'പേയ്മെന്റ് രൂപയിലോ ഡോളറിലോ?'; പബ്ജിക്ക് പകരം ഫൗജി കൊണ്ടുവന്ന അക്ഷയ് കുമാറിനോട് ചോദ്യവുമായി സോഷ്യൽ മീഡിയ
പലതരത്തിലുള്ള കമന്റുകളാണ് അക്ഷയ് കുമാറിന്റെ ട്വീറ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കനേഡിയൻ പൗരത്വമുള്ള അക്ഷയ് കുമാർ അമിത ദേശീയത പ്രചരിപ്പിക്കുന്ന പല സിനിമകളുടെയും ഭാഗമായിട്ട് ഉണ്ട് അദ്ദേഹം. ഫൗജിയുടെ ഈ പോസ്റ്റിന് താഴെ അപ്പോൾ ആപ്പിന്റെ പേയ്മെന്റ് ഡോളറിലാണോ രൂപയിലാണോ തരേണ്ടത് എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.
പബ്ജി ഉൾപ്പടെ 118 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. അതിർത്തിയിലെ ചൈനീസ് പ്രകോപനത്തെ തുടർന്നാണ് ഇങ്ങനെയൊരു നീക്കം ഇന്ത്യയുടെ ഭാഗത്ത് നിന്നും . ഇന്ത്യയുടെ പരമാധികാരം, പ്രതിരോധം, രാജ്യത്തിന്റെ സുരക്ഷ, പൊതുനിയമം എന്നിവ മുൻനിർത്തിയാണ് ആപ്പുകൾ നിരോധിക്കുന്നതെന്നു ഐടി മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
Supporting PM @narendramodi’s AtmaNirbhar movement, proud to present an action game,Fearless And United-Guards FAU-G. Besides entertainment, players will also learn about the sacrifices of our soldiers. 20% of the net revenue generated will be donated to @BharatKeVeer Trust #FAUG pic.twitter.com/Q1HLFB5hPt
— Akshay Kumar (@akshaykumar) September 4, 2020
ഏറെ പ്രചാരം നേടിയ പബ്ജിക്ക് പുതിയ മൾട്ടിപ്ലെയർ ഗെയിമുമായി രംഗത്ത് വരികയാണ് നടൻ അക്ഷയ് കുമാർ. ഫൗജി എന്നാണ് ഗെയിമിന് പേരു നൽകിയിരിക്കുന്നത്. അദ്ദേഹം തന്റെ ട്വിറ്റെർ പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. ഫിയർലെസ് ആന്റ് യുണൈറ്റഡ് ഗാർഡ്സ് എന്നതിന്റെ ചുരുക്കപ്പേരാണ് ഫൗജി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിർഭർ പദ്ധതിയുടെ ഭാഗമായാണ് പുതിയ ഗെയിം അവതരിപ്പിച്ചിരിക്കുന്നത്. വിനോദത്തിന് പുറമെ പട്ടാളക്കാരുടെ ത്യാഗങ്ങളെക്കുറിച്ചും ഈ ആക്ഷൻ ഗെയിമിലൂടെ കളിക്കാർക്ക് അറിയാനാകും. വരുമാനത്തിന്റെ 20 ശതമാനം ഭാരത് ക വീർ ട്രസ്റ്റിന് സംഭാവനയായി നൽകുമെന്നും അക്ഷയ്കുമാർ പറഞ്ഞു.
Payment India rupee me hoga ki Canadian dollars me?
— Girish (@GirishNaught) September 4, 2020
പലതരത്തിലുള്ള കമന്റുകളാണ് അക്ഷയ് കുമാറിന്റെ ട്വീറ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. കനേഡിയൻ പൗരത്വമുള്ള അക്ഷയ് കുമാർ അമിത ദേശീയത പ്രചരിപ്പിക്കുന്ന പല സിനിമകളുടെയും ഭാഗമായിട്ട് ഉണ്ട് അദ്ദേഹം. ഫൗജിയുടെ ഈ പോസ്റ്റിന് താഴെ അപ്പോൾ ആപ്പിന്റെ പേയ്മെന്റ് ഡോളറിലാണോ രൂപയിലാണോ തരേണ്ടത് എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.
അക്ഷയ് കുമാറിന്റെ പുതിയ സംരംഭത്തെക്കുറിച്ച് ഒരു ആരോപണം കൂടി ഉണ്ടായിട്ടുണ്ട്. ഗെയിമിന്റെ ഫസ്റ്റ് ലുക്കിലെ ചിത്രം കോപ്പിയടിച്ചതാണെന്നും ഇന്റർനെറ്റിൽ മുമ്പേ തന്നെ ഈ ചിത്രം ലഭ്യമാണെന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്. എന്നാൽ ഇതു സംബന്ധിച്ച് ഗെയിമിന്റെ നിർമാതാക്കൾ പ്രതികരിച്ചിട്ടില്ല.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!