36 വർഷംമുമ്പുള്ള ഉദ്ഘാടന ക്ഷണവുമായി നടൻ റഹ്മാൻ
'എല്ലാരും വരില്ലേ ഉദ്ഘാടനത്തിന് ???' എന്ന കുറിപ്പോടുകൂടിയാണ് അദ്ദേഹം വർഷങ്ങളുടെ പഴക്കമുള്ള പത്രപരസ്യം പങ്കുവെച്ചിരിക്കുന്നത്.
36 വർഷം മുന്‍പ് നടന്ന ഉദ്ഘാടനത്തിനുള്ള ക്ഷണം പങ്കുവെച്ചിരിക്കുകയാണ് നടൻ റഹ്മാൻ. 1984ലെ സുപ്രീം ഡ്രസസ്സ്, ചാല ബസ്സാർ തിരുവനന്തപുരം എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തെ കുറിച്ച് വന്ന പത്ര പരസ്യത്തിന്റെ കട്ടിങ്ങാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഉദ്ഘാടകൻ റഹ്മാൻ തന്നെ.
'എല്ലാരും വരില്ലേ ഉദ്ഘാടനത്തിന് ???' എന്ന കുറിപ്പോടുകൂടിയാണ് അദ്ദേഹം വർഷങ്ങളുടെ പഴക്കമുള്ള പത്രപരസ്യം പങ്കുവെച്ചിരിക്കുന്നത്.
1984 ഓഗസ്റ്റ് 17നാണ് ഉദ്ഘാടനമെന്നും ചടങ്ങ് നിര്‍വഹിക്കുന്നത് പ്രസിദ്ധ സിനിമാ നടന് റഹ്മാന് ആണെന്നും പരസ്യത്തില്‍ പറയുന്നു. ഒപ്പം റഹ്മാന്റെ ഒരു പാസ്പോര്‍ട്ട് സൈസ് ചിത്രവുമുണ്ട്.

1983ൽ മലയാളത്തിൽ ഇറങ്ങിയ പത്മരാജൻ ചിത്രമായ 'കൂടെവിടെ' എന്ന ചിത്രത്തിലൂടെ ആയിരുന്നു റഹ്മാൻ എന്ന നടന്റെ അരങ്ങേറ്റം. ശേഷം മലയാള സിനിമയുടെ ഒരു അഭിവാജ്യ ഘടകമായിരുന്നു റഹ്മാൻ. ആ കാലഘട്ടത്തിന്റെ തന്നെ യൂത്ത് ഐക്കണാവാന്‍ റഹ്മാന് വളരെ പെട്ടെന്നു തന്നെ സാധിച്ചു. 'കൂടെവിടെ' എന്ന ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പമായിരുന്നു റഹ്മാന്റെ ആദ്യ സീൻ.
പിന്നീടുള്ള റഹ്മാന്റെ സിനിമയിലുള്ള മുന്നേറ്റം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആദ്യത്തെ വർഷം തന്നെ പത്തിലധികമം സിനിമകൾ റഹ്മാന് ലഭിച്ചിരുന്നു. ശേഷം തമിഴ്,തെലുങ്ക് സിനിമാലോകത്തിലെ ഒരു നിറസാന്നിധ്യമാകാനും റഹ്മാന് കഴിഞ്ഞു. ഒരു ഇടവേളയ്ക്കു ശേഷം ചെയ്ത 'ധ്രുവങ്ങൾ 16' എന്ന തമിഴ് ചിത്രം ഏറെ പ്രേക്ഷക നിരൂപക പ്രശംസകൾ റഹ്മാന് നേടി കൊടുത്തിരുന്നു.
'ഇന്നും പത്ര കട്ടിങ് സൂക്ഷിച്ചു വച്ചതിനും പഴയ കാര്യങ്ങൾ മറക്കാതിരിക്കുന്നതിനും നന്ദി... ഞാൻ അന്ന് റഹ്മാനെ ഒരു നോക്ക് കാണാൻ തള്ളി നോക്കി എന്ത് തിരക്കായിരുന്നു... കടയുടെ മുൻവശത്തെ ഗ്ലാസ് വരെ പൊട്ടി.. ഇന്നും ചാലയിൽഉണ്ട് കട' , 'ഇപ്പോഴും പ്രവർത്തിക്കുന്നു തിരുവനന്തപുരം ചാലയിൽ' തുടങ്ങിയ കമന്റുകളാണ് റഹ്മാന്റെ പോസ്റ്റിന് ലഭിക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
'അച്ഛന് ഇനിയും കൂടുതൽ കരുത്തുണ്ടാകട്ടെ' ; സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ട് മകൻ ഗോകുൽ
മമ്മൂട്ടിയും പാർവതിയും മികച്ച അഭിനേതാക്കൾ;ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡുകള്‍ .
'വാ അടയ്ക്ക്, വിവരക്കേട് പറയരുത്', മമ്മൂട്ടിയോട് റഹ്മാന്റെ ആദ്യ ഡയലോഗ്
'ഈ കോളെജ് എനിക്ക് വേണം, ഞാനിതങ്ങ് എടുക്കുവാ'; അച്ഛന്റെ ഡയലോഗുമായി ഗോകുല്‍ സുരേഷ്