പ്രധാന മന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി നൽകി അക്ഷയ് കുമാർ
ഇത്തരം സാഹചര്യത്തിലാണ് ചുറ്റുമുള്ള മനുഷ്യരെ കുറിച്ച് ചിന്തിക്കേണ്ടതെന്നും അതിനാൽ പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ് ഫണ്ടിലേക്ക് താൻ 25 കോടി സംഭാവന ചെയ്യുകയാണെന്നുമാണ് താരം കുറിച്ചത്.
കൊവിഡ്-19 വൈറസ് പ്രതിരോധത്തിന് വേണ്ടിയുള്ള 'പിഎം കെയേഴ്സ്' എന്ന ദുരിതാശ്വാസ നിധിയിലേക്ക് അക്ഷയ് കുമാർ 25 കോടി നൽകി.ട്വിറ്ററിലൂടെയാണ് താരം ഈ വിവരം അറിയിച്ചത്.ഇത്തരം സാഹചര്യത്തിലാണ് ചുറ്റുമുള്ള മനുഷ്യരെ കുറിച്ച് ചിന്തിക്കേണ്ടതെന്നും അതിനാൽ പ്രൈം മിനിസ്റ്റേഴ്സ് സിറ്റിസണ്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ് ഫണ്ട് (Prime Minister’s Citizen Assistance and Relief in Emergency Situations Fund)-ലേക്ക് താൻ 25 കോടി സംഭാവന ചെയ്യുകയാണെന്നുമാണ് താരം കുറിച്ചത്.
This is that time when all that matters is the lives of our people. And we need to do anything and everything it takes. I pledge to contribute Rs 25 crores from my savings to @narendramodi ji’s PM-CARES Fund. Let’s save lives, Jaan hai toh jahaan hai. ???????? https://t.co/dKbxiLXFLS
— Akshay Kumar (@akshaykumar) March 28, 2020
മോദിയുടെ ആദ്യത്തെ തവണ പ്രധാനമന്ത്രിയായിരിക്കെ അക്ഷയ് കുമാർ അദ്ദേഹവുമായി അഭിമുഖം നടത്തിയിരുന്നു. അന്ന് സമൂഹ മാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ഈ അഭിമുഖം ഏറെ ചർച്ചയായിരുന്നു.
The lockdown situation while mandatory to deal with the #CoronaCrisis,also adversely impacts the lives of daily wage workers & lower income groups in the country including the #TeluguFilmIndustry.Keeping this in mind I am donating Rs.1 Cr for providing relief to the Film workers.
— Chiranjeevi Konidela (@KChiruTweets) March 26, 2020
തെലുങ്ക് സിനിമ ലോകത്ത് നിന്നും നിരവധി താരങ്ങളാണ് നിലവിൽ ധനസഹായയം നടത്തിയിട്ടുള്ളത്. പവന് കല്യാണ്‍, ചിരഞ്ജീവി, രാംചരണ്‍, മഹേഷ് ബാബു,പ്രഭാസ് എന്നിവർ ധനസഹായം നൽകിയിരുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രതിസന്ധികളില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന മൂന്ന് സംസ്ഥാനങ്ങൾക്ക് ഒരുകോടി 25 ലക്ഷം രൂപയുടെ സഹായമാണ് അല്ലു അർജുൻ നൽകിയത്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾക്ക് അൻപത് ലക്ഷം രൂപ വീതവും കേരളത്തിന് 25 ലക്ഷം രൂപയും സാമ്പത്തിക സഹായമായി അല്ലു നൽകിയത്.
The COVID-19 pandemic has disrupted many lives . In these difficult times with humility I would like to donate One Crore twenty five lakhs to the People of Andhra Pradesh , Telangana & Kerala .
— Allu Arjun (@alluarjun) March 27, 2020
I am hopeful together we will fight & end this pandemic soon . #stayhome pic.twitter.com/IeuRGa3ObI
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കൊവിഡ് 19 സാമ്പത്തിക സഹായവുമായി ബോളിവുഡ് താരങ്ങൾ
'ഞാൻ എന്തെങ്കിലും സമ്പാദിച്ചിട്ടുണ്ടെങ്കിൽ അത് ഇന്ത്യയിലെ ജനങ്ങൾ കാരണമാണ്'; ഒരു കോടി നൽകാനൊരുങ്ങി കാർത്തിക്ക് ആര്യൻ
'വകതിരിവില്ലാതെ കടന്നുവരും കൊറോണ'; ജനത കർഫ്യുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മമ്മൂട്ടി
ജനതാ കർഫ്യുവിന് പിന്തുണയുമായി താരങ്ങൾ