നാദാപുരം തൂണേരിയിൽ മാത്രം 53 പേർക്ക് കൊവിഡ്; പഞ്ചായത്ത് പ്രസിഡന്റിനും വാര്‍ഡ് അംഗങ്ങള്‍ക്കും രോഗം; നിയന്ത്രണങ്ങള്‍ ശക്തം
നേരത്തെ പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരുടെ സമ്പർക്കത്തിൽ ഉണ്ടായിരുന്നവർക്കാണ് ആന്റിജൻ പരിശോധന നടത്തിയതും ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്തതും.
കോഴിക്കോട് നാദാപുരം തൂണേരിയിൽ നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സ്ഥിതി ഗുരുതരം. തൂണേരിയിൽ ഇന്നലെ 400 പേരുടെ സ്രവം പരിശോധിച്ചതിൽ 53 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പഞ്ചായത്തിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിലുണ്ടായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് കെപിസി തങ്ങൾ കോയ അടക്കം രണ്ട് പഞ്ചായത്ത് അംഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇതെതുടർന്ന് പഞ്ചായത്ത് ഓഫിസ് അടച്ചു. ഇവരുടെ കുടുംബാംഗങ്ങൾ നിരീക്ഷണത്തിലാണ്.
പഞ്ചായത്തിലെ എല്ലാവർക്കും കൊവിഡ് പരിശോധന നടത്തുമെന്നാണ് വിവരം. പ്രദേശത്ത് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. നേരത്തെ പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരുടെ സമ്പർക്കത്തിൽ ഉണ്ടായിരുന്നവർക്കാണ് ആന്റിജൻ പരിശോധന നടത്തിയതും ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്തതും.
നാദാപുരം പുളിക്കൂൽ റോഡിൽ കഴിഞ്ഞ ദിവസം ഗൃഹപ്രവേശം നടന്ന വീട്ടിലെ ഗൃഹനാഥൻ, ഇദ്ദേഹം വ്യാപാരി കൂടിയാണ്, പഞ്ചായത്തിലെ വനിതാ മെംബർ എന്നിങ്ങനെ നിരവധി പേരുടെ പരിശോധന ഫലങ്ങളാണ് പോസിറ്റീവായത്. ഇവരുമായി നിരവധി പേർ സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുളളതായാണ് വിവരം. ഇവരുടെയെല്ലാം സ്രവം പരിശോധനയ്ക്ക് എടുക്കാനുള്ള തീരുമാനത്തിലാണ് ആരോഗ്യവകുപ്പ്. ജനം പുറത്തിറങ്ങുന്നത് തടയാൻ പൊലീസ് കർശന നടപടി തുടങ്ങി. പ്രധാന റോഡുകൾ അടക്കം അടച്ചു. ടൗണുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

നാലു ജില്ലകളില്‍ അതീവജാഗ്രത പുലര്‍ത്താനാണ് ആരോഗ്യവകുപ്പ് നിർദേശം നൽകിയത്. ആലപ്പുഴ, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കൂടുതല്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഈ പ്രദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം. ഇതുവരെ സംസ്ഥാനത്ത് 51 ക്ലസ്റ്ററുകളാണ് രൂപപ്പെട്ടത്. ഇതിൽ തിരുവനന്തപുരം പൂന്തുറ, മലപ്പുറം പൊന്നാനി എന്നിവയാണ് വലിയ ക്ലസ്റ്ററുകൾ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കൊവിഡ്: ലോകത്ത് 53,166 മരണം; രോഗബാധിതരുടെ എണ്ണം 10.14 ലക്ഷം, 24 മണിക്കൂറില്‍ മരിച്ചത് 5,974 പേര്
കൊവിഡ് മരണം 1.08 ലക്ഷം, രോഗികള്‍ 17.78 ലക്ഷം; വിറങ്ങലിച്ച് അമേരിക്ക, മരണം 20,577, ഇന്നലെ മാത്രം 1,830 പേര്
കൊവിഡ് മരണം ഒന്നരലക്ഷം കടന്നു, 24 മണിക്കൂറില്‍ മരിച്ചത് 8,653 പേര്; കണ്ണീരായി അമേരിക്ക, 7.09 ലക്ഷം രോഗികള്‍, 37,135 മരണം
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതർ 30,000 കടന്നു, ഗുജറാത്തിലും തമിഴ്നാട്ടിലും 10,000ത്തിലേറെ; സ്ഥിതി ഗുരുതരം