കൈതി ഇനി ഹിന്ദിയിൽ; കാർത്തിയായി ത്രില്ലടിപ്പിക്കാൻ അജയ് ദേവ്ഗൺ
ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ കാണികളെ പിടിച്ചിരുത്തുന്ന രീതിയില്‍ അവതരിപ്പിച്ച കൈതി പ്രേക്ഷകരുടേയും നിരൂപകരൂടേയും പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
കഴിഞ്ഞ വർഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായ കാർത്തിയുടെ കൈതി ബോളിവുഡിൽ അജയ് ദേവ്ഗൺ ചിത്രമായി ഒരുങ്ങുന്നു. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അജയ് ദേവ്ഗൺ ചിത്രത്തെ പറ്റി പ്രഖ്യാപിച്ചിരിക്കുന്നത്.
ഞാനായിരിക്കും തമിഴ് ചിത്രമായ കൈതിയുടെ ഹിന്ദി റീമേയ്ക് ചെയ്യുന്നതെന്നാണ് അജയ് കുറിച്ചിരിക്കുന്നത്. റിലയൻസ് എന്റർടൈൻമെന്റ്, എഡിഎഫ് ഫിലിംസ്, ഡ്രീം വാരിയർ പിക് തുടങ്ങിയവരെ പോസ്റ്റിൽ മെൻഷൻ ചെയ്തിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 12 നായിരിക്കും കൈതി റീമേക്ക് തിയേറ്ററുകളിലെത്തുക എന്നാണ് അജയ് തന്റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
Yes, I’m doing the Hindi remake of the Tamil film Kaithi. Releases on February 12, 2021 ???? @RelianceEnt @DreamWarriorpic @ADFFilms @Shibasishsarkar #SRPrakashbabu @prabhu_sr @Meena_Iyer
— Ajay Devgn (@ajaydevgn) February 28, 2020
ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ കാണികളെ പിടിച്ചിരുത്തുന്ന രീതിയില്‍ അവതരിപ്പിച്ച കൈതി പ്രേക്ഷകരുടേയും നിരൂപകരൂടേയും പ്രശംസ ഏറ്റുവാങ്ങിയിരുന്നു. കാർത്തി അഭിനയിച്ച ചിത്രം ലോകേഷ് കനകരാജാണ് സംവിധാനം നിർവഹിച്ചത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!