കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി; അര്‍ണബിന് ജാമ്യം നല്‍കിയതിനെ വിമര്‍ശിച്ചതിന്
സുപ്രിംകോടതിക്ക് കാവി നിറം നല്കി ത്രിവര്‍ണ പതാകയ്ക്കൊപ്പം ബിജെപിയുടെ കൊടി വെച്ച ചിത്രമായിരുന്നു കുനാല്‍ കമ്രയുടെ ഒരു ട്വീറ്റ്.
ആത്മഹത്യാ പ്രേരണ കേസില്‍ റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ വിമര്‍ശിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി. ജാമ്യം അനുവദിച്ചതിന് പിന്നാലെ കുനാല്‍ ക്രമ ഇട്ട ട്വീറ്റുകളുടെ പേരിലാണ് കോടതിയലക്ഷ്യം. രണ്ട് നിയമ വിദ്യാര്‍ഥികള്‍ നല്കിയ പരാതിയില്‍ കോടതിയലക്ഷ്യത്തിന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ അനുമതി നല്കി.
സുപ്രീംകോടതിയെ വിമര്‍ശിക്കുന്നത് നീതീകരിക്കാന്‍ കഴിയില്ലെന്നും അത്തരം നടപടികള്‍ ശിക്ഷാര്‍ഹമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കുകയും വേണമെന്ന് കോടതിലക്ഷ്യ കേസിന് അനുമതി നല്‍കിക്കൊണ്ട് അറ്റോണി ജനറല്‍ വ്യക്തമാക്കി.

കൊമേഡിയന്റെ ട്വീറ്റുകള്‍ മോശമായിരുന്നു എന്ന് മാത്രമല്ല നര്‍മ്മവും കോടതിയലക്ഷ്യവും തമ്മിലുള്ള അതിര്‍വരമ്പ് ഭേദിക്കുന്നതുമാണെന്ന് കെകെ വേണുഗോപാല്‍ പറഞ്ഞു.
'അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച് കോടതിയെയും ജഡ്ജിമാരെയും ധൈര്യത്തോടെയും ധിക്കാരത്തോടെയും അധിക്ഷേപിക്കാമെന്ന് ആളുകള്‍ വിചാരിക്കുന്നു. പക്ഷെ, അത്തരം അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാപരമായി കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുന്നതാണ്'- അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി.
Contempt of facts ???????????? pic.twitter.com/b42yDBApNT
— Kunal Kamra (@kunalkamra88) November 11, 2020
പരാതിക്കാര്‍ നല്കിയ ട്വീറ്റുകള്‍ പരിശോധിച്ച ശേഷമാണ് കോടതിലക്ഷ്യവുമായി മുന്നോട്ടുപോകാന്‍ അനുമതി നല്‍കുന്നതെന്ന് കെകെ വേണുഗോപാല്‍ അറിയിച്ചു. പരാതിയില്‍ പറഞ്ഞ ചില ട്വീറ്റുകള്‍ എടുത്തുപറഞ്ഞാണ് വേണുഗോപാലിന്റെ ഈ അഭിപ്രായം. മറ്റ് ചില ട്വീറ്റുകളും കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും അക്കാര്യം സുപ്രിംകോടതി തീരുമാനിക്കട്ടെയെന്നും അദ്ദേഹം പരാതി അനുവദിച്ചുകൊണ്ടുള്ള മറുപടിയില്‍ അറിയിച്ചു.
Also Read: കോടതികൾ ഇന്ന് ഇടപെട്ടില്ലെങ്കിൽ നാശത്തിലേക്ക് നയിക്കും; അർണബ് കേസിൽ സുപ്രീം കോടതി പറഞ്ഞ 5 കാര്യങ്ങൾ
ആര്‍ക്കെങ്കിലുമെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ നടപടികള്‍ എടുക്കണമെങ്കില്‍ അറ്റോര്‍ണി ജനറലിന്റെയോ സോളിസിറ്റര്‍ ജനറലിന്റെയോ അനുമതി ആവശ്യമാണ്.
Contempt of court it seems ???????????? pic.twitter.com/QOJ7fE11Fy
— Kunal Kamra (@kunalkamra88) November 11, 2020
സുപ്രിംകോടതിക്ക് കാവി നിറം നല്കി ത്രിവര്‍ണ പതാകയ്ക്കൊപ്പം ബിജെപിയുടെ കൊടി വെച്ച ചിത്രമായിരുന്നു കുനാല്‍ കമ്രയുടെ ഒരു ട്വീറ്റ്.
Don’t even call it contempt of court call it contempt of future Rajya Sabha Seat ????????????
— Kunal Kamra (@kunalkamra88) November 12, 2020
കോടതിയലക്ഷ്യ നടപടി ആവാശ്യപ്പെട്ടുള്ള പരാതി വന്നപ്പോള്‍ അതിനെയും കുനാല്‍ കമ്ര പരിഹസിച്ചിരുന്നു. ഇതിനെ കോടതിയലക്ഷ്യം എന്ന് വിളിക്കരുത് ഭാവി രാജ്യസഭ സീറ്റിനെ അവഹേളിക്കുക എന്നാണ് പറയേണ്ടതെന്നായിരുന്നു കുനാലിന്റെ പരിഹാസം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!