'C/O സൈറ ബാനു'ന് ശേഷം ആന്റണി സോണിയുടെ അടുത്ത ചിത്രം: അന്നയും അര്‍ജുനും നായികാനായകന്മാര്
ചിത്രത്തിന്റെ ബാക്കി വിശേഷങ്ങള്‍ ഉടന്‍ തന്നെ പുറത്ത് വിടുമെന്ന് ചിത്രത്തിത്തിന്റെ തിരക്കഥാകൃത്തുകളില്‍ ഒരാളായ അഹമ്മദ് കബീറ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
'C/O സൈറ ബാനു' എന്ന ശ്രദ്ധേയമായ ചിത്രം സംവിധാനം ചെയ്ത ആന്റണി സോണിയുടെ പുതിയ ചിത്രം വരുന്നു. ഇനിയും പേരിടാത്ത ചിത്രത്തില്‍ അര്ജ്ജുന് അശോകനും, അന്ന ബെന്നുമാണ് നായികാനായകന്മാര്. മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വേണ്ടിയുള്ള കാസ്റ്റിങ് കോളും മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.
സംവിധായകന് ആന്റണി സോണിയും തിരക്കഥാകൃത്തുക്കളായ ലിബിന് വര്‍ഗ്ഗീസും അഹമ്മദ് കബീറും നടീ നടന്മാരായ അന്ന ബെന്നും അര്ജുന് അശോകനും ഒത്തുള്ള ഫോട്ടോ ആന്റണി സോണി ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. ചാവറ ഫിലിംസാണ് നിര്‍മാണം.'ജൂണ്‍' എഴുതിയ ലിബിന് വര്‍ഗീസും അഹമ്മദ് കബീറും ചേര്‍ന്നാണ് പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ചിത്രത്തിന്റെ അണിയറ പ്രവത്തകരെ പറ്റിയുള്ള വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല. ചിത്രത്തിന്റെ ബാക്കി വിശേഷങ്ങള്‍ ഉടന്‍ തന്നെ പുറത്ത് വിടുമെന്ന് ചിത്രത്തിത്തിന്റെ തിരക്കഥാകൃത്തുകളില്‍ ഒരാളായ അഹമ്മദ് കബീറ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
കുമ്പളങ്ങി നൈറ്റ്സ്, ഹെലന്, കപ്പേള തുടങ്ങിയ ചിത്രങ്ങളോടെ ശ്രദ്ധേയയായ നടിയാണ് അന്നബെന്‍. പറവ, ബി.ടെക്, വരത്തന്, ജൂണ്‍, ഉണ്ട തുടങ്ങിയ ചിത്രങ്ങളിലൂടെ അര്‍ജുനും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!