'നമ്മളുടെ നിസ്സഹകരണം മൂലം മലയാള സിനിമയ്ക്ക് പ്രതിസന്ധി ഉണ്ടാവരുതെന്നേ ആഗ്രഹിച്ചുള്ളൂ'; ടൊവിനോ ചിത്രത്തിന് ബൈക്ക് നൽകിയ യുവാവ്
റയീസ് പടിപ്പുരക്കല്‍ എന്ന വ്യക്തി എഴുതിയ രസകരമായ കുറിപ്പാണത്. 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിൽ' ഒരു സീനില്‍ ക്യാമറയ്ക്ക് മുന്പിലെത്തുന്ന തന്റെ ബൈക്കിനെക്കുറിച്ചാണ് റയീസ് എഴുതിയിരിക്കുന്നത്.
ആദ്യമായി ടെലിവിഷനിലൂടെ റിലീസായ മലയാള ചിത്രമാണ് 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്'. ടൊവിനോ തോമസ് നായകനായ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ജിയോ ബേബിയാണ്. ചിത്രത്തെ കുറിച്ച് ഒരു യുവാവ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. റയീസ് പടിപ്പുരക്കല്‍ എന്ന വ്യക്തി എഴുതിയ രസകരമായ കുറിപ്പാണത്.
'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിൽ' ഒരു സീനില്‍ ക്യാമറയ്ക്ക് മുന്പിലെത്തുന്ന തന്റെ ബൈക്കിനെക്കുറിച്ചാണ് റയീസ് എഴുതിയിരിക്കുന്നത്.
റയീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
എന്റെ വീടിന്റെ അടുത്ത് കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ് എന്ന സിനിമയുടെ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു.... ടൊവിനോ മച്ചാൻ ഒരു ബൈക്ക് വർക്ക് ഷോപ്പിൽ വരുന്ന സീൻ..... ആ വർക്ക്ഷോപ്പിൽ പണിയാൻ വച്ചിരിക്കുന്നതു പോലത്തെ കുറച്ച് കൂതറ ബൈക്ക് അന്വേഷിച്ച് ഷൂട്ടിങ്ങുകാർ നിൽക്കുന്ന നേരത്താണ് ഊണ് കഴിഞ്ഞ് പാഞ്ഞ് കടയിലേക്ക് പോയ എന്നെ പിടിച്ചു നിർത്തി ആ ബൈക്ക് ഒന്ന് തരുമോ എന്ന് ചോദിച്ചത്.... ഇടം വലം നോക്കാതെ അതിന്റെ പേരിൽ ഒരു കുറവുണ്ടാവരുത് എന്ന് വെച്ച് എന്റെ ബൈക്ക് ഷൂട്ടിങ്ങുകാർക്ക് വിട്ടു കൊടുക്കുകയും യാതൊരു പ്രതിഫലവും വാങ്ങിക്കാതെ ഞാൻ നടന്ന് എന്റെ കടയിലേക്ക് പോവുകയും ചെയ്തു, വൈകുന്നേരമാണ് എന്റെ ജീവനുതുല്യമായ ആ ബൈക്ക് ഞാൻ തിരികെ എടുക്കുന്നത്.....
നമ്മളുടെ നിസ്സഹകരണം മൂലം മലയാള സിനിമ മേഖലക്ക് ഒരു പ്രതിസന്ധി ഉണ്ടാവരുതെന്നേ ആ സമയം ഞാൻ ആഗ്രഹിച്ചുള്ളൂ.....
തിരശ്ശീലയിൽ വരില്ല എന്നാണ് ഓർത്തത്.... പക്ഷേ വീഡിയോയിൽ മാത്രമല്ല ഡയലോഗിലും എന്റെ സ്പെളൻഡർ ബൈക്ക് പ്രതിപാദിക്കുന്നുണ്ട്...
എന്റെ ബൈക്ക് കഥാപാത്രമായ സിനിമക്ക് ആശംസകൾ

രസകരമായ കമന്റുകളാണ് ഇദ്ദേഹത്തിന്റെ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
'പ്രതിസന്ധിയിലായ സിനിമാ ഇൻഡസ്ട്രിക്ക് വേണ്ടി താങ്കൾ ചെയ്ത ത്യാഗം മലയാള സിനിമ മറന്നാലും മരിക്കില്ല.'
'മലയാള സിനിമയെ താങ്ങി നിർത്തിയ മഹാൻ','ഹൊ ...നന്മമരത്തിന്റെ വേറൊരു രൂപം ... ഇതുപോലുള്ള സൽപ്രവർത്തികളാണ് മറ്റുള്ളവരിൽ നിന്ന് നിങ്ങളെ വേറിട്ടവനാക്കുന്നത്'. തുടങ്ങിയ കമന്റുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് ലഭിക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!