11 ദിവസം ക്രോസ് വിസ്താരം, നടിയെ ഹരാസ് ചെയ്തത് തടഞ്ഞില്ല; വിചാരണ കോടതിക്കെതിരെയുളള സർക്കാർ വാദങ്ങൾ ഇങ്ങനെ
സീനിയർ ഗവ. പ്ലീഡർ സുമൻ ചക്രവർത്തിയാണ് സർക്കാർ വാദങ്ങൾ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. എല്ലാ സീമകളും ലംഘിച്ചുളള പക്ഷപാതപരമായ നിലപാടായിരുന്നു വിചാരണ കോടതിയുടേത്. അതുകൊണ്ടാണ് കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിക്കെതിരെ ഹൈക്കോടതിയിലും ഉയര്‍ന്നത് അതീവ ഗുരുതരമായ ആരോപണങ്ങള്‍. തുടർവിചാരണയ്ക്ക് ഇനി വനിതാ ജഡ്ജി വേണമെന്നില്ലെന്നും സർക്കാരും നടിയും ഹൈക്കോടതിയെ അറിയിച്ചു. എറണാകുളം അഡീ. സ്പെഷ്യൽ കോടതിയിൽ നടക്കുന്ന വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുളള വാദത്തിനിടെയാണ് പ്രോസിക്യൂഷനും നടിയും കാര്യങ്ങള്‍ വിശദമാക്കിയത്.
നടിയും പ്രോസിക്യൂഷനും നൽകിയ ഹർജികളിൽ ഇന്നലെ വാദം പൂർത്തിയായി. ജസ്റ്റിസ് വി.ജി അരുൺ വിധി പറയാനായി മാറ്റിവെച്ചു. വിചാരണയ്ക്കുളള സ്റ്റേയും അതുവരെ തുടരും. കോടതി പ്രതിക്ക് അനുകൂലമാണെന്ന സംശയമാണോ ഉന്നയിക്കുന്നതെന്നും ഈഗോ ഉണ്ടാകുമ്പോൾ തിരിച്ചടി നേരിടുന്നത് നീതിക്കാണെന്നും വാദം കേൾക്കവെ ജസ്റ്റിസ് വി.ജി അരുൺ അഭിപ്രായപ്പെട്ടു. കോടതിയും പ്രോസിക്യൂഷനും ഒരുമയോടെ പ്രവർത്തിക്കേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു.
സീനിയർ ഗവ. പ്ലീഡർ സുമൻ ചക്രവർത്തിയാണ് സർക്കാർ വാദങ്ങൾ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. എല്ലാ സീമകളും ലംഘിച്ചുളള പക്ഷപാതപരമായ നിലപാടായിരുന്നു വിചാരണ കോടതിയുടേത്. അതുകൊണ്ടാണ് കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്രോസ് വിസ്താരത്തിനിടെ ബുദ്ധിമുട്ടും സമ്മർദവും നേരിടേണ്ടി വന്നെങ്കിലും വിചാരണ കോടതി ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ അറിയിച്ചത്. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ തുറന്നു പറയാൻ കഴിയുമെന്ന് കരുതിയാണു വനിതാ ജഡ്ജിയെ ആവശ്യപ്പെട്ടത്. പക്ഷേ മറിച്ചുള്ള അനുഭവമാണുണ്ടായതെന്നും നടിക്കായ ഹാജരായ അഭിഭാഷകൻ അറിയിച്ചു.
ഹൈക്കോടതിയിലെ സർക്കാർ വാദങ്ങൾ ഇങ്ങനെ
1. കോടതി മാറ്റം അനുവദിച്ചില്ലെങ്കിൽ പ്രോസിക്യൂഷനു കേസ് തുടരാനാവാത്ത സാഹചര്യമുണ്ടാകും.
2. 11 ദിവസം നടിയുടെ ക്രോസ് വിസ്താരം നടന്നു. പലപ്പോഴും രാത്രി 7 വരെ നീണ്ടു.
3. രഹസ്യ വിചാരണയ്ക്കു നിരക്കാത്ത മട്ടിൽ 15– 19 അഭിഭാഷകർ വരെ കോടതിയിലുണ്ടായിട്ടും കോടതി തടഞ്ഞില്ല.
4. പ്രോസിക്യൂഷന്റെ അറിവില്ലാതെ രഹസ്യ രേഖകൾ പ്രതിഭാഗത്തിനു കൈമാറി. ബുദ്ധിമുട്ടിലാക്കുന്ന ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടപ്പോൾ കോടതി തടഞ്ഞില്ല.
5. കുറ്റപത്രം ഭേദഗതി ചെയ്യാനുള്ള അപേക്ഷയുൾപ്പെടെ പരിഗണിച്ചില്ല.
6. ഇൻക്യാമറ ട്രയലിൽ മുപ്പതിലധികം അഭിഭാഷകർ പങ്കെടുത്തു. ഒരാൾക്കായി 15 വക്കീൽവരെ ഹാജരാകുന്നതിൽ നിയമപരമായി തെറ്റുണ്ടാകില്ല. പക്ഷേ, ഇൻക്യാമറ നടപടിയിൽ ഇത് നീതിയല്ല
7. ഇരയെ ‘ഹരാസ്’ ചെയ്യുന്നത് തടഞ്ഞില്ല. സംഭവിച്ച കാര്യങ്ങൾ ഒരു കൂട്ടം അഭിഭാഷകരുടെ മുന്നിൽ ആവർത്തിക്കേണ്ടിവന്നപ്പോൾ ഇര തകർന്നുപോയി. കേസുമായി സജീവമായി പങ്കില്ലാത്ത അഭിഭാഷകരെ ഒഴിവാക്കാൻപോലും കോടതി തയ്യാറായില്ല.
8. പ്രോസിക്യൂഷൻ കോടതിമാറ്റം ആവശ്യപ്പെട്ട കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയില്ല. പകരം വാദം കേട്ട് തള്ളി.
9. വിചാരണ നീട്ടിവെക്കാൻ ഹൈക്കോടതി നിർദേശിച്ചിട്ടും ഇതുമായി ബന്ധപ്പെട്ട മറ്റ് പരാതികൾ പരിഗണിക്കുമെന്ന നിലപാടാണ് വിചാരണക്കോടതി സ്വീകരിച്ചത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!