നിർമ ചേർത്ത് തുണിയലക്കി മറാത്ത സേനാധിപൻ; അക്ഷയ് കുമാറിനെതിരെ കേസും ബോയ്ക്കോട്ട് ഹാഷ് ടാഗും
അക്ഷയ് കുമാറിനോട് ചരിത്രം പഠിക്കാനും തങ്ങളുടെ വീരനായകരെ കളിയാക്കുകയല്ല വേണ്ടതെന്നും പറഞ്ഞു കൊണ്ട് നിരവധി കമന്റുകളും വരുന്നുണ്ട്.
മറാത്ത സമുദായത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്തിയെന്നാരോപിച്ച് അക്ഷയ് കുമാറിനെതിരെ കേസ് ഫയൽ ചെയ്തു. അക്ഷയ് കുമാർ അഭിനയിച്ച നിർമ പരസ്യത്തെത്തുടർന്നാണ് വിവാദം. പരസ്യത്തിൽ ഒരു മറാത്ത സേനാനായകനായാണ് അക്ഷയ് കുമാർ എത്തുന്നത്. യുദ്ധത്തിനു ശേഷം രാജ കൊട്ടാരത്തിലെത്തുന്ന അക്ഷയ് കുമാറിന്റെ വസ്ത്രങ്ങളിലെ അഴുക്കിനെക്കുറിച്ച് രാഞ്ജി സൂചിപ്പിക്കുന്നതും അതോടെ അക്ഷയ് കുമാർ വസ്ത്രം നിർമ ഉപയോഗിച്ച് അലക്കുന്നതുമാണ് പരസ്യത്തിന്റെ ഇതിവൃത്തം.
മുംബൈയിലെ വോളി സ്റ്റേഷനിലാണ് മറാത്ത സമുദായത്തെ അപമാനിച്ചു എന്ന പേരിൽ അക്ഷയ്കുമാറിനെതിരെ പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൂര്യകാന്ത് ജാദവ് എന്നയാളാണ് പരാതി നൽകിയിരിക്കുന്നത്.
???? मराठा योद्धाओं ने बलिदान दिया,
— निलेश रतन भोई (@nilesh_shivade) January 8, 2020
हमे बचाने के लिए।
निरमा ने मजबूर किया,
उन्हें कपडे धोने के लिए।।
अपितु,
योद्धयों का स्वाभिमान रखने हेतू हम करेंगे ।#BoycottNirama pic.twitter.com/nPlhEr77xs
महाराष्ट्र से लेकरं देहली तक भगवा लहाराने वाले मराठा सैनिक अपमान कदापि नही सहेगा हिंदुस्थान।
— निलेश रतन शिवदे (@nileshshivade1) January 8, 2020
करके #BoycottNirama को दिखाते इनकी औकात।। pic.twitter.com/Mnq2af1B5b
പരസ്യം വിവാദമായതിനെ തുടർന്ന് നിർമ ബഹിഷ്ക്കരിക്കുക എന്ന രീതിയിലുള്ള ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ലിസ്റ്റിലുണ്ടായിരുന്നു, കഴിഞ്ഞ ദിവസം. അക്ഷയ് കുമാറിനെതിരെ ഇത്തരം പരസ്യങ്ങളിലഭിനയിച്ചതിനും രൂക്ഷ വിമർശനമുണ്ടായി. അക്ഷയ് കുമാറിനോട് ചരിത്രം പഠിക്കാനും തങ്ങളുടെ വീരനായകരെ കളിയാക്കുകയല്ല വേണ്ടതെന്നും പറഞ്ഞു കൊണ്ട് നിരവധി കമന്റുകളും വരുന്നുണ്ട്. അക്ഷയ് പരസ്യമായി മാപ്പു പറയണമെന്നുമുണ്ട് ആവശ്യങ്ങൾ. ഒരു വശത്ത് അജയ് ദേവ് ഗൺ താനാജി പോലുള്ള മറാത്തി വീരനായകരെ ചരിത്രം സിനിമയാക്കുമ്പോൾ മറുവശത്ത് കനേഡിയൻ പൗരത്വമുള്ള അക്ഷയ് കുമാർ തങ്ങളുടെ വീരനായകരെ കളിയാക്കുന്നത് സഹിക്കാൻ കഴിയുന്നില്ലെന്നും ചിലർ പറയുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!