പെയിനിന്റെ സ്ലെഡ്ജോ? പുലർച്ചെ മൂന്ന് മണിക്ക് നാലു വയസുകാരി മകൾ നിർത്താതെ കരയുകയാണെന്ന് കണ്ടാൽ മതി!
സിഡ്നിയില്‍ കഴിഞ്ഞ ദിവസം സമനിലയില്‍ കലാശിച്ച ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റില്‍ ബാറ്റിങിനെ അശ്വിനെ പല തവണ പെയ്ന് സ്ലെഡ്ജ് ചെയ്തിരുന്നു.
ഓസീസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയ്നിന്റെ സ്ലെഡ്ജിങിനെ നേരിടാന്‍ ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര് അശ്വിനു ഉപദേശവുമായി ഭാര്യ ഭാര്യ പ്രിതി നാരായണന്.
സിഡ്നിയില്‍ കഴിഞ്ഞ ദിവസം സമനിലയില്‍ കലാശിച്ച ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റില്‍ ബാറ്റിങിനെ അശ്വിനെ പല തവണ പെയ്ന് സ്ലെഡ്ജ് ചെയ്തിരുന്നു. എന്നാല്‍ ഇതിനെ അതിജീവിച്ച് പുറത്താവാതെ ക്രീസില്‍ നിന്ന അദ്ദേഹം ഇന്ത്യക്കു സമനില നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. 128 ബോളില്‍ നിന്നും അദ്ദേഹം 39 റണ്‍സെടുക്കുകയും ചെയ്തു.
പുലര്‍ച്ചെ മൂന്നു മണിക്കു മകൾ ആധ്യ നിര്‍ത്താതെ കരയുകയാണെന്നു സങ്കല്‍പ്പിച്ച് പെയ്നിന്റെ സ്ലെഡ്ജിങ് അവഗണിച്ചാല്‍ മതിയെന്നായിരുന്നു പ്രിതി ട്വിറ്ററില്‍ കുറിച്ചത്. അശ്വിന്- പ്രിതി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് നാലു വയസ്സുകാരിയായ ആധ്യ. മല്‍സരശേഷം തന്റെ മോശം പെരുമാറ്റത്തില്‍ പെയ്ന് മാപ്പു ചോദിക്കുകയും അശ്വിനുമായി ഒരു പിണക്കുവമില്ലെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!