഡിലും കാട്ടുതീ പടർന്നിരുന്നു.

ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
വിനാശത്തിന്റെ എണ്ണ പാടകൾ
ഫാസ്റ്റ് ഫാഷൻ പരിസ്ഥിതിയെ നശിപ്പിക്കുമോ?
കുട്ടികളുടെ പ്രശ്നങ്ങൾ: മാനസിക പരിഹാരവും പരിചരണവും