ഇനിയെത്ര വെല്ലുവിളി?; 7 മാസം കൊണ്ട് 33,000 ടണ്‍ കൊവിഡ് മാലിന്യം നല്കുന്ന പാഠം
കൊവിഡ് മാലിന്യ സംസ്കരണത്തിന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാര്‍ഗരേഖ നിര്‍ദേശിച്ചിരുന്നു.
കൊവിഡ് വ്യാപനത്തിനൊപ്പം ഉണ്ടായ മറ്റൊരു ആശങ്കയായിരുന്നു മാലിന്യ സംസ്കരണം. മറ്റ് മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് തന്നെ ബുദ്ധിമുട്ട് നേരിടുന്ന കേരളത്തില്‍ ആശുപത്രി മാലിന്യങ്ങളുടെ സംസ്കരണം വലിയ വെല്ലുവിളിയാണ്. കൊവിഡ് ഇതിന് മറ്റൊരു സാഹചര്യം കൂടി സൃഷ്ടിച്ചു. ആശുപത്രികള്‍ മാത്രമല്ല, എല്ലാ വീടുകളും വ്യക്തികളും ബയോമെഡിക്കല്‍ മാലിന്യം പുറന്തള്ളുന്നവരായി മാറി. അതും പ്രതിദിനം എന്ന കണക്കില്‍. മാസ്ക്, പിപിഇ കിറ്റുകള്‍, ഷൂ കവര്‍, ഗ്ലൗസ്, , കോട്ടണ്‍, രക്തം ഉള്‍പ്പടെ മറ്റ് മനുഷ്യാവശിഷ്ടങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.
ഇന്ത്യയില്‍ കൊവിഡ് വ്യാപനത്തിന് ശേഷമുള്ള ഏഴ് മാസം കൊണ്ട് 33,000 ടണ്‍ ബയോമെഡിക്കല്‍ മാലിന്യം ഉണ്ടായി എന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി)യുടെ വെളിപ്പെടുത്തല്‍. ഇതില്‍ തന്നെ ഏറ്റവും കൂടുതല്‍ മാലിന്യം, 5,500 ടണ്‍, ഉണ്ടായത് ഒക്ടോബറില്‍ ആണെന്നും സിപിസിബി പറയുന്നു.
2020 ജൂണ്‍ മുതല്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ ശേഖരിച്ച കണക്കുള്‍ ക്രോഡീകരിച്ചാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇത് തയ്യാറാക്കിയത്. എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേര്‍ന്ന് തയ്യാറാക്കിയതാണ് ഈ കണക്ക്.
രോഗ വ്യാപനം ഏറ്റവും കൂടുതലുണ്ടായ മഹാരാഷ്ട്രയില്‍ ഇത് കൂടിയെന്നത് സ്വാഭാവികം. 629 ടണ്‍ മാലിന്യം മഹാരാഷ്ട്ര പുറന്തള്ളി. വ്യാപന തോതില്‍ കൂടിയ കേരളം രണ്ടാം സ്ഥാനത്തുമായി. 542 ടണ്‍ മാലിന്യം കേരളവും ഈ കാലയളവില്‍ പുറന്തള്ളി. ഗുജറാത്ത് 3,086, തമിഴ്നാട്, 2,806 ഉത്തര്‍ പ്രദേശ് 2,502, ഡല്‍ഹി 2,471, പശ്ചിമ ബംഗാള്‍ 2,095, കര്‍ണാടക 2.026 ടണ്‍ എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്ക്. ഏതാണ്ട് 4,864 ടണ്‍ മാലിന്യവും സൃഷ്ടിക്കപ്പെട്ടത് ഡിസംബറിലായിരുന്നു.
കൊവിഡ് മാലിന്യ സംസ്കരണത്തിന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാര്‍ഗരേഖ നിര്‍ദേശിച്ചിരുന്നു. ആശുപത്രികള്‍, മറ്റ് ചികിത്സാകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇത്തരം മാലിന്യങ്ങള്‍ എങ്ങനെ സംസ്കരിക്കണം എന്നതായിരുന്നു മാര്‍ഗരേഖ.
ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍, റൂം ക്വാറന്റൈനില്‍ കഴിയുന്നവരുടെ മാലിന്യങ്ങല്‍, സാംപിള്‍ ശേഖരണ കേന്ദ്രത്തില്‍നിന്നുള്ള മാലിന്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നതായിരുന്നു അത്. നഗരകേന്ദ്രങ്ങളിലും ഗ്രാമങ്ങളിലും ട്രീറ്റമെന്റ് സൗകര്യങ്ങള്‍ ഒരുക്കേണ്ടകാര്യവും നിര്‍ദേശിച്ചു.
ബയോ മെഡിക്കല്‍ മാലിന്യത്തിന്റെ അളവ് കണക്കാക്കുന്നതിന് കഴിഞ്ഞ മാര്‍ച്ചില്‍ COVID19BWM എന്ന ആപ്പ് കേന്ദ്ര മലീനീകരണ നിയന്ത്രണ ബോര്‍ഡ് തയ്യാറാക്കിയിരുന്നു. രാജ്യത്തെ മുഴുവന്‍ കേന്ദ്രങ്ങളിലെയും ഇത്തരം മാലിന്യങ്ങളുടെ ശേഖരണവും അത് സംസ്കരിക്കുന്നത് സംബന്ധിച്ച വിവരങ്ങളും ക്രോഡീകരിക്കുകയുണ്ടായി. മാലിന്യം സംസ്കരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്ന് സുപ്രീംകോടതിയും നിര്‍ദേശിച്ചിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
രാജ്യത്ത് സമൂഹവ്യാപനം നടന്നു കഴിഞ്ഞെന്ന് ഐഎംഎ; ടെസ്റ്റ് വ്യാപകമാക്കാന്‍ ഐസിഎംആര്‍
1000 കടന്ന് രണ്ടാം ദിനവും; സംസ്ഥാനത്ത് ഇന്ന് 1078 പേര്‍ക്ക് കൊവിഡ് സ്ഥീരികരിച്ചു; അഞ്ച് മരണം കൂടി
വീണ്ടും കതിച്ചുയര്ന്നു; 1167 പേര്‍ക്ക് കൂടി സംസ്ഥാനത്ത് കൊവിഡ്; നാല് മരണം
പിന്നിട്ടത് ആറ് മാസം: എന്തുകൊണ്ട് കേരളത്തിലെ കൊവിഡ് കേസുകള്‍ കുതിക്കുന്നു?