മെൽ ഗിബ്സൺ എന്ന നടനും നിർമാതാവും സംവിധായകനും
ഹോളിവുഡിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ ചലച്ചിത്രകാരന്മാരിൽ ഒരാളാണ് മെൽ ഗിബ്സൺ. നടൻ,തിരക്കഥാകൃത്ത്, നിർമാതാവ്, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് അദ്ദേഹം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രമാറ്റിക്ക് ആർട്ടിൽ നിന്നുമാണ് അദ്ദേഹം അഭിനയം പഠിച്ചത്.
'ഫിയർ ഈസ് എ സിക്ക്നെസ്സ്' (ഭയം ഒരു രോഗമാണ്).മെൽ ഗിബ്സൺ എന്ന സംവിധാനം ചെയ്ത 'അപ്പൊകാലിപ്റ്റോ' എന്ന ചിത്രത്തിലെ ഒരു സംഭാഷണമാണിത്. മരണഭയവും പ്രിയപ്പെട്ടവരുടെ വേർപാടും ഒരു മനുഷ്യനെ അലട്ടുന്ന സാഹചര്യത്തിൽ അതിജീവനം എങ്ങനെയായിരിക്കും എന്നതിന്റെ ഉദാഹരണമാണ് 'അപ്പൊകാലിപ്റ്റോ' എന്ന ചിത്രം. 2006 ഡിസംബർ എട്ടിനായിരുന്നു ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രം റിലീസായി പതിനാല് വർഷം തികയുകയാണ്.

ഹോളിവുഡിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ ചലച്ചിത്രകാരന്മാരിൽ ഒരാളാണ് മെൽ ഗിബ്സൺ. നടൻ,തിരക്കഥാകൃത്ത്, നിർമാതാവ്, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് അദ്ദേഹം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രമാറ്റിക്ക് ആർട്ടിൽ നിന്നുമാണ് അദ്ദേഹം അഭിനയം പഠിച്ചത്.

1976ൽ ഒരു ഓസ്ട്രേലിയൻ ടെലിവിഷൻ സീരിസിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. 1977 റിലീസായ 'സമ്മർ സിറ്റി' എന്ന ചിത്രത്തിൽ അഭിനയിച്ചു. 1979ൽ റിലീസായ 'മാഡ് മാക്സ്' എന്ന ചിത്രത്തിലൂടെയാണ് ടൈറ്റിൽ റോളിൽ ആദ്യമായി അദ്ദേഹം അഭിനയിച്ചത്. 'മാഡ് മാക്സ്' സീരീസിൽ ഇതുവരെ നാല് ചിത്രങ്ങൾ റിലീസായിട്ടുണ്ട്. ആദ്യ മൂന്ന് മാഡ് മാക്സുകളിലും മെൽ ഗിബ്സണാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. അഭിനയ മികവിലൂടെ പിന്നീട് ആക്ഷൻ ഹീറോ എന്ന നിലയിൽ അദ്ദേഹം പ്രശസ്തനാവുകയും ചെയ്തു.

1984ൽ 'ദി റിവർ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അമേരിക്കൻ സിനിമകളിലേക്ക് എത്തിയത്. 'മാഡ് മാക്സ് -2' ആയിരുന്നു അമേരിക്കൻ സിനിമയിലെ അദ്ദേഹത്തിന്റെ ആദ്യ ഹിറ്റ്. 1989ൽ അദ്ദേഹം തന്റെ സുഹൃത്തായ ബ്രൂസ് ഡാവിയുമായി ചേർന്ന് 'ഐക്കൺസ് പ്രൊഡക്ഷൻ' എന്ന നിർമാണ കമ്പിനി ആരംഭിച്ചു. 'ഹാംലറ്റായിരുന്നു' ഈ നിർമാണ കമ്പനിയുടെ ആദ്യ സിനിമ.

1993 മുതൽ 2016 വരെയുള്ള 23 വർഷക്കാലളയളവിൽ അദ്ദേഹം നാല് സിനിമ സംവിധാനം ചെയ്തു. 'ദ് മാൻ വിത്തൗട്ട് എ ഫേസ്' , 'ബ്രേവ് ഹാർട്ട്' ,' ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ്' ,' അപ്പൊകാലിപ്റ്റോ' , 'ഹാക്ക് സോ റിഡ്ജ്' എന്നീ ചിത്രങ്ങളാണവ. 1995 റിലീസായ ബ്രേവ് ഹാർട്ട് എന്ന ചിത്രത്തിലൂടെ അദ്ദേഹം മികച്ച സംവിധായകനുള്ള ആ വർഷത്തെ ഓസ്കാർ അവാർഡ് സ്വന്തമാക്കി. ഈ ചിത്രത്തിലെ നായക വേഷവും അദ്ദേഹം തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

2004ൽ റിലീസായ 'പാഷൻ ഓഫ് ദ് ക്രൈസ്റ്റ്' എന്ന അദ്ദേഹത്തിന്റെ ചിത്രം ഏറെ വിവാദം സൃഷ്ടിച്ച സിനിമയാണ്. അമേരിക്കൻ മോഷൻ പിക്ച്ചർ അസോസിയേഷൻ ചിത്രത്തിന് 'R' റേറ്റിങ്ങാണ് നൽകിയത്. ചിത്രത്തിൽ വയലൻസ് കൂടിയതാണ് 'R' റേറ്റിങ് ലഭിക്കാൻ ഉണ്ടായ സാഹചര്യം. ഗിബ്സണിന്റെ ഐക്കൺ പ്രൊഡക്ഷൻസ് തന്നെയായിരുന്നു ചിത്രത്തിന്റെ നിർമാതാക്കൾ.

ഈ ചിത്രം കാണാതിരിക്കാനായി മാതാപിതാക്കളോട് കുട്ടികളെ തിയറ്ററിൽ കൊണ്ടുപോകരുതെന്ന് പറഞ്ഞ സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും 600 മില്യൺ ഡോളറിന്റെ റെക്കോർഡ് കളക്ഷനാണ് ഈ ചിത്രത്തിന് ലഭിച്ചത്. ഇംഗ്ലീഷ് ഭാഷയിൽ ഒരുങ്ങാത്ത സിനിമകളിൽ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രം എന്ന പ്രത്യേകതയും 'പാഷൻ ഓഫ് ദ് ക്രൈസ്റ്റ്' സ്വന്തമാക്കി. ലാറ്റിൻ,ഹിബ്രു ഭാഷകളിലായിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. ഓസ്കാറിൽ 9 നോമിനേഷനുകൾ മൂന്ന് അവാർഡും ഈ ചിത്രത്തിന് ലഭിച്ചിരുന്നു.
2016ൽ റിലീസായ മെൽ ഗിബ്സണിന്റെ 'ഹാക്ക് സോ ബ്രിഡ്ജ്' ഒരു യുദ്ധ ചിത്രമായാണ് ഒരുങ്ങിയത്. രണ്ടാം ലോക മഹായുദ്ധത്തെ അടിസ്ഥാന പെടുത്തിയാണ് ചിത്രം ഒരുക്കിയത്. അമേരിക്കയിൽ നവംബർ മാസത്തിൽ റിലീസ് ചെയ്ത ഈ ചിത്രത്തിന് 184 മില്യൺ ഡോളർ കളക്ഷനാണ് ലഭിച്ചത്. മിൽഫോഡ് ഡെയിലി ന്യൂസ് 'മാസ്റ്റർ പീസ്' എന്നാണ് ഈ ചിത്രത്തെ വിശേഷിപ്പിച്ചത്. വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രം പ്രദർശിപ്പിച്ചതിന് ശേഷം 12 മിനുട്ട് നേരം സദസ്സിലുള്ളവർ എഴുന്നേറ്റ് നിന്ന കൈയ്യടിച്ചാണ് (സ്റ്റാൻഡിങ് ഒവേഷൻ) ആദരിച്ചത്.

അഭിനേതാവ്,സംവിധായകൻ,നിർമാതാവ് എന്നീ നിലകളിലെ പ്രതിഭ കൊണ്ട് സിനിമാ ലോകത്ത് തന്റേതായൊരു ഇടം നേടിയ കലാകാരനാണ് മെൽ ഗിബ്സൺ. എന്നിരുന്നാലും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തതിൽ യഹൂദവിരുദ്ധത , ഹോമോഫോബിക്കായ പെരുമാറ്റവുമാണ് പ്രകടിപ്പിക്കുകന്നത്. ഗാർഹിക പീഡനകേസും ഗിബ്സണിന്റെ മേലുണ്ട്.
യഹുദ വിരുദ്ധനും സൽപ്പേരില്ലാത്ത വ്യക്തിയാണെന്നും ഹോളിവുഡിൽ ജോലി ചെയ്യാൻ യോഗ്യനല്ലയെന്നുമുള്ള ആരോപണങ്ങൾ ഗിബ്സണെതിരെ ഉയർന്നിട്ടുണ്ട്. 'നിങ്ങൾ മെൽ ഗിബ്സൺ ആണെങ്കിൽ, നിങ്ങളൊരു മോശപെട്ട വ്യക്തിയാണെന്നാണ് ബ്രാഗമാൻ ഗിബ്സണെ വിശേഷിപ്പിച്ചത്. 1985ലെ 'പീപ്പിൾ' മാഗസിൻ 'സെക്സിസിസ്റ്റ് മാൻ എലൈവ്' എന്ന വിശേഷണമാണ് ഗിബ്സണ് നൽകിയത്.
1995ൽ അമേരിക്കൻ സിനിമാത്തെക്ക് അവാർഡ്,2002ൽ എ എഫ് ഐ ഗോൾഡൻ അവാർഡ്, 1997ൽ മാൻ ഓഫ് ദി ഇയർ അവാർഡ് 2008ൽ ഐറിഷ് ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ് തുടങ്ങി 25ഓളം രാജ്യന്തര അവാർഡും 17ഓളം നോമിനേഷനുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!