മാന്ദ്യം മറികടക്കാന്‍ ഇന്ത്യക്ക് ഈ വഴികള്‍ മതിയോ? ആത്മനിര്‍ഭര്‍ 3.0 സാധ്യതകളും പരിമിതികളും
കൊവിഡ് തകര്‍ത്ത സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍. വികസിത സമ്പദ്വ്യവസ്ഥകളെയോ ജി -20 രാജ്യങ്ങളെയോ മാറ്റിനിര്‍ത്തിയാല്‍ സമാനമായ മറ്റ് രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉത്തേജക ശരാശരി പാക്കേജിന്റെ അതായത് ജിഡിപിയുടെ 2.5% ശരാശരിക്ക് താഴെയാണ് ഈ പാക്കേജ്. ആര് ബി ഐയുടെ സാമ്പത്തിക മാന്ദ്യ പ്രഖ്യാപനത്തിന്റെയും ധനമന്ത്രി നിര്‍മലാ സീതാരാമന് പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ പാക്കേജ് 3.0 പശ്ചാത്തലത്തില്‍ നടത്തുന്ന നിരീക്ഷണം
ഇന്ത്യ, സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിലാണ് കൊവിഡ് മഹാമാരി ലോകമെമ്പാടും വ്യാപിച്ചത്. ഇത് തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കൂടിയായതോടെ സാമ്പത്തിക സ്ഥിതി ആകെ കുഴഞ്ഞുമറിഞ്ഞു.കുടിയേറ്റ തൊഴിലാളികള്‍ ഉള്‍പ്പടെ വന്‍ തോതില്‍ തൊഴില്‍ നഷ്ടം ഉണ്ടായി. നേരത്തെ തന്നെ ഓട്ടോമൊബൈല്‍, നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പടെ നേരിട്ടിരുന്ന തൊഴില്‍ പ്രതിസന്ധിയെ ഇത് കൂടുതല്‍ രൂക്ഷമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഇളവുകള്‍ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക ഉത്തേകജ പാക്കേജ് പ്രഖ്യാപിച്ചു. അത്മനിര്‍ഭര്‍ എന്നപേരില്‍ പ്രഖ്യാപിച്ച പാക്കേജ് രണ്ട് ഘട്ടങ്ങള്‍ കഴിഞ്ഞു.
ചരിത്രത്തില്‍ ആദ്യമായി രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്ന് റിസര്‍വ് ബാങ്ക് ഔദ്യോഗികമായി വെളിപ്പെടുത്തിയത് ഇന്നലെയായിരുന്നു . അതിന് പിന്നാലെ കേന്ദ്ര ധനമന്ത്രി നിര്‍മലാ നീതാരമാന് 2.65 ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭരത് 3.0 പാക്കേജ് പ്രഖ്യാപിച്ചു.
സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ സമ്പദ്ഘടനയിലെ ഉല്‍പ്പാദനം 24 ശതമാനം ഇടിഞ്ഞത് ലോക്ഡൗണും മറ്റുംമൂലമാണെന്നു പറഞ്ഞു ന്യായീകരിക്കാന്‍ ശ്രമിച്ചാല്‍ പോലും കാര്യങ്ങള്‍ ആ വിധമല്ല മുന്നോട്ട് പോകുന്നത്. ആത്മനിര്‍ഭര്‍ പാക്കേജിന്റെ രണ്ട് എഡിഷന് നേരത്തെ പ്രഖ്യാപിച്ചിട്ടും രണ്ടാം പാദത്തിലും (ജൂലൈ - സെപ്തംബര്‍) സാമ്പത്തിക ഉല്‍പ്പാദനം എട്ട് ശതമാനം ഇടിഞ്ഞത് ഗൗരവതരമാണ് . ഈ പ്രതിസന്ധി തിരിച്ചറിഞ്ഞാണോ കൊവിഡിന് ശേഷമുള്ള മൂന്നാമത്തെ എഡിഷന്റെ പ്രധാന പരിഗണനകള്‍ എന്ന് പരിശോധിക്കേണ്ടതുണ്ട്.

ഉത്തേജക 3.0 ന്റെ ഏറ്റവും വലിയ ഘടകമാണ് വളം സബ്സിഡിക്കുള്ള 65,000 കോടി രൂപ . ബജറ്റ് വിഹിതമായ 71,309 കോടിക്ക് പുറമേയാണിത് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാസവള കമ്പനികള്‍ക്കുള്ള മുഴുവന്‍ സബ്സിഡി കുടിശ്ശികയും ഇതിലൂടെ നല്കാന് കഴിയും. കാര്‍ഷിക ബില്ലുകളെ ചൊല്ലിയുള്ള കര്‍ഷക പ്രക്ഷോഭ സമയത്ത് റാബി സീസണില്‍ വളങ്ങളുടെ കുറവ് താങ്ങാനാവില്ല എന്നത് മുന്‍കൂട്ടികണ്ടാണ് ഈ തീരുമാനം സര്‍ക്കാര്‍ എടുത്തതെന്ന് വ്യക്തമാണ്
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്തേജക പാക്കേജില്‍ 16,000 കോടി രൂപ അധികമായി നീക്കിവയ്ക്കാന്‍ ശ്രമിച്ചു 10,000 കോടി രൂപയുടെ ഗ്രാമീണ തൊഴില്‍ പദ്ധതികളും 6,000 കോടി രൂപയും ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടിലേക്ക് (ഇപിഎഫ്) സര്‍ക്കാര്‍ നല്കുന്ന സംഭാവനയും .
സി എംഐ ഇയുടെ കണക്കനുസരിച്ച്, ഏപ്രിലില്‍ 12.2 ശതമാനം പോയിന്റ് കുറഞ്ഞ തൊഴില്‍ നിരക്ക് മെയ്-ജൂലൈ മാസങ്ങളില്‍ ഉയര്‍ന്നു, എന്നാല്‍ ഈ വീണ്ടെടുക്കല്‍ നിരക്ക് വളരെ കുറവാണ്. ഒക്ടോബറിലെ തൊഴില്‍ നിരക്ക് 37.8 ശതമാനമായിരുന്നത് 2019-20ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 1.56 ശതമാനം കുറവാണ്.ഈ സാഹചര്യത്തില്‍ ഈ തുക നീകി വെച്ചത് സ്വഗതര്ഹാമാണെങ്കിലും അത് പ്രശ്നപരിഹാരത്തിന് പര്യാപ്തമാകില്ല . ഈ വര്‍ഷം തൊഴിലുറപ്പ് പദ്ധതിക്കായി നീക്കിവെച്ച 1,01,500 കോടി രൂപയില്‍ 251 കോടി വ്യക്തിഗത തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനായി 73,500 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചുവെങ്കിലും സമീപകാല മാസങ്ങളിലെ തൊഴില്‍ ഇടിവ് അതിഭീമമാണ് എന്നതാണ് ഇതിന് കാരണം.
ഔപചാരിക തൊഴില്‍ മേഖലയില്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന് ആയിരത്തില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ പ്രതിമാസം 15,000 രൂപയില്‍ താഴെ വരുമാനം നേടുന്ന പുതിയ ജീവനക്കാര്‍ക്കായി തൊഴിലുടമകളുടെയും ജീവനക്കാരുടെയും 24% ഇ പി എഫ് വിഹിതം കേന്ദ്രം വഹിക്കും, ആയിരത്തിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ 12%. വിഹിതം മാത്രമേ സര്‍ക്കാര്‍ നല്‍കുകയുള്ളൂ.
നഗര മേഖലയില്‍ പാര്‍പ്പിട സൗകര്യം നല്‍കുന്നതിനുള്ള പിഎം എ വൈ പദ്ധതിക്ക് ബജറ്റില്‍ നല്‍കിയിട്ടുള്ള 8,000 കോടിയിലധികം രൂപയ്ക്ക് അധികമായി 18,000 കോടി രൂപ വകയിരുത്തി 12 ലക്ഷം വീടുകള്‍ പുതുതായി നിര്‍മിക്കാനും 18 ലക്ഷം വീടുകള്‍ പൂര്‍ത്തീകരിക്കാനും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഇതിലൂടെ 78 ലക്ഷം അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും 25 ലക്ഷം ടണ്‍ സ്റ്റീലിനും 131 ലക്ഷം ടണ്‍ സിമന്റിനും ആവശ്യകത വര്‍ദ്ധിച് ആ മേഖലയില്‍ തൊഴില്‍ വര്‍ധിക്കുമെന്നും പ്രതീക്ഷിക്കുന്നു.
മറ്റൊരു സുപ്രധാന പ്രഖ്യാപനം ഉല്‍പ്പാദന വര്‍ദ്ധനവിനുള്ള ഇന്‍സെന്റീവുകളാണ്. തെരഞ്ഞെടുത്ത വ്യവസായങ്ങളില്‍ സര്‍ക്കാര്‍ തീരുമാനിക്കുന്ന അടിസ്ഥാന വര്‍ഷത്തെ അപേക്ഷിച്ച് ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചാല്‍ 4 - 12 ശതമാനം വര്‍ദ്ധിപ്പിച്ച ഉല്‍പ്പാദനത്തിന് സബ്സിഡി ലഭിക്കും. അഞ്ച് വര്‍ഷത്തേയ്ക്കാണ് 1.46 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത് .
കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് എക്സിം ബാങ്കിന് (EXIM bank) നല്കുന്ന മൂവായിരം കോടി രൂപയാണ് മറ്റൊരു ആകര്‍ഷണം റെയില്‍വേ, വൈദ്യുതി, പ്രക്ഷേപണം, റോഡ്, ഗതാഗതം, ഓട്ടോമൊബൈല്‍, ഓട്ടോ മൊബൈല്‍ ഘടകങ്ങള്‍, പഞ്ചസാര എന്നീ മേഖലകളില്‍ ലോണ്‍ നല്‍കുന്നതിന് ഈ പദ്ധതി പ്രയോജനപ്പെടും

ഉത്തേജക പാക്കേജിന്റെ പരിമിതികള്‍
ആത്മനിര്‍ഭാര്‍ 3.0 പാക്കേജിന്റെ മതിപ്പ് ചെലവായി 2.65 ലക്ഷം കോടി രൂപ കണക്കാക്കിയിട്ടുണ്ടങ്കിലും ഇതിന്റെ യഥാര്‍ത്ഥ ബജറ്റ് ചെലവ് 1.5 ലക്ഷം കോടി മാത്രമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു .എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര ഖജനാവില്‍ നിന്നുള്ള ചെലവ് ഇതിലും വളരെ താഴെയായിരിക്കും.ഉദാഹരണത്തിന് 1.46 ലക്ഷം കോടി രൂപയുടെ ഉല്‍പ്പാദന വര്‍ദ്ധനവിനുള്ള ഇന്‍സെന്റീവ് സ്കീമില്‍ ബജറ്റില്‍ നിന്ന് 16200 കോടി രൂപയാണ് ബജറ്റില്‍ നിന്ന് കണ്ടെത്തുന്നത്.
കൊവിഡ് തകര്‍ത്ത സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍. വികസിത സമ്പദ്വ്യവസ്ഥകളെയോ ജി -20 രാജ്യങ്ങളെയോ മാറ്റിനിര്‍ത്തിയാല്‍ സമാനമായ മറ്റ് രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉത്തേജക ശരാശരി പാക്കേജിന്റെ അതായത് ജിഡിപിയുടെ 2.5% ശരാശരിക്ക് താഴെയാണ് ഈ പാക്കേജ് .
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന് അടുത്തിടെ പറഞ്ഞു: ''ഈ ഘട്ടത്തില്‍, ഉയര്‍ന്ന വളര്‍ച്ചാ പാതയിലേക്ക് മടങ്ങുന്നതിനാണ് ധനപരമായ സന്തുലിതാവസ്ഥയേക്കാള് മുന്‍ഗണന .അതുപോലെ, മുന്‍കാലങ്ങളില്‍ പോലും, അന്താരാഷ്ട്ര ഏജന്‍സികളുടെ റേറ്റിങ് തരംതാഴ്ത്തല്‍ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടില്ല. എന്നാല്‍ കേന്ദ്രത്തിന്റെ പാക്കേജ് ഈ അഭിപ്രായത്തോട് യോജിച്ചു പോകുന്നതല്ല . ഈ വര്‍ഷത്തെ കണക്കാക്കിയ ബജറ്റ് വലുപ്പത്തിലോ മൊത്തം വായ്പയെടുക്കല്‍ പരിധിയായ 12 ലക്ഷം കോടി രൂപയിലോ മാറ്റം വരുത്താതെ തന്നെ കൂടുതല്‍ ഉത്തേജനങ്ങള്‍ പ്രഖ്യാപിക്കുന്നതിനു സര്‍ക്കാരിന് ഇപ്പോഴും ചില ഇടങ്ങളുണ്ട്. ധനകമ്മി, ബജറ്റില്‍ പ്രഖ്യാപിച്ച 3.5 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ജിഡിപിയുടെ 7-8 ശതമാനമായിരിക്കുമെന്നാണ് വിദഗ്ധരുടെ പ്രവചനം. പക്ഷെ കൊവിഡ് സൃഷ്ട്ടിച്ച പ്രതിസന്ധി തരണം ചെയ്യാന്‍ ഒരു വലിയ അളവിലുള്ള ഉത്തേജനം ആവശ്യമാണ് .അതുകൊണ്ട് തന്നെ ധനകമ്മി ബജറ്റില്‍ പ്രതീക്ഷിച്ചതിന്റെ അപ്പുറത്തേക്ക് വര്‍ദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്. എന്നാല്‍ ,പ്രത്യക്ഷത്തില്‍, അത് സംഭവിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല, മാത്രമല്ല ഒരു നിശ്ചിത പരിധിക്കുള്ളില്‍ ഉത്തേജനം നിലനിര്‍ത്താന്‍ താല്‍പ്പര്യപ്പെടുകയും ചെയ്യുന്നുവെന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.
സംസ്ഥാന ധനകാര്യ മന്ത്രി ഡോ.ടി എം തോമസ് ഐസക് രണ്ട് പരിമിതികളാണ് ഈ പാക്കേജില്‍ ചൂണ്ടിക്കാട്ടുന്നത്. ഒന്ന്, സംസ്ഥാനങ്ങളെ ഈ പാക്കേജിലും അവഗണിച്ചിരിക്കുകയാണ്. ഈ വര്‍ഷത്തെ ജി.എസ്.ടി നഷ്ടപരിഹാരത്തില്‍ 73000 കോടി രൂപ 2023 ലേ സംസ്ഥാനങ്ങള്‍ക്ക് നല്‍കൂവെന്നത് വിരോധാഭാസമാണ്. മാന്ദ്യകാലത്ത് ചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരുകളെ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിക്കുകയാണ്.

രണ്ട്, ഇന്നത്തെ പ്രതിസന്ധിയുടെ അടിസ്ഥാനകാരണമായി ഏതാണ്ട് എല്ലാ സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത് ജനങ്ങളുടെ വാങ്ങല്‍ കഴിവില്‍ വന്നിരിക്കുന്ന ഭീതിജനകമായ ഇടിവാണ്. ഇതിനു പരിഹാരമായി ഇടതുപക്ഷ പാര്‍ട്ടികള്‍ മുന്നോട്ടുവച്ചിട്ടുള്ള മുദ്രാവാക്യം 7500 രൂപ വീതം സാധാരണക്കാര്‍ക്ക് ഇന്‍കം ട്രാന്‍സ്ഫറായി നല്‍കണമെന്നാണ്. കേരളം ചെയ്യാന്‍ ശ്രമിക്കുന്നത് ഇതാണ്. 55 ലക്ഷം ആളുകള്‍ക്ക് ഏതാണ്ട് 17000 രൂപയാണ് ഒരു വര്‍ഷം ക്ഷേമപെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളുമായി വിതരണം ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ വരുമാന കൈമാറ്റ പദ്ധതിയായി ഈ സ്കീമിനെ കണക്കാക്കാം. ഇതോടൊപ്പം എല്ലാ കുടുംബങ്ങള്‍ക്കും എല്ലാ മാസവും ഭക്ഷ്യക്കിറ്റ് സംസ്ഥാന സര്‍ക്കാര്‍ നല്കുന്നു. ഇതുപോലെ രാജ്യമാസകലം സാധാരണക്കാരെ ഈ ആപത്ഘട്ടത്തില്‍ സഹായിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുകയാണ് വേണ്ടത്. എന്നാല്‍, ജനങ്ങളുടെ ചെലവില്‍ പ്രതിസന്ധി പരിഹരിക്കാനുള്ള തന്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നും ഐസക്ക് അഭിപ്രായപ്പെടുന്നു.
14 സംസ്ഥാനങ്ങളുടെ ബജറ്റ് ചെലവുകളുടെ അവലോകന പ്രകാരം, ഈ വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ അവരുടെ മൂലധനചെലവ് 22% കുറഞ്ഞു. എല്ലാ സംസ്ഥാനങ്ങളുടെയും സംയോജിത മൂലധന ചെലവ് സാമ്പത്തിക വര്‍ഷം 21ശതമാനത്തില്‍നിന്ന് 31% വര്‍ദ്ധിപ്പിക്കാന്‍ ബജറ്റ് ചെയ്തിട്ടുണ്ടെന്ന് കണക്കിലെടുക്കുമ്പോള്‍, ബജറ്റ് ലക്ഷ്യത്തില്‍ നിന്ന് സംസ്ഥാന കാപെക്സിലെ ( മൂലധനചെലവ്) ഇടിവ് കൊവിഡ് തകര്‍ത്ത ആദ്യ പകുതിയിലെ ബജറ്റ് ലക്ഷ്യത്തില്‍ നിന്ന് അഭൂതപൂര്‍വമായ നിലയില്‍ കുത്തനെ ഉയര്‍ന്നതായിരിക്കാനാണ് സാധ്യത. വര്‍ദ്ധിപ്പിച്ച ഉത്തേജക പാക്കേജിന്റെ പ്രാധാന്യം ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
വാഹന ഇന്ധനങ്ങള്‍ക്കുള്ള നികുതി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതിനും രണ്ടാം പകുതിയില്‍ നേരിട്ടുള്ള നികുതികളും ജിഎസ്ടി വരവും വര്‍ദ്ധിച്ചതിന്റെ ഫലമായി കേന്ദ്രം എക്സൈസ് പിരിവ് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നതാണ് നിഗമനം.
ചുരുക്കിപ്പറഞ്ഞാല്‍ ആത്മനിര്‍ഭര്‍ മൂന്നാംഘട്ട പ്രഖ്യാപനം കൊണ്ടും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശേഷി കൈവരിക്കുക എന്ന ലക്ഷ്യം ഇപ്പോഴും വിദൂരത്താണ്. വരാന്‍പോകുന്ന ദിവസങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ സ്ഥിതിഗതികളിലേക്കായിരിക്കും എന്ന സൂചനകളാണ് സാമ്പത്തികരംഗത്തെ ചലനങ്ങള്‍ മുന്നോട്ട് വെക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!