സോനം കപൂർ എവിടെ ? അനിൽ കപൂർ കണ്ടെത്തുമോ അതോ അനുരാഗ് കശ്യപ് പറയുമോ
ഇക്കാര്യങ്ങളെല്ലാം യഥാർഥത്തിൽ സംഭവിക്കുന്നതോ അതോ മുൻകൂട്ടി തയ്യാറാക്കിയ നാടകമാണോ എന്നുള്ളത് നെറ്ഫ്ലിക്സ് റിലീസ് ചെയ്ത ട്രെയിലറിൽ നിന്നും വ്യക്തമല്ല.
നടൻ അനിൽ കപൂറിന്റെ മകളും ബോളിവുഡ് നടിയുമായ സോനം കപൂറിനെ കാണാനില്ല. മകളായ സോനത്തിനെ കണ്ടത്തേണ്ടുന്ന കടമ അച്ഛനായ അദ്ദേഹം തന്നെയാണ് നിർവഹിക്കേണ്ടത്. സൂര്യനുദിക്കുന്നതിന് മുമ്പ് മകളെ കണ്ടെത്താനാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന നിർദേശം.
സോനത്തെ കണ്ടെത്താനായി അദ്ദേഹം പുറപ്പെടുമ്പോൾ മൂന്ന് നിബന്ധനകളും പാലിക്കപെടേണ്ടതുണ്ട്. അനിൽ കപൂർ പൊലീസിനെ വിളിക്കാൻ പാടില്ല, അദ്ദേഹം പുറത്ത് നിന്നുള്ള ആരെയും അന്വേഷണത്തിന് കൂട്ടാനാവില്ല. ഒരു കാമറ ഇതെല്ലാം ചിത്രീകരിച്ചു കൊണ്ടേയിരിക്കും തുടങ്ങിയ നിബന്ധനകളാണ് അവ.
ഇക്കാര്യങ്ങളെല്ലാം യഥാർഥത്തിൽ സംഭവിക്കുന്നതോ അതോ മുൻകൂട്ടി തയ്യാറാക്കിയ നാടകമാണോ എന്നുള്ളത് നെറ്ഫ്ലിക്സ് റിലീസ് ചെയ്ത ട്രെയിലറിൽ നിന്നും വ്യക്തമല്ല. എകെ വേഴ്സസ് എകെ (അനിൽ കപൂർ വേർസസ് അനുരാഗ് കശ്യപ്) എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നതിന് ശേഷമുള്ള ചോദ്യങ്ങളാണിത്.
അനിൽ കപൂർ, അനുരാഗ് കശ്യപ് എന്നിങ്ങനെയാണ് ഇരുവരും ട്രെയിലറിലും പരസ്പരം തങ്ങളുടെ യഥാർത്ഥ പേരുകൾ ഉപയോഗിച്ചാണ് ഇരുവരും സംബോധന ചെയ്യുന്നത്. അനിലിന്റെ മുഖത്തേയ്ക്ക് അനുരാഗ് ദേഷ്യത്തോടെ വെള്ളമൊഴിക്കുന്ന ദൃശ്യങ്ങളോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. വിക്രമാദിത്യ മോട്വാനെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമകളിലും വെബ് സീരീസിലും വൈവിധ്യം പുലർത്തുന്ന സംവിധായകനാണ് വിക്രമാദിത്യ മോട്വാനെ. ഡിസംബര് 24ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഗേറ്റ് തുറന്നില്ല; അനൂപം ഖേറിന്റെ വീടിനു മുന്നിൽ പാട്ടു പാടി അനിൽ കപൂറിന്റെ കൊറോണകാലത്തെ സുരക്ഷിത അകലം
എ കെ VS എ കെ; അനിൽ കപൂറും അനുരാഗ് കശ്യപും നേർക്കു നേർ
അഭിനവ് ബിന്ദ്രയായി അനിൽ കപൂറിന്റെ മകനെത്തുന്നു; ബോളിവുഡിലെ തലമുറമാറ്റം
ബോധമുള്ള ആരെങ്കിലും ഇങ്ങനെ പറയുമോ? മോഹൻ ഭാഗവതിനെതിരെ ട്വീറ്റുമായി സോനം കപൂർ