നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ കാണാം, കൈമാറില്ല, ദിലീപിനോട് സുപ്രീം കോടതി
ഈ വാദത്തിനെതിരെ സംസ്ഥാന സർക്കാരും ആക്രമിക്കപ്പെട്ട നടിയുമടക്കം നിലപാടെടുത്തു. തന്റെ സ്വകാര്യത മാനിക്കണമെന്നാണ് നടിയുയർത്തിയ പ്രധാന ആവശ്യം. വീഡിയോ ദൃശ്യങ്ങളിൽ കൃത്രിമമുണ്ടോ എന്ന് പരിശോധിക്കണം എന്നും ദിലീപ് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യത്തെയും സുപ്രീം കോടതി തള്ളി.
നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ കൈമാറണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. വേണമെങ്കിൽ ദിലീപിനോ അഭിഭാഷകനോ ദൃശ്യങ്ങൾ പരിശോധിക്കാമെന്നാണ് കോടതി അറിയിച്ചത്. നടിയെ ആക്രമിച്ച കേസിലെ ദിലീപിന് തിരിച്ചടിയാണ് ഈ വിധി.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപിനും അഭിഭാഷകനും പരിശോധിക്കാനുള്ള അനവധി നേരത്തെയും ലഭിച്ചിരുന്നു. നിയമപരമായി ഈ ദൃശ്യങ്ങൾ കിട്ടേണ്ടതാണ് എന്നും എന്നാലേ നിരപരാധിത്വം തെളിയിക്കാനാവൂ എന്നാണ് ദിലീപിനായി അഭിഭാഷകൻ മുകുൾ രോഹ്താഗി ഉയർത്തിയ വാദം. പിടിച്ചെടുത്ത വീഡിയോ ദൃശ്യങ്ങൾ തൊണ്ടി മുതലാണോ തെളിവാണോ എന്ന ചോദ്യമാണ് ദിലീപ് സുപ്രീം കോടതിയിൽ പ്രധാനമായും ഉയർത്തിയത്. തെളിവാണ് എങ്കിൽ അത് പരിശോധിക്കാൻ അവകാശമുണ്ടെന്ന് ദിലീപ് വാദിച്ചു.
ഈ വാദത്തിനെതിരെ സംസ്ഥാന സർക്കാരും ആക്രമിക്കപ്പെട്ട നടിയുമടക്കം നിലപാടെടുത്തു. തന്റെ സ്വകാര്യത മാനിക്കണമെന്നാണ് നടിയുയർത്തിയ പ്രധാന ആവശ്യം. വീഡിയോ ദൃശ്യങ്ങളിൽ കൃത്രിമമുണ്ടോ എന്ന് പരിശോധിക്കണം എന്നും ദിലീപ് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യത്തെയും സുപ്രീം കോടതി തള്ളി. വീഡിയോ ദൃശ്യത്തിനുമേൽ സംസ്ഥാന ഫോറൻസിക് വിഭാഗം പരിശോധിച്ച് റിപോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്.
2017 നവംബറിലാണ് ദിലീപിനെ പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് നടിയുടെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിക്കുന്നത്. ഈ വിധി വരുന്നത് വരെ നടിയെ ആക്രമിച്ച കേസിൽ വിചാരണ ആരംഭിക്കില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ ഉത്തരവിന്റെ പകർപ്പ് കീഴ്കോടതിയിൽ എത്തിയാൽ നടിയെ ആക്രമിച്ച കേസിലെ വിചാരണ ആരംഭിക്കും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!