സുശാന്ത് കൊല്ലപ്പെട്ടതാണെന്ന് ഒരിക്കൽ പോലും പറഞ്ഞിട്ടില്ലെന്ന് നടി അങ്കിത ലോഖണ്ഡെ
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അങ്കിതയുടേയും മൊഴിയെടുത്തിരുന്നു. ഊർജസ്വലനായ ആളായിരുന്നു സുശാന്തെന്നും അദ്ദേഹം വിഷാദരോഗത്തിന് അടിമയാകില്ലെന്നുമാണ് അങ്കിത അന്ന് മൊഴി നൽകിയത്.
നടൻ സുശാന്തിന്റെ മരണം കൊലപാതകമാണെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് നടി അങ്കിത ലോഖണ്ഡെ. സമൂഹ മാധ്യമങ്ങളിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.
സുശാന്തിന്റെ മരണത്തില്‍ കുടുംബത്തിന് നീതി ലഭിക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടതെന്നും പവിത്ര റിഷ്ത എന്ന സീരിയലില്‍ സുശാന്തിന്റെ സഹതാരമായിരുന്ന അങ്കിത പറഞ്ഞു. സുശാന്തിന്റെ സുഹൃത്തും കാമുകിയുമായ റിയ ചക്രവര്‍ത്തിയുടെ അറസ്റ്റിന് പിന്നാലെയാണ് അങ്കിത ഇക്കാര്യം ട്വീറ്റ് ചെയ്തത്.
ജൂണ്‍ 14നാണ് ബാന്ദ്രയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ സുശാന്തിനെ കണ്ടെത്തിയത്. റിയയാണ് സുശാന്തിന്റെ ആത്മഹത്യക്ക് കാരണമെന്ന് സുശാന്തിന്റെ കുടുംബം ആരോപിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ അന്വേഷണങ്ങളുടെ ഭാഗമായി റിയക്ക് ലഹരി മരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന കേസിലാണ് ഇപ്പോള്‍ റിയ അറസ്റ്റിലായിരിക്കുന്നത്.
???????? pic.twitter.com/Hu985iz6Od
— Ankita lokhande (@anky1912) September 9, 2020
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അങ്കിതയുടേയും മൊഴിയെടുത്തിരുന്നു. ഊർജസ്വലനായ ആളായിരുന്നു സുശാന്തെന്നും അദ്ദേഹം വിഷാദരോഗത്തിന് അടിമയാകില്ലെന്നുമാണ് അങ്കിത അന്ന് മൊഴി നൽകിയത്. ഒരുപക്ഷെ, അദ്ദേഹം അസ്വസ്ഥനായിരുന്നിരിക്കാം എങ്കിലും ഒരിക്കലും വിഷാദരോഗിയായിരിക്കില്ല എന്നാണ് അവർ അന്ന് മൊഴി നൽകിയത്. 2016 വരെ അങ്കിതയും സുശാന്തും പ്രണയത്തിലായിരുന്നു. ഇരുവരും വേർപിരിഞ്ഞ ശേഷം കഴിഞ്ഞ നാല് വർഷമായി സുശാന്തുമായി ബന്ധമുണ്ടായിരുന്നില്ലെന്നും അങ്കിത അന്ന് വ്യക്തമാക്കിയിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!