'അന്ധകാരം' നിർമ്മിച്ച് ആറ്റ്ലി ; നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരുങ്ങുന്നത് സൂപ്പർ നാച്ച്വറൽ ത്രില്ലർ
അർജുൻ ദാസും വിനോദ് കിഷനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂജ രാമചന്ദ്രൻ, മിഷ ഘോഷാൽ, ജീവ രവി, മഹേന്ദ്ര മുള്ളത്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തമിഴ് സിനിമയിലെ മുൻനിര സംവിധായകരിലൊരാളാണ് അറ്റ്ലി. അദ്ദേഹത്തിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന 'അന്ധകാരം' നവംബർ 24ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും. അറ്റ്ലിയുടെ എ ഫോർ ആപ്പിൾ പ്രെഡക്ഷൻസ്, പാഷൻ സ്റ്റുഡിയോസ്, O2 പിക്ചേഴ്സ് എന്നിവർക്കൊപ്പം ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അർജുൻ ദാസും വിനോദ് കിഷനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൂജ രാമചന്ദ്രൻ, മിഷ ഘോഷാൽ, ജീവ രവി, മഹേന്ദ്ര മുള്ളത്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂപ്പർ നാച്ച്വറൽ ത്രില്ലർ ചിത്രമായിരിക്കും 'അന്ധകാരം'. 'കൈതി' എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയനായ അർജുൻ ദാസ് ആദ്യമായാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
വി വിഘ്നരാജനാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. പ്രദീപ് കുമാറാണ് സംഗീതസംവിധാനം.
I am delighted that Andhaghaaram has found a home on Netflix. The film has been appreciated by many already &through @NetflixIndia, it will reach audiences around India and the world, who have a taste for stories, regardless of language. #Andhaghaaram pic.twitter.com/eIwag8Hp9Y
— atlee (@Atlee_dir) October 30, 2020
'സംഗിലി ബംഗിലി കദവ് തൊറെ' ആയിരുന്നു എ ഫോർ ആപ്പിൾ പ്രെഡക്ഷൻസിന്റെ ബാനറിൽ അറ്റ്ലി നിർമ്മാതാവായി എത്തിയ ആദ്യ ചിത്രം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!