ഐഎസ്എൽ സീസണിലെ മികച്ച റേറ്റിങ്ങുള്ള 10 ഇന്ത്യൻ താരങ്ങൾ
പത്ത് മത്സരങ്ങൾ പിന്നിടുമ്പോൾ ഈ സീസണിലെ ശ്രദ്ധേയരായ പത്ത് ഇന്ത്യൻ താരങ്ങൾ ആരൊക്കെയെന്ന് പരിശോധിക്കുകയാണിവിടെ
ഇന്ത്യൻ സൂപ്പർ ലീഗിനോടൊപ്പം ഇന്ത്യൻ താരങ്ങളും അവരുടെ മികവ് വർദ്ധിപ്പിക്കുകയാണ്. ഇന്ത്യൻ താരങ്ങളുടെ പ്രകടനത്തിലും നിലവാരത്തിലും കാതലായ മാറ്റം കൊണ്ടുവരാനും പുതുതാരങ്ങളെ കണ്ടെത്താനും ഐഎസ്എൽ വേദിയായിട്ടുണ്ട്. പത്തോളം മത്സരങ്ങൾ പിന്നിടുന്ന ഐഎസ്എലിന്റെ ഏഴാം സീസണിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത 10 ഇന്ത്യൻ താരങ്ങൾ ആരെന്ന് പരിശോധിക്കാം:
10 രാജു ഗെയ്ക്വാദ് - ഈസ്റ്റ് ബംഗാൾ (7.11)
വൈകിയാണ് ടീമിലെത്തിയതെങ്കിലും മൂന്ന് കളിയിലെ കളിമികവിലൂടെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായി രാജു ഗെയ്ക്വാദ്. 82 ശതമാനം പാസിങ് കൃത്യതയ്ക്കൊപ്പം ഒരു അസിസ്റ്റും ഈ മുപ്പതുകാരനായ ഡിഫൻഡറുടെ കാലിൽ നിന്ന് പിറന്നു.
9 ആകാശ് മിശ്ര- ഹൈദരാബാദ് എഫ്സി (7.15)
ഹൈദരാബാദ് എഫ്സിയുടെ ലെഫ്റ്റ് ബാക്കിലെ ഈ പത്തൊമ്പതുകാരൻ ഇതിനോടകം തന്നെ ദേശീയ ടീം സെലക്ടർമാരുടെ ശ്രദ്ധപിടിച്ചുപറ്റിക്കാണണം. പ്രതിരോധത്തിനൊപ്പം അറ്റാക്കിങ്ങിലും ശ്രദ്ധപതിപ്പിക്കുന്ന ആകാശ് ഒരു ഗോളിനും അവസരമൊരുക്കി.
8 സുനിൽ ഛേത്രി - ബെംഗളൂരു എഫ്സി (7.23)
മുപ്പത്തിയാറാം വയസ്സിലും ഛേത്രിയിലെ ഗോൾസ്കോറർക്ക് പതർച്ചയില്ല. പത്ത് മത്സരങ്ങളിൽ നിന്ന് നാല് ഗോളും ഒരു അസിസ്റ്റുമാണ് ഛേത്രിയുടെ സമ്പാദ്യം.
7 പ്രീതം കോട്ടാൽ- എടികെ മോഹൻബഗാൻ (7.25)
എടികെ മോഹൻബഗാന്റെ കരുത്തുറ്റ അഞ്ചംഗ ഡിഫൻസിന്റെ വലത് വിങ്ങിൽ ഏറെ അനുഭവസ്ഥനായ റൈറ്റ്ബാക് കരുത്തുറ്റ സാന്നിധ്യമാണ്. കൂടുതൽ അറ്റാക്കിങ്ങായ പൊസിഷനിലാണ് കളിക്കുന്നതെങ്കിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ പ്രീതത്തിനായി.
6 അമരീന്ദർ സിങ് - മുംബൈ സിറ്റി എഫ്സി (7.34)
പത്ത് മത്സരങ്ങളിലും മുംബൈ സിറ്റിയുടെ വലകാത്ത അമരീന്ദർ സിങ് നാല് ഗോളുകൾ മാത്രമാണ്. ആറ് ക്ലീൻ ഷീറ്റുകൾ നിലനിർത്തിയ ഈ ഇരുപത്തേഴുകാരൻ മികച്ച മറ്റൊരു സീസണിലൂടെയാണ് കടന്നുപോകുന്നത്.
5 ശങ്കർ റോയ്- ഈസ്റ്റ് ബംഗാൾ (7.36)
ഈസ്റ്റ് ബംഗാൾ പോസ്റ്റിലെ ആദ്യ ഓപ്ഷനായ ദേബ്ജിത് മജൂംദാറിന്റെ ഒഴിവിൽ ലഭിച്ച ഒരു മത്സരമാണ് ശങ്കർ റോയ് എന്ന ഗോൾകീപ്പറെ ഈ പട്ടികയിലെത്തിച്ചത്. മൂന്ന് സേവുകളോടെ ക്ലീൻഷീട്ട് നിലനിർത്തിയ ഇരുപത്തഞ്ചുകാരന് കൂടുതൽ അവസരങ്ങൾ കിട്ടേണ്ടതുണ്ട്.
4 ആശിഷ് റായ്- ഹൈദരാബാദ് എഫ്സി (7.41)
സിക്കിമിൽ നിന്നുള്ള ഈ റൈറ്റ് ബാക്കിന് ഇത് ആദ്യ ഐഎസ്എൽ സീസണാണ്. ഹൈദാരാബാദ് എഫ്സിയുടെ അറ്റാക്കിന് ശക്തി പകരുന്നത്തിൽ ഈ ഇരുപത്തിയൊന്നുകാരന്റെ കാലുകൾ നിർണായക കരുത്താണ്. ഇതിനോടകം രണ്ട് അസിസ്റ്റുകൾ തീർത്ത ഫുൾബാക് പ്രതിരോധത്തിലും ഒരുപോലെ ഓടിയെത്തുന്നു.
3 അരിന്ദം ഭട്ടാചാര്യ- എടികെ മോഹൻ ബഗാൻ (7.63)
പത്ത് മത്സരങ്ങളിൽ മുഴുവൻ കളിച്ചിട്ടും നാല് ഗോൾ മാത്രം നൽകിയ അരിന്ദം ഈ ഐഎസ്എൽ സീസണിലെ ഏറ്റവും റേറ്റിങ്ങുള്ള ഗോൾകീപ്പറാണ്. ഏഴ് ക്ലീൻ ചീട്ട് നിലനിർത്തിയിട്ടുള്ള താരം ദേശീയ ടീമിലെ നമ്പർ വൺ ഗോൾകീപ്പറായ ഗുർപ്രീത് സിങ്ങിനും രണ്ടാമൻ അമരീന്ദർ സിങ്ങിനും വലിയ ഭീഷണിയുയർത്തുന്ന.
2 ഹാലിചരൻ നാസറി - ഹൈദരാബാദ് എഫ്സി (7.74)
ഇരുപത്തിയാറുകാരനായ ഈ ആസാംകാരന്റെ കളി മികവിന്റെ കാര്യത്തിൽ ആർക്കും തർക്കം കാണില്ല. എന്നാൽ ഫോം നിലനിർത്താനാകാതെ വരുന്നു എന്നതാണ് നാസറി നേരിട്ടിട്ടുള്ള വലിയ വിമർശനം. ഹൈദരാബാദ് എഫ്സിയിൽ മെച്ചപ്പെട്ടൊരു സീസണിലൂടെയാണ് നാസറി കടന്നുപോകുന്നത്. ചെന്നൈയിൻ എഫ്സിക്കെതിരെ നേടിയ രണ്ട് ഗോളടക്കം പത്ത് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളാണ് നാസറിയുടെ സമ്പാദ്യം
1 റൗളിൻ ബോർജസ്- മുംബൈ സിറ്റി എഫ്സി (7.8)
പത്ത് മത്സരങ്ങളും കളിച്ച ഇരുപത്തിയെട്ടുകാരനായ ഈ ഡിഫൻസീവ് മിഡ്ഫീൽഡർ മുംബൈ എഫ്സി സ്ക്വാഡിലെ നിർണായക ശക്തിയാണ്. ഒരോ ഗോളിനും അസിസ്റ്റും 83 ശതമാനം പാസിങ്ങിലെ കൃത്യതയും കളിമെനയുന്നതിൽ ഈ ഗോവക്കാരനുള്ള മികവിന്റെ സൂചനയാണ്. ഇനി മുംബൈക്ക് പന്ത് നഷ്ടപ്പെടുകയാണെങ്കിൽ പ്രതിരോധത്തിലേക്ക് ഓടിയെത്താനും റൗളിൻ ബോർജസ് എപ്പോഴേ റെഡി!
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഇന്ത്യൻ ഫുട്ബോളിലെ വിലയേറിയ 10 പേർ
മോഹൻ ബഗാനും ഈസ്റ്റ്ബംഗാളും ഐഎസ്എല്ലിലേക്ക്? തിരിച്ചടിയാവുക എറ്റികെയ്ക്ക്
കൊറോണ: ഐഎസ്എൽ ഫൈനൽ ആളൊഴിഞ്ഞ സ്റ്റേഡിയത്തിൽ
'സഹൽ ഞാൻ കണ്ട ഏറ്റവും മികച്ച ഇന്ത്യൻ താരങ്ങളിൽ ഒരാൾ'