ചൂയിങം ചവച്ച് ഫിഞ്ച് തകർത്താടുമ്പോൾ ഇത് എന്നോട് വേണ്ടിയിരുന്നോ എന്നായിരിക്കും കോഹ്ലി മനസിൽ കരുതിയിരിക്കുക
ഇന്ത്യക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന ഒന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഓസീസ് നായകന് ആരോണ്‍ ഫിഞ്ചിനോടായിരിക്കും വിരാട് കോഹ്ലിയുടെ മനോഗതം. കാരണവുമുണ്ട്.
എന്നാലും ഇത് എന്നോട് വേണ്ടിയിരുന്നോ എന്നായിരിക്കും വിരാട് കോഹ്ലി മനസിൽ കരുതിയിരിക്കുക. ഇന്ത്യക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന ഒന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഓസീസ് നായകന് ആരോണ്‍ ഫിഞ്ചിനോടായിരിക്കും വിരാട് കോഹ്ലിയുടെ മനോഗതം. കാരണവുമുണ്ട്.
ഐപിഎല്ലിലെ ആര്‍സിബിയുടെ താരമാണ് ഓസീസ് ക്യാപ്റ്റൻ ഫിഞ്ച്. ക്യാപ്റ്റനാവട്ടെ വിരാട് കോഹ്ലിയും. ഇത്തവണ വളരെ പ്രതീക്ഷയോടെയാണ് ഫിഞ്ചിനെ ആര്‍സിബി ടീമിലെത്തിച്ചത്. എങ്കിലും താരം തീര്‍ത്തും നിരാശപ്പെടുത്തി. ഓപണറായി ഇറങ്ങിയ 12 മത്സരത്തില്‍ നിന്ന് 268 റണ്‍സ് മാത്രമാണ് ഫിഞ്ചിന് ആര്‍സിബിക്കുവേണ്ടി നേടാനായത്. എന്നാലോ ഓസീസ് ജഴ്സിയില്‍ തിളക്കമാർന്ന സെഞ്ച്വറിയുമായി കളം നിറയുകയും ചെയ്തു.
രസകരമായ ട്രോളുകളാണ് ഫിഞ്ചിനേയും ആർസിബിയേയും ഓർമിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ട്രോളുമായി മുന്‍ ഇന്ത്യന്‍ ഓപ്പണറും ക്രിക്കറ്റ് നിരീക്ഷകനും അവതാരകനുമായ ആകാശ് ചോപ്രയും രംഗത്തെത്തി. ആസ്ട്രേലിയയില്‍ ഗര്‍ജിക്കുന്ന സിംഹവും ആര്‍സിബിയില്‍ ഉറങ്ങുന്ന സിംഹവും എന്നാണ് ആകാശ് ചോപ്ര ട്രോളിയത്. ഗര്‍ജിക്കുന്ന സിംഹത്തിന്റെയും ഉറങ്ങുന്ന സിംഹത്തിന്റെയും ചിത്രവും ആകാശ് പങ്കുവെച്ചിട്ടുണ്ട്.
ആര്‍സിബി ആരാധകര്‍ ചോദിക്കുന്നു, ആരോണ്‍ ഫിഞ്ചെന്നത് രണ്ട് താരങ്ങളാണോ?- എന്നായിരുന്നു ഹര്‍ഷെ ബോഗ് ലെയുടെ ട്വിറ്ററിലെ ചോദ്യം. ഫിഞ്ച് തല്ലിത്തകര്‍ക്കുമ്പോള്‍ നിരാശയോടെ നില്ക്കുന്ന ആര്‍സിബി ആരാധകരുടെയും ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ചിരിയ്ക്ക് വര നൽകുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആസ്ട്രേലിയക്കുവേണ്ടി 124 പന്തില്‍ 114 റണ്‍സാണ് ഫിഞ്ച് അടിച്ചെടുത്തത്. 9 ഫോറും രണ്ട് സിക്സും ഉള്‍പ്പെട്ട ഇന്നിങ്സായിരുന്നു ഇത്. ഫിഞ്ച് നങ്കൂരമിട്ടപ്പോൾ ഇന്ത്യയ്ക്കെതിരെ ഓസീസ് ഉയർത്തിയ വിജയലക്ഷ്യം 375 റൺസാണ്. കളിക്കിയിൽ ചൂയിങം ചവച്ചുകൊണ്ടുള്ള ഫിഞ്ചിന്റെ നിൽപും ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!