നടൻ പൃഥ്വിരാജിന് കൊവിഡ് . 'ജനഗണമന' എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. സെറ്റിലുണ്ടായിരുന്ന സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് പോസിറ്റീവ് സ്ഥീതീകരിച്ചു. ഇരുവർക്കും കൊവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവെച്ചു. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ നടക്കുന്നതിനിടെയാണ് കൊവിഡ് പിടിപ്പെട്ടത്.
സിനിമയുടെ ഭാഗമായി ലൊക്കോഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അഭിനേതാക്കളുൾപ്പടെയുള്ളവരൊക്കെ ക്വാറന്റീനിൽ പോകേണ്ടി വരും. 'ക്വീൻ' എന്ന സിനിമയ്ക്കു ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് 'ജനഗണമന'. പൃഥ്വിരാജിന് പുറമെ സുരാജ് വെഞ്ഞാറമ്മൂടും ഈ ചിത്രത്തിൽ പ്രധാനവേഷം അഭിനയിക്കുന്നുണ്ട് .
ഇതിനു മുൻപ് 'ആടുജീവിതം' എന്ന സിനിമയുടെ ഷൂട്ടങ്ങിന് ശേഷം ജോര്‍ദാനില്‍ നിന്നും മടങ്ങിയെത്തിയ പൃഥ്വിരാജ് കൊവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. അന്ന് അദ്ദേഹം കൊവിഡ് നെഗറ്റീവായിരുന്നു.
Related Stories
'സിനിമ എവിടെ പ്രദർശിപ്പിക്കണമെന്ന് നിർമ്മാതാക്കളും തിയറ്ററിൽ ഏത് ഓടണമെന്ന് തിയറ്റേഴ്സും തീരുമാനിക്കട്ടെ', ലിജോ ജോസ് പെല്ലിശേരി
നജീബിനും സംഘത്തിനും ഇനി ക്വാറന്റീൻ കാലം;ടീം ആടുജീവിതം നാട്ടിലെത്തി
ലോക്ക്ഡൗണിൽ 'ആടുജീവിത'ത്തിന്റെ ബജറ്റ് താളം തെറ്റി; അടുത്ത ഷെഡ്യൂൾ നമീബിയയിൽ
രേഖയുടെ ജീവനക്കാർക്കും അനുപം ഖേറിന്റെ കുടുംബാങ്ങൾക്കും കൊവിഡ് പോസിറ്റീവ്