ന്യൂവൽസ് തൊട്ട് സിറ്റി വരെ, 2 പതിറ്റാണ്ട് നീണ്ട മെസിയുടെ ബാഴ്സ ജീവിതം അവസാനിച്ചാൽ ചേക്കാറാൻ സാധ്യതയുള്ള 5 ടീമുകൾ
ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചൂടുള്ള ചർച്ചകളിലൊന്നാണ് ബാഴ്സ വിടുകയാണെങ്കിൽ മെസി ഏത് ക്ലബിലേക്കായിരിക്കും ചേക്കേറുക എന്നത്.
കഴിഞ്ഞ ദിവസമാണ് അരങ്ങേറ്റം തൊട്ട് ഇന്നുവരെ വർഷങ്ങളോളം താൻ കളിച്ച ക്ലബായ ബാഴ്സലോണ വിടാന്‍ താല്പര്യമറിയിച്ച് അര്‍ജന്റീനയുടെ ഇതിഹാസതാരം ലയണല്‍ മെസി രംഗത്തെത്തിയത്. ഇതിനകം തന്നെ മുൻ താരങ്ങളും സഹതാരങ്ങളും ക്ലബ് ഭാരവാഹികളുമല്ലാം മെസിയുടെ തീരുമാനത്തെ സ്ഥിരീകരിച്ച് രംഗത്തെത്തകയും തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചൂടുള്ള ചർച്ചകളിലൊന്നാണ് ബാഴ്സ വിടുകയാണെങ്കിൽ മെസി ഏത് ക്ലബിലേക്കായിരിക്കും ചേക്കേറുക എന്നത്.
ലോക ക്ലബ്ബ് ഫുട്ബോളിലെ ഏറ്റവും പാരമ്പര്യമുള്ള ക്ലബ്ബുകളിലൊന്നാണ് ബാഴ്സലോണ. സുവര്‍ണകാലം പിന്നിട്ട ക്ലബ്ബ് ഇപ്പോള്‍ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്. ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോടേറ്റ 2-8ന്റെ തോൽവി അക്ഷരാർഥത്തിൽ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. ഈ സീസണില്‍ ഒരു കിരീടം പോലും ബാഴ്സയ്ക്കു നേടാനുമായില്ല. 2007-08നു ശേഷം ആദ്യമായാണ് ബാഴ്സയ്ക്കു ഇത്തരമൊരു നാണക്കേട് നേരിട്ടത്.
മെസിയെ ബാഴ്സ ജഴ്സിയിലല്ലാതെ മറ്റൊരു ടീമിനായി കളിക്കുന്നത് ഫുട്ബോൾ ആരാധകർ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യമാണ്. മെസിക്കു ക്ലബ്ബ് വിടാന്‍ ബാഴ്സ അനുമതി നല്കുകയാണെങ്കില് ഏതു ടീമിലേക്കാണ് അദ്ദേഹം ചേക്കേറാന്‍ സാധ്യതയെന്നു നോക്കാം.
1 മാഞ്ചസ്റ്റര്‍ സിറ്റി
ഇംഗ്ലീഷ് ഫുട്ബോളിലെ പ്രഗത്ഭരായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കു മെസ്സി ചേക്കേറാനുള്ള സാധ്യത കൂടുതലാണ്. പണത്തിനൊപ്പം തന്റെ മുന്‍ പ്രിയ കോച്ച് പെപ് ഗ്വാര്‍ഡിയോളയുടെ സാന്നിധ്യവും മെസിയെ സിറ്റിയിലേക്കു ആകര്‍ഷിക്കുന്നുവെന്നാണ് കണക്കുകൂട്ടലുകൾ. മെസിയെ താരപദവിയിലേക്കുയര്‍ത്തിയ കോച്ച് കൂടിയാണ് ഗ്വാര്‍ഡിയോള. അദ്ദേഹം പരിശീലിപ്പിച്ചിരുന്ന കാലഘട്ടം ബാഴ്സയുടെ സുവര്‍ണ കാലമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഗുരുതുല്യനായ ഗ്വാര്‍ഡിയോള താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ മെസിക്കു സിറ്റിയിൽ നിന്നുള്ള ഓഫർ തള്ളിക്കളയാനാവില്ല.
കൂടാതെ ദേശീയ ടീമിലെ അടുത്ത കൂട്ടുകാരനായ സെര്‍ജിയോ അഗ്വേറോയും സിറ്റിയിലുണ്ടെന്നത് മെസിയെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം.
2- ഇന്റര്മിലാന്
2008 മുതലേ മെസിയെ സ്വന്തമാക്കാന്‍ അരക്കിട്ടുറപ്പിച്ചിറങ്ങിയ ടീമാണ് ഇറ്റലിയിലെ പ്രധാന ക്ലബായ ഇന്റർ മിലാൻ. പക്ഷേ, ഇന്റര്‍ നടത്തിയ ശ്രമം വിജയം കണ്ടിരുന്നില്ല. ഇത്തവണ സാഹചര്യം കൂടുതല്‍ അനുകൂലമായതിനാല്‍ ഇന്റര്‍ രണ്ടും കല്‍പ്പിച്ച് രംഗത്തിറങ്ങാന്‍ സാധ്യതയേറെയാണ്. വരാനിരിക്കുന്ന സീസണില്‍ മെസി തങ്ങളുടെ ടീമിലെത്താനുള്ള സാധ്യത വളരെയേറെയാണെന്ന് ഇന്റര്‍ ഡയറക്ടര്‍ മാസ്സിമോ മിറാബെല്ലി പറയുന്നു. തങ്ങളെ സംബന്ധിച്ച് മെസി ഇനി വെറുമൊരു സ്വപ്നമല്ല. ക്ലബ്ബിലെത്താന്‍ സാധ്യത ഇനിയുമുണ്ട്. മെസിക്കു നാലു വര്‍ഷത്തെ കരാര്‍ നല്കാന് ഇന്റര്‍ തയ്യാറാണ്. അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന ഫുട്ബോളറാക്കി മാറ്റും. അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ ഇങ്ങനെ.
മെസ്സി ഇന്ററിലെത്തുകയാണെങ്കില് സെരി എ ലോക ഫുട്ബോളിലെ രണ്ടു ഇതിഹാസങ്ങള്‍ തമ്മിലുള്ള മറ്റുരക്കലിനും വേദിയാവും. നിലവില്‍ ഇറ്റാലിയൻ ലീഗ് ജേതാക്കളായ യുവന്റസിന്റെ താരമാണ് മെസ്സിയുടെ മുഖ്യ എതിരാളിയായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ. മെസി 6 തവണ ബാലൻ ദി ഓർ പുരസ്കാരം നേടിയപ്പോൾ റൊണാൾഡോ 5 വട്ടം നേടിയിട്ടുണ്ട്.
2- പിഎസ്ജി
ഇത്തവണ ചാംപ്യൻസ് ലീഗ് ഫെനലിലെത്തിയെങ്കിലും കരുത്തരായ ബയേണിനോട് തോൽവിയേറ്റ് വാങ്ങാനായിരുന്നു പാരീസ് ക്ലബിന്റെ വിധി. അവർ എല്ലാ കാലത്തുമായ സ്വപ്നം കാണുന്നതാണ് ഒരു ചാംപ്യൻസ് ലീഗ് കിരീടം. അതിനു വേണ്ടി മെസ്സിയെ ടീമിലെത്തിക്കാനുള്ള സാമ്പത്തിക ശേഷിയുള്ള ടീം ആണ് ഫ്രഞ്ച് ലീഗ് ചാംപ്യന്മാരായ പി എസ് ജി. 2017ല്‍ ലോക റെക്കോര്‍ഡ് തുകയ്ക്കു ബാഴ്സയില്‍ നിന്നും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറെ പിഎസ്ജി റാഞ്ചിയത് ചരിത്രമാണ്. ഇതിനൊപ്പം മെസിയെ കൂടി സ്വന്തമാക്കാനുള്ള ശേഷി അവർക്കുണ്ട്. നെയ്മര്‍ക്കൊപ്പം മെസിയുമെത്തിയാല് ചാംപ്യൻസ് ലീഗ് കിരീടസ്വപ്നം യാഥാര്‍ഥ്യമാവുമെന്ന് പിഎസ്ജി കണക്കുകൂട്ടുന്നു.
4- മാഞ്ചസ്റ്റർ യുണൈറ്റഡ്
ഫെർഗൂസൻ കാലഘട്ടത്തിനു ശേഷം ഇംഗ്ലണ്ടില്‍ പ്രതാപം വീണ്ടെടുക്കാന്‍ തയ്യാറെടുക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മെസിയെ സ്വന്തമാക്കാനുള്ള സാമ്പത്തിക ശേഷിയുള്ളള ക്ലബ്ബാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 120 മില്ല്യണ്‍ യൂറോ മെസിക്കായി ചെലവഴിക്കാന്‍ യുനൈറ്റഡ് തയ്യാറുമാണ്.
5- ന്യൂവെൽസ് ഓൾഡ് ബോയ്സ്
താൻ കളി തുടങ്ങിയ അവിടെ തന്നെ കളി നിര്‍ത്താനും ആഗ്രഹിക്കുന്നതായി മെസി നേരത്തേ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു. അങ്ങനെയെങ്കിൽ തന്റെ കുട്ടിക്കാലത്തെ ക്ലബ്ബായ അര്‍ജന്റീനയിലെ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിലേക്കു മെസ്സി തിരികെ പോവാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!