'അണ്ണാത്തെ' ചിത്രീകരണം പുനരാരംഭിക്കാന്‍ രജനീകാന്ത്, രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പ് സിനിമ വരുമോ?
സ്പൈസ് ജെറ്റിന്റെ വിമാനത്തിലേക്ക് രജനി കയറാന്‍ ഒരുങ്ങുന്നതിന്റെ ചിത്രങ്ങള്‍ സണ്‍ പിക്ചേഴ്സ് പങ്കുവെച്ചിട്ടുണ്ട്. 2019 ഡസംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. സിരുത്തൈ ശിവയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
കൊവിഡ് വ്യാപനത്തിന് മുൻപ് 'അണ്ണാത്തെ' എന്ന രജനീകാന്ത് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നു. ഹൈദരാബാദില്‍ റാമോജി ഫിലിം സിറ്റിയിലായിരുന്നു ചിത്രീകരണം ആരംഭിച്ചത്.
കൊവിഡ് വ്യാപനം തടയുന്നതിനായുള്ള ലോക്ക് ഡൗണും മറ്റ് നിയന്ത്രണങ്ങളും വന്നതോടെ തുടർന്ന് 'അണ്ണാത്ത'യുടെ ചിത്രീകരണം നിർത്തിവെക്കേണ്ടി വന്നു. എകദേശം ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം ആ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കുകയാണിപ്പോൾ
രജനീകാന്തിന്റെ ജന്മദിനത്തിന് തൊട്ടടുത്ത ദിവസം 'അണ്ണാത്തെ'യുടെ ബാക്കിഭാഗത്തിന്റെ ചിത്രീകരണം പുനരാരംഭിക്കുന്നത്.
സ്പൈസ് ജെറ്റിന്റെ വിമാനത്തിലേക്ക് രജനി കയറാന്‍ ഒരുങ്ങുന്നതിന്റെ ചിത്രങ്ങള്‍ സണ്‍ പിക്ചേഴ്സ് പങ്കുവെച്ചിട്ടുണ്ട്. 2019 ഡസംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്. സിരുത്തൈ ശിവയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
സണ്‍പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രത്തില്‍ മൂന്ന് പ്രധാന സ്ത്രീ കഥാപാത്രങ്ങളാണ് ഉള്ളത്. വര്‍ഷങ്ങള്‍ക്കു ശേഷം ഖുശ്ബും മീനയും രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷുമുണ്ട്. വീരം, വേതാളം, വിവേകം, വിശ്വാസം എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് ശിവ രജനികാന്തിനെ നായകനാക്കിയുള്ള ചിത്രവുമായെത്തുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!