ലൂവ് മ്യുസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന മോണാ ലിസയെ ചിത്രത്തിലൂടെയോ ദൂരെ നിന്ന് മാത്രമോ കണ്ടിട്ടുള്ളവർക്ക് അതിനെ അടുത്ത് ആസ്വദിക്കാൻ മ്യുസിയം അധികൃതർ സുവർണ്ണാവസരം ഒരുക്കുന്നു.
1503 നും 1506നും ഇടയ്ക്ക് ലിയനാഡോ ഡാവിഞ്ചി വരച്ച ലോകത്തെ ഏറ്റവും പ്രശസ്തമായ ചിത്രമാണ് മോണാലിസ. പലരും മോണാലിസയെ പകർപ്പുകളിലൂടെയോ ഫോട്ടോഗ്രാഫുകളിലൂടെയോ മാത്രമേ കണ്ടിട്ടുള്ളു. ചിത്രം പ്രദർശിപ്പിച്ചിട്ടുള്ള പാരീസിലെ ലൂവ് മ്യൂസിയത്തിൽ ചെന്നാലും ദൂരെ നിന്ന് കാണാനേ നിർവാഹം ഒള്ളു. എന്നാൽ ലേലം വിളിയിലൂടെ "മോണാലിസ" ചിത്രത്തെ അടുത്ത് കാണാൻ അപൂർവ അവസരം ഒരുക്കാൻ തയ്യാറെടുക്കുകയാണ് മ്യൂസിയം അധികൃതർ.

വർഷത്തിൽ ഒരിക്കൽ മോണാലിസ ചിത്രത്തെ അധികൃതർ പ്രദർശന വേദിയിൽ നിന്ന് എടുത്ത് മാറ്റി സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാറുണ്ട്. വിജയിക്ക് ഈ പരിശോധനയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുമെന്ന് ലേല ഏജൻസിയായ ക്രിസ്റ്റീസ് വാർത്താക്കുറിപ്പിൽ പറയുന്നു. ലൂവ് പ്രസിഡന്റും ഡയറക്ടറുമായ ഷോൺ ലൂക്ക് മാർട്ടിനെസിനൊപ്പം മ്യൂസിയത്തിന്റെ ഒരു സ്വകാര്യ ടൂറും; ടോർച്ച്ലൈറ്റ് മാത്രം ഉപയോഗിച്ചുകൊണ്ട് മ്യുസിയത്തിലെ രാത്രി പര്യടനവും, കാരിയാറ്റിഡ്സ് ഹാളിലെ ഒരു സ്വകാര്യ സംഗീതകച്ചേരിയും വിജയിക്ക് ഇതിനോടൊപ്പം ആസ്വദിക്കാം.

ഡിസംബർ 15 ന് ലേലം അവസാനിക്കും. വിജയികളായ ലേലക്കാർക്ക് മോണാലിസയെ സന്ദർശിക്കാൻ രണ്ട് വർഷത്തെ സമയം അനുവദിക്കും.
ലോകത്തിലെ ഏറ്റവും വലുതും ജനപ്രിയവുമായ ആർട്ട് മ്യൂസിയമാണ് ലൂവ്, പ്രതിവർഷം 10 ദശലക്ഷം സന്ദർശകരെ ഇത് ആകർഷിക്കുന്നു.
എന്നാൽ കൊവിഡ് മൂലം നിരവധി മാസങ്ങളായി ലൂവ് അടച്ചിട്ടിരിക്കുകയാണ്. കൂടുതൽ ആളുകൾക്ക് മ്യുസിയം സന്ദർശിക്കാനുള്ള അവസരം ഒരുക്കാൻ വേണ്ടിയാണ് ലേലം നടത്തുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഇന്ത്യയില് റേഡിയോ സംസാരിച്ചു തുടങ്ങിയത് അന്നായിരുന്നു
ആ ശബ്ദത്തിന് പിന്നാലെ റേഡിയോയിൽ എത്തിയപ്പോൾ
രണ്ട് പ്രളയങ്ങളെ അതിജീവിച്ച മൂന്നാറിലെ പ്രണയ കഥ - Interactive
അവസാനം ഫാഷനിലും വർണ്ണവെറി