നടൻ അക്ഷയ് കുമാർ നായകനായി എത്തുന്ന സിനിമയാണ് ‘രാം സേതു’. സിനിമയുടെ നിർമ്മാതാവ് കൂടിയായ അക്ഷയ് കുമാർ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരിൽകണ്ട് ഉത്തർ പ്രദേശിൽ വച്ച് സിനിമ ചിത്രീകരിക്കാനുള്ള അനുമതി തേടിയിരുന്നു.
രാമ ക്ഷേത്രത്തിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന അയോദ്ധ്യയിലും സംസ്ഥാനത്തെ മറ്റു പല സ്ഥലങ്ങളിലും ' രാം സേതു' ചിത്രീകരിക്കാൻ അക്ഷയ് അനുമതി തേടിയാതായി മുംബൈ മിറർ റിപ്പോർട്ട് ചെയ്തിരുന്നു.