പെണ്കുട്ടിയാല്ലേ?, 60 സെക്കന്റില്‍ ചുറ്റുവട്ടത്തെ സ്ത്രീകളുടെ ഒരായുസിന്റെ കഥ; 19കാരന്റെ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു
സിനിമ വിദ്യാര്‍ത്ഥിയായ ആദിത്യ പട്ടേല്‍ ലോക്ക്ഡൗണ്‍ അസൈന്മെന്റിന്റെ ഭാഗമായാണ് സെന്‍ട്രിഫ്യൂജല്‍ എന്ന ഈ ഒരുമിനിറ്റ് ചിത്രം ഒരുക്കിയത്. ചിത്രത്തിന്റെ ആശയവും തിരക്കഥയും അമ്മയായ ഹേന ചന്ദ്രന്റേതാണ്.
വെറും 60 സെക്കന്റ് കൊണ്ട് നമ്മുടെ ചുറ്റുമുളള സ്ത്രീകളുടെ ജീവിതം പറഞ്ഞാലോ, അസംഭവ്യം എന്ന് ചിലപ്പോള്‍ വിചാരിക്കും. എന്നാല്‍ സംഗതി സംഭവിക്കുന്നതാണ്. തൃശൂര്‍ ഇരിഞ്ഞാലക്കുടയില്‍ നിന്നുളള ആദിത്യ പട്ടേല്‍ എന്ന 19 വയസുകാരന് ഒരുക്കിയ ഷോര്‍ട്ട് ഫിലിമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാകുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നത്. ഒരു കുട്ടി ജനിക്കുമ്പോള്‍ അത് പെണ്കുട്ടിയാണല്ലേ എന്ന നാട്ടുകാരുടെ ചോദ്യം മുതല്‍ പല വിധ വിലക്കുകളിലും നിയന്ത്രണങ്ങളിലും ജീവിക്കേണ്ടി വരുന്ന ഭൂരിഭാഗം മലയാളി സ്ത്രീകളുടെയും യഥാര്‍ത്ഥ അവസ്ഥയാണ് ഒരു മിനിറ്റില്‍ ആദിത്യ പട്ടേല്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത്.
സിനിമ വിദ്യാര്‍ത്ഥിയായ ആദിത്യ പട്ടേല്‍ ലോക്ക്ഡൗണ്‍ അസൈന്മെന്റിന്റെ ഭാഗമായാണ് സെന്‍ട്രിഫ്യൂജല്‍ എന്ന ഈ ഒരുമിനിറ്റ് ചിത്രം ഒരുക്കിയത്. ചിത്രത്തിന്റെ ആശയവും തിരക്കഥയും അമ്മയായ ഹേന ചന്ദ്രന്റേതാണ്. സംവിധാനത്തിന് പുറമെ സിനിമാറ്റോഗ്രഫി, എഡിറ്റിങ് എന്നിവയും ആദിത്യ പട്ടേലിന്റേതാണ്. ചിത്രത്തിന്റെ പ്രധാന പ്രത്യേകത ഇതില്‍ അഭിനേതാക്കളുടെ കാലുകളും ശബ്ദവും മാത്രമേയുളളൂ എന്നാണ്. ഒരു മിനിറ്റില്‍ ചിത്രം മുന്നോട്ട് വെക്കുന്ന ആശയത്തെ വളരെ മികച്ചതായി കാലുകളിലൂടെ, സംഭാഷണങ്ങളിലൂടെ ആദിത്യ അവതരിപ്പിക്കുന്നുമുണ്ട്.
അബ്സ്ട്രാക്റ്റ് മൈന്‍ഡ്സ് എന്ന യു ട്യൂബ് ചാനല്‍ വഴി ഒക്ടോബര്‍ മൂന്നിനാണ് സെന്‍ട്രിഫ്യൂജല്‍ റിലീസ് ചെയ്തത്. എഴുത്തുകാരന് എന്‍.എസ് മാധവന് അടക്കം നിരവധി പേര് ചിത്രം കണ്ട് ആദിത്യ പട്ടേലിന് അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.ബാംഗ്ലൂർ ജയിന് യൂണിവേഴ്സിറ്റിയില്‍ ബിഎസ്സി ഡിജിറ്റൽ ഫിലിം മേക്കിങ് പഠിക്കുന്ന ആദിത്യ പട്ടേല്‍ കമല്‍ സംവിധാനം ചെയ്ത "ആമി"യില്‍ മാധവിക്കുട്ടിയുടെ സഹോദരന്റെ കുട്ടിക്കാലം അഭിനയിച്ചിട്ടുമുണ്ട്. സെന്‍ട്രിഫ്യൂജല്‍ താഴെ കാണാം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
മനുഷ്യനെ ചന്ദ്രനിൽ കാലുകുത്തിച്ച ഈ മുത്തശ്ശി അന്തരിച്ചു
ആദ്യ ഇന്റർനാഷണൽ പുരസ്കാരവുമായി മൂത്തോൻ; ഗീതു ഇത് അർഹിക്കുന്നെന്ന് നിവിൻ
അന്വേഷണം' ഹൃദയത്തിൽ തട്ടുന്ന ചിത്രം,ഐശ്വര്യ ലക്ഷ്മി
'സ്വപ്നാടനം' മുതൽ നിങ്ങൾ കണ്ടിരിക്കേണ്ട കെ ജി ജോർജ് ചിത്രങ്ങൾ