'എംഎൽഎയാണെങ്കിൽ വായിൽ നിന്ന് വരുന്ന വാക്കുകൾ ശ്രദ്ധിച്ച് വേണം', അമ്മയിലെ ഇടത് എംഎല്‍എമാരോട് നടി പാർവതി
'എന്തും പറയാനും രാജിവെക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കുമുണ്ട്. കൊറോണ കാലമൊക്കെയല്ലേ, വല്ലപ്പോഴും നിങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലെ?' എന്നാണ് പാര്‍വതിയെ പരിഹസിച്ച് ഗണേഷ് കുമാര്‍ പറഞ്ഞത്.
നടനും എംഎൽഎയും താരസംഘടനയിലെ പ്രധാനികളിൽ ഒരാളായ കെ.ബി ഗണേഷ് കുമാറിന്റെ അധിക്ഷേപ വാക്കുകൾക്കെതിരെ നടി പാർവതി തിരുവോത്ത്. ഗണേഷ് കുമാർ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം എടുത്തുകാട്ടിയാണ് നടിയുടെ മറുപടി. മീഡിയ വൺ ചാനലിലെ ചർച്ചയ്ക്കിടെ ആയിരുന്നു പാർവതിയുടെ പരാമർശം.
താരസംഘടനയായ അമ്മയിൽ ഇടത് എംഎൽഎമാരായ ഗണേഷ് കുമാർ, മുകേഷ് എന്നിവരുളള കാര്യവും സിപിഎം അമ്മയും നടിമാരും തമ്മിലുളള വിഷയത്തിൽ സ്വീകരിച്ച നിലപാടും ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു നടി പാർവതിയുടെ വാക്കുകൾ. എംഎല്‍എ എന്ന രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണെങ്കില്‍ കൂടെ, അവരുടെ വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ശ്രദ്ധിച്ച് സംസാരിക്കണം എന്നാണ് തനിക്ക് അവരോട് പറയാനുളളതെന്നായിരുന്നു പാർവതി വ്യക്തമാക്കിയത്.
പാർവതിയുടെ വാക്കുകൾ ഇങ്ങനെ
എനിക്ക് എടുത്ത് പറയേണ്ട കാര്യമാണ്. എംഎല്‍എയാണ് പബ്ലിക്കിനെ റെപ്രസെന്റ് ചെയ്യുന്ന ആള്‍ക്കാരാണ്. അവര്‍ ആളുകളോട് സംസാരിക്കുന്നത് ഇതില്‍ അങ്ങനെ പ്രശ്നമുണ്ടെന്ന് ഉന്നയിച്ച് ഞാൻ രാജിവെച്ച് പോയി എന്ന് പറയുമ്പോള്‍ ടിആര്‍പി കിട്ടാനും ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാനും വേണ്ടിയിട്ടാണെന്ന് പറഞ്ഞ എംഎല്‍എയാണ് ഗണേഷ് കുമാര്‍. അതേപോലെ എഎംഎംഎ എന്ന് പറയാന്‍ പാടില്ല അമ്മ എന്ന് തന്നെ പറയണം. അങ്ങനത്തെ കുറെ അലിഖിതമായ നിയമങ്ങളുണ്ട്. അതിന്റെ ഭാഗമാകണം എങ്കില്‍ നമ്മള് ചില ഇമോഷണല്‍ കാര്യങ്ങള്‍ക്ക് നിന്ന് കൊടുക്കണം. എഎംഎംഎയുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ എന്നോട് ഒരാള്‍ പറഞ്ഞിട്ടുളള കാര്യമാണ്, എനിക്ക് എഎംഎംഎ എന്ന് പറഞ്ഞാല്‍ കുടുംബമാണ്. താങ്കള്‍ക്ക് അത് ആയിരിക്കും. എനിക്കിതൊരു അസോസിയേഷന് ആണ് എന്ന് ഞാന്‍ അദ്ദേഹത്തോട് തിരിച്ചും പറഞ്ഞിട്ടുണ്ട്.
ഒരു അസോസിയേഷന് എന്ന് പറയുമ്പോള്‍ ഒരു റെസ്പെക്റ്റ് ഉണ്ട്. അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ അത്രയും മേലോട്ടാണ് ഞാന്‍ കാണുന്നത്. ഒരു അസോസിയേഷന് ചെയ്യേണ്ട ഉത്തരവാദിത്വം തലപ്പത്ത് നില്ക്കുന്ന ആള്ക്കാര്, അല്ലെങ്കില്‍ വളരെ അധികം സ്വാധീനം ചെലുത്തുന്ന ആള്ക്കാര്, ഇവര്‍ക്ക് എല്ലാവര്‍ക്കുമുളള പവറിന് ഒപ്പം വരുന്നൊരു കാര്യമാണ്, ഗ്രേറ്റ് റെസ്പോണ്സിബിലിറ്റി. ഗ്രേറ്റ് പവര്‍ കം ഗ്രേറ്റ് റെസ്പോണ്സിബിലിറ്റി എന്ന് പറയുന്ന കാര്യം. അത് അവര്‍ മനസിലാക്കുക. പക്ഷേ അവര്‍ ഒരു പൗരന് എന്ന നിലയില്‍ കാണിക്കേണ്ട ഉത്തരവാദിത്വ ബോധം പോലും കാണിക്കുന്നില്ല. എംഎല്‍എ എന്ന രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണെങ്കില്‍ കൂടെ, അവരുടെ വായില്‍ നിന്ന് വരുന്ന വാക്കുകള്‍ ശ്രദ്ധിച്ച് സംസാരിക്കണം എന്നാണ് എനിക്ക് അവരോട് പറയാനുളളത്.
അമ്മ സംഘടനയില്‍ നിന്ന് പാര്‍വതി രാജിവെച്ച വിഷയം സംബന്ധിച്ച ചോദ്യത്തിനായിരുന്നു കഴിഞ്ഞ ദിവസം പരിഹാസ രൂപേണ ഗണേഷ് കുമാർ മറുപടി നൽകിയത്. 'എന്തും പറയാനും രാജിവെക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം ഓരോരുത്തര്‍ക്കുമുണ്ട്. കൊറോണ കാലമൊക്കെയല്ലേ, വല്ലപ്പോഴും നിങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലെ?' എന്നാണ് പാര്‍വതിയെ പരിഹസിച്ച് ഗണേഷ് കുമാര്‍ പറഞ്ഞത്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു റിപ്പോർട്ടർ ചാനലിലെ മീറ്റ് ദ എഡിറ്റേഴ്സിൽ നടി ഭാവനയെ മരിച്ചുപോയവരോട് താരതമ്യം നടത്തിയതിനെ തുടര്‍ന്നാണ് പാര്‍വതി അമ്മ സംഘടനയില്‍ നിന്ന് രാജിവെച്ചത്. ഭാവനയെ മരിച്ചു പോയ ആളുമായി താരതമ്യം ചെയ്ത ഇടവേള ബാബു രാജിവെക്കണമെന്നും പാര്‍വതി ആവശ്യപ്പെട്ടിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
'പറയാത്ത കാര്യങ്ങൾ പൊലീസ് എഴുതി ചേർത്തു, കോടതിയിൽ അത് തിരുത്തി', മൊഴി മാറ്റിയില്ലെന്ന് ഇടവേള ബാബു, ദിലീപ് അത് ചെയ്യില്ല
സിനിമയില്‍ ജാതിവിവേചനവും അമ്മയില്‍ സ്ത്രീ വിരുദ്ധതയും ഇല്ലെന്ന് ഇടവേള ബാബു, സ്ത്രീകള്‍ക്ക് വസ്ത്രം മാറാന്‍ ഞങ്ങള്‍ കളളിമുണ്ട് പിടിച്ച് നിന്നിട്ടുണ്ട്
'മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാന്‍ സാധിക്കില്ലല്ലോ', അമ്മയുടെ അടുത്ത പടത്തില്‍ ഭാവന ഉണ്ടാകില്ലെന്ന് ഇടവേള ബാബു
ഭാവനയ്ക്കെതിരായ ഇടവേള ബാബുവിന്റെ പരാമര്‍ശം വെറുപ്പുളവാക്കുന്നത്; പാര്‍വതി അമ്മയില്‍ നിന്നും രാജിവച്ചു