അമിതാഭിനും അഭിഷേകിനും 'ഗെറ്റ് വെൽ സൂൺ' ആശംസിച്ച് ഇന്ത്യൻ സിനിമാ ലോകവും സുഹൃത്തുക്കളും
ബച്ചനും മകനും മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ചികിത്സയിലുളളത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി ധനൂഷ്, ദുല്‍ഖര്‍ സല്മാന്, സോനം കപൂര്‍, തപ്സി പന്നു, മഹേഷ് ബാബു മുതലായവർ ബച്ചനും മകനും രോഗശാന്തി ആശംസിച്ച് കൊണ്ടുള്ള ട്വീറ്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ബോളിവുഡിലെ മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനും മകന് അഭിഷേക് ബച്ചനും കൊവിഡ് കഴിഞ്ഞ ദിവസം വൈകി സ്ഥിരീകരിച്ചിരുന്നു. ഈ വിവരം ഇരുവരും ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഇതേതുടർന്ന് ഇരുവർക്കും 'ഗെറ്റ് വെൽ സൂൺ' സന്ദേശം അയച്ച് നിരവധി ആളുകളാണ് രംഗത്ത് എത്തിയത്.
ബച്ചനും മകനും മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ചികിത്സയിലുളളത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി ധനൂഷ്, ദുല്‍ഖര്‍ സല്മാന്, സോനം കപൂര്‍, താപ്സി പന്നു, മഹേഷ് ബാബു മുതലായവർ ബച്ചനും മകനും രോഗശാന്തി ആശംസിച്ച് കൊണ്ടുള്ള ട്വീറ്റുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
We’re all cheering for you. And you have nothing to worry about. There’s a vaccine you possess—it’s code named the Big V—and it’s inbuilt & organic. Grows inside all those like you who are natural fighters. ???????? https://t.co/oCJsiElymp
— anand mahindra (@anandmahindra) July 11, 2020
അമിതാഭ് ബച്ചന് വൈറസ് ബാധ സ്ഥിരീകരിച്ച വാര്‍ത്തയില്‍ അതിയായ ദുഃഖമുണ്ടെന്നാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തത്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, അഖിലേഷ് യാദവ്, പ്രിയങ്ക ചതുര്‍വേദി, ക്രിക്കറ്റ് താരം സച്ചിന് തെൻഡുല്‍ക്കര്‍, സുരേഷ് റെയ്ന തുടങ്ങി നിരവധി പേര് ബച്ചന് എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
Extremely saddened to hear the news of Shri #AmitabhBachchan Ji testing COVID Positive.
— Mamata Banerjee (@MamataOfficial) July 11, 2020
Praying for his strength & speedy recovery. @SrBachchan please get well soon!
തനിക്ക് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചെന്നും ആശുപത്രിയിലേക്ക് മാറ്റിയെന്നും ആദ്യം അമിതാഭ് ബച്ചനായിരുന്നു ട്വീറ്റ് ചെയ്തത്. കഴിഞ്ഞ പത്ത് ദിവസമായി തന്നോട് അടുത്ത് ഇടപഴകിയ എല്ലാവരും സ്വയം ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.
Dear Sir, Praying for speedy recovery.
— Mohanlal (@Mohanlal) July 11, 2020
Get well soon sir ! Wishing you a speedy recovery...
— Mahesh Babu (@urstrulyMahesh) July 11, 2020
ഇതിന് പിന്നാലെ അഭിഷേകിന്റെയും ട്വീറ്റ് എത്തി. തനിക്കും പിതാവിനും കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു, രണ്ടുപേരും ആശുപത്രിയിലാണ്. തങ്ങളുടെ കുടുംബം, സ്റ്റാഫ് എന്നിവരുടെയും ടെസ്റ്റ് നടത്തിയിട്ടുണ്ടെന്നും അഭിഷേക് ട്വീറ്റില്‍ പറഞ്ഞു. നടിയും അഭിഷേക് ബച്ചന്റെ ഭാര്യയുമായ ഐശ്വര്യാ റായിയുടെ ഫലം നെഗറ്റീവാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!