എന്തിന് വെറും രണ്ട് ദിവസം? നെറ്ഫ്ലിക്സിനെ കടത്തി വെട്ടി 30 ദിവസ സൗജന്യവുമായി ആമസോൺ പ്രൈം
നെറ്ഫ്ലിക്സിനെ കടത്തി വെട്ടുന്ന ഓഫറുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആമസോൺ പ്രൈം. 'എന്തിന് വെറും രണ്ടു ദിവസം, ആമസോൺ പ്രൈം 30 ദിവസം സൗജന്യമായി ഉപയോഗിക്കൂ' എന്ന പരസ്യ വാചകത്തോട് കൂടിയാണ് ആമസോൺ തങ്ങളുടെ ഈ ഓഫർ പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്.
പ്രേക്ഷകർക്ക് , ആഹ്ലാദിക്കാൻ വഴിയൊരുക്കി ഒ ട ടി ഭീമന്മാർ തമ്മിൽ സൗജന്യ മത്സരം. മാർക്കറ്റ് പിടിക്കാൻ ഓൺലൈൻ സ്ട്രീമിങ് രംഗത്തെ ഭീമന്മാർ തമ്മിൽ വൻ മത്സരം തൽക്കാലത്തേക്കെങ്കിലും പ്രേക്ഷകർക്ക് സന്തോഷം പകരുന്നതാണ്. നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈമും തമ്മിലാണ് സൗജന്യപ്രഖ്യാപനം നടത്തി ആളുകളെ ആകർഷിക്കാനുള്ള മത്സരം നടത്തുന്നത്.
ഓൺലൈൻ സ്ട്രീമിങ് സേവനങ്ങളിൽ മുൻനിര പ്ലാറ്റ്ഫോമുകളിലൊന്നായ നെറ്റ്ഫ്ലിക്സ് ഗംഭീര ഓഫറുമായി രംഗത്ത് എത്തിയിരുന്നു. ഡിസംബറിൽ രണ്ട് ദിവസത്തേക്ക് പൂര്‍ണമായും സൗജന്യ സ്ട്രീമിങ് സേവനമാണ് നെറ്റ്ഫ്ലിക്സ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. കൂടുതല്‍ ആളുകളെ നെറ്റ്ഫ്ലിക്സിലേക്ക് ആകർഷിക്കാൻ വേണ്ടി ഡിസംബർ 5,6 തീയതികളിൽ നെറ്ഫ്ലിക്സ് ഫ്രീ സ്ട്രീമിങ് നൽകുകിയത്.
നെറ്ഫ്ലിക്സിനെ കടത്തി വെട്ടുന്ന ഓഫറുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആമസോൺ പ്രൈം. 'എന്തിന് വെറും രണ്ടു ദിവസം, ആമസോൺ പ്രൈം 30 ദിവസം സൗജന്യമായി ഉപയോഗിക്കൂ' എന്ന പരസ്യ വാചകത്തോട് കൂടിയാണ് ആമസോൺ തങ്ങളുടെ ഈ ഓഫർ പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്.
199, 399, 649, 799 എന്നിങ്ങനെയാണ് നെറ്റ്ഫ്ലിക്സിന്റെ നിലവിലെ പ്ലാനുകള്‍. ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച് പേയ്മെന്റ് നടത്താം. ഒരു മാസത്തെ ഉപയോഗത്തിന് ശേഷം പ്ലാന്‍ തുടരുകയോ റദ്ദാക്കുകയോ ചെയ്യാം. ഈ പ്ലാന്‍ സ്മാര്‍ട്ട്ഫോണുകളിലും ടാബ്ലെറ്റുകളിലും പ്രവർത്തനക്ഷമമാണ്.
129 രൂപയാണ് ആമസോണിന്റെ പ്രതിമാസ ചാർജ്. 999 രൂപയാണ് ഒരു വർഷത്തെ സബ്സ്ക്രിപ്ഷന് വേണ്ടി ആമസോൺ ഈടാക്കുന്നത്. ഇന്ത്യൻ പ്രാദേശിക ഭാഷ ചിത്രങ്ങൾ കൂടതലും റിലീസാവുന്നത് ആമസോൺ പ്രൈമിലൂടെയാണെന്നാണ് പറയപ്പെടുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
'ട്രാൻസി'ലെ ജോഷ്വാ കാൽട്ടണെ നാളെ മുതൽ ആമസോൺ പ്രൈമിൽ കാണാം
ഡിസ്നി+ഹോട്ട്സ്റ്റാറും,നെറ്റ്ഫ്ലിക്സും മറ്റ് OTT സേവനങ്ങളുംഅറിയേണ്ട കാര്യങ്ങൾ
'ഹീറോ' ആമസോൺ പ്രൈമിൽ തൽക്കാലം പ്രദർശിപ്പിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി
തിയറ്ററിലേക്ക് ഇല്ല , ഓൺലൈൻ റിലീസിനൊരുങ്ങി ജയസൂര്യ ചിത്രവും