കൊറോണ ചികിത്സയിലായിരുന്ന നടൻ നിക് കോർഡെറോവിന്റെ കാൽ മുറിച്ചുമാറ്റി
നിക്കിന്റെ ശസ്ത്രക്രിയ കഴിഞ്ഞെന്നും പ്രശ്നങ്ങൾ ഒന്നുമില്ലാതെ അദ്ദേഹം ഇപ്പോൾ റസ്റ്റ് ചെയ്യുകയാണെന്നും അമാൻഡ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഏതാനും മണിക്കൂറുകൾക്ക് മുൻപ് അറിയിച്ചു.
കൊറോണ വൈറസ് പിടിപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ടിവി സീരിസുകളിലൂടെ പ്രശസ്തനായ നിക് കോർഡെറോവിന്റെ കാൽ മുറിച്ച് മാറ്റാൻ ഡോക്ടർ നിർദേശിച്ചിരുന്നു.അദ്ദേഹത്തിന്
കൊറോണ വൈറസ് പിടിപ്പെട്ടതിനെ തുടർന്ന് ശ്വാസകോശ പ്രവർത്തനങ്ങളെ ബാധിച്ചു. ഇത് ശാരീരിക അവസ്ഥയെ ദുർബലപ്പെടുത്തിയ അവസ്ഥയിലാണ് കാൽ മുറിച്ച് മാറ്റാനുള്ള തീരുമാനത്തിൽ എത്തിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.
A post shared by AK! ⭐️ (@amandakloots) on
അദ്ദേഹത്തിന്റെ കാലിൽ രക്തം കട്ടപിടിച്ചിരിക്കുന്നതിനാൽ ആന്റികൊയാഗുലന്റ് നൽകിയിരുന്നുവെന്നും പക്ഷേ ആന്തരികമായി രക്തസാവ്രം ഉണ്ടായതിനെ തുടർന്ന് അത് നിർത്തിയെന്നും അമാൻഡ പറയുന്നു. കാൽ മുറിക്കേണ്ടി വരുമെന്ന് ഡോക്ടർമാർ പറഞ്ഞെന്നും അമാൻഡ പറയുന്നു.
നിക്കിന്റെ ശസ്ത്രക്രിയ കഴിഞ്ഞെന്നും പ്രശ്നങ്ങൾ ഒന്നുമില്ലാതെ അദ്ദേഹം ഇപ്പോൾ റസ്റ്റ് ചെയ്യുകയാണെന്നും അമാൻഡ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഏതാനും മണിക്കൂറുകൾക്ക് മുൻപ് അറിയിച്ചു.
കൊറോണ ബാധയെ തുടർന്ന് കഴിഞ്ഞ മാർച്ച് 31 നാണ് നിക്കിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലോസ് ഏഞ്ചൽസിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിക്കിന്റെ ഏതാനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും കൊറോണ സ്ഥിരീകരിച്ചുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!