കണ്ടാൽ ഞെട്ടുമോ?, ആകാശഗംഗ 2 ട്രെയ്ലര് യൂട്യൂബ് ട്രെൻഡിങ്
ദിവ്യ ഉണ്ണി അഭിനയിച്ച മായത്തമ്പുരാട്ടി ഗർഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് വിനയന് സംവിധാനം ചെയ്യുന്ന ആകാശഗംഗ 2 ന്റെ ട്രെയ്ലര് യൂട്യൂബില്‍ പുറത്തിറക്കിയത്. പുറത്തിറക്കി മണിക്കൂറുകള്‍ക്കുള്ളില്‍ ട്രെയ്ലര് പ്രേക്ഷകരെ പേടിപ്പിച്ച് മുന്നേറുകയാണ്.
ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം പേരാണ് വീഡിയോ യൂട്യൂബില്‍ കണ്ടത്. സംഗതി അങ്ങനെ യൂട്യൂബ് ട്രെൻഡിങുമായായി. പുതുമുഖം ആരതി നായികയായെത്തുന്ന ചിത്രത്തിലെ രംഗങ്ങളാണ് ട്രെൻഡിങ്ങായത്.
1999 ല്‍ പുറത്തിറങ്ങിയ, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആകാശഗംഗയുടെ ആദ്യഭാഗത്ത് നായികയായെത്തിയത് ദിവ്യ ഉണ്ണിയായിരുന്നു. അതില്‍ ദിവ്യ ഉണ്ണി അഭിനയിച്ച മായത്തമ്പുരാട്ടി ഗർഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നത്. എന്നാല്‍ മായയുടെ മകൾ ആതിരയുടെ കഥയാണ് ആകാശഗംഗ 2.
മലയാളത്തിന് പുറമെ തമിഴിലും ആകാശഗംഗ 2 റിലീസ് ചെയ്യും. ശ്രീനാഥ് ഭാസി, ഹരീഷ് കണാരന്, വിഷ്ണു വിനയ്, സലിം കുമാര്‍, ധര്മ്മജന് ബോള്‍ഗാട്ടി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. അതേസമയം യൂട്യൂബില്‍ കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നത് ടേണ്‍ ഓഫ് ചെയ്തിരിക്കുന്നത് എന്തിനാണെന്ന വിഷയവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!