മഹേഷ് ബാബുവും കീർത്തി സുരേഷും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രമാണ് സര്‍കാരു വാരി പാട്ട. പരശുറാമാണ് സിനിമ സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷം ആദ്യമാവും ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. ഈ ചിത്രത്തിൽ വില്ലൻ കഥാപാത്രമാവാൻ ബോളിവുഡ് നടൻ അനിൽ കപൂറിനെയാണ് സമീപിച്ചത്.
അദ്ദേഹത്തിന് ഈ സിനിമയുടെ കഥ ഇഷ്ടപെട്ടെന്നും അതിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കാൻ 10 കോടി രൂപ വേണമെന്ന് ആവശ്യപെട്ടതായും ടോളിവുഡ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത്.
യുഎസില്‍ ആയിരുന്നു ലൊക്കേഷനായി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇപ്പോള്‍ ഹൈദരാബാദില്‍ ആദ്യ ഷെഡ്യൂള്‍ ചിത്രീകരിക്കാനാണ് ആലോചിക്കുന്നത്. സിനിമയുടെ പ്രമേയം എന്താണെന്ന് എന്ന് ഇതുവരെ അണിയറ പ്രവർത്തകരൊന്നും വ്യക്തമാക്കിയിട്ടില്ല.