മുൻ വർഷത്തേക്കാൾ അമേരിക്കയിൽ മൂന്ന് ലക്ഷത്തോളം അധിക മരണം; കൊവിഡ് കണക്കിൽ ആശങ്ക
മാർച്ച് മുതൽ എല്ലാ ആഴ്ച്ചയും അധിക മരണം റിപ്പോർട്ട് ചെയ്തതായി സിഡിസി വ്യക്തമാക്കി.
കൊവിഡ് കാലത്ത് മുൻ വർഷങ്ങളെ അപേക്ഷിച്ചു അമേരിക്കയിൽ മൂന്ന് ലക്ഷത്തോളം അധിക മരണം റിപ്പോർട്ട് ചെയ്തതായി ഔദ്യോഗിക റിപ്പോർട്ട്. ഇതിൽ കുറഞ്ഞത് മൂന്നിൽ രണ്ട് മരണവും കൊവിഡ് മൂലമാണെന്നും സർക്കാർ റിപ്പോർട്ടിൽ പറയുന്നു. മുൻകാല പ്രവണതകളെ അടിസ്ഥാനമാക്കി നോക്കുമ്പോൾ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത അവസ്ഥയുമുണ്ടെന്ന സൂചനയാണ് ഇത് നൽകുന്നത്.
യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ജനുവരി 26 നും ഒക്ടോബർ മൂന്നിനുമിടയിൽ കഴിഞ്ഞ വർഷങ്ങളിലെ ശരാശരിയെക്കാൾ 2,99,028 അധിക മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ മാസം പകുതി വരെ 2.16 ലക്ഷത്തോളം കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നു സിഡിസി പറയുന്നു.
കൊവിഡ് മൂലം മറ്റു കാരണങ്ങളാൽ മരണനിരക്ക് കൂടുന്ന സാഹചര്യവുമുണ്ട്. ആരോഗ്യ സംവിധാനം പ്രധാനമായും കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ അൽഷിമേഴ്സ് , ഡിമെൻഷ്യ തുടങ്ങിയ രോഗങ്ങളാൽ വലയുന്നവരിൽ ചിലർക്ക് യഥാസമയം ചികിത്സ ലഭിക്കാതെ പോകുന്ന സ്ഥിതിയുണ്ട്.
ചില വിഭാഗങ്ങൾക്കിടയിൽ മരണനിരക്ക് ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. ഹിസ്പാനിക് വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ അധിക മരണം റിപ്പോർട്ട് ചെയ്തത്. ശരാശരിയിൽ നിന്നും 53.6 ശതമാനം വർധനവാണ് റിപ്പോർട്ട് ചെയ്തത്. കറുത്ത വർഗക്കാരുടെ ഇടയിൽ 32.9 ശതമാനവും ഏഷ്യക്കാരിൽ ശരാശരിയേക്കാൾ 36.6 ശതമാനം അധിക മരണമാണ് റിപ്പോർട്ട് ചെയ്തത്.
മാർച്ച് മുതൽ എല്ലാ ആഴ്ച്ചയും അധിക മരണം റിപ്പോർട്ട് ചെയ്തതായി സിഡിസി വ്യക്തമാക്കി. 25 മുതൽ 44 വയസ് വരെ പ്രായമുള്ളവരുടെ ഇടയിലാണ് ഏറ്റവും കൂടുതൽ അധിക മരണം റിപ്പോർട്ട് ചെയ്തത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഇന്ത്യയിൽ 1965 കൊറോണ രോഗികൾ; 50 മരണം
മരണം 30,000 കടന്ന് യുഎസ്; ശ്രമം മാസ്ക് അണിഞ്ഞ് തിരിച്ചുവരാന്
ഇന്ത്യയിൽ കൊവിഡ് 33,000 പിന്നിട്ടു; 1074 മരണം; മഹാരാഷ്ട്രയിൽ പതിനായിരത്തോളം രോഗികൾ
കൊറോണ വൈറസ് ചിലപ്പോൾ ഒരിക്കലും വിട്ടുപോകില്ല; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന