ഓസ്ട്രേലിയൻ കാട്ടുതീയിൽ അകപ്പെട്ടത് 60,000 ത്തിലേറെ കോലകൾ; മുന്നൂറ് കോടിലധികം മൃഗങ്ങളെ ബാധിച്ചെന്ന് ഡബ്ല്യൂ ഡബ്ല്യൂ എഫ്
അടിയന്തരമായി നടപടി എടുത്തില്ലെങ്കിൽ കോലകൾ 2050 ഓടെ ഇല്ലാതാകുമെന്നു ജൂണിൽ പാർലമെന്ററി അന്വേഷണ സമിതി ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ വേനലിൽ ഓസ്ട്രേലിയായിൽ പടർന്ന കാട്ടുതീ അറുപത്തിനായിരത്തിലേറെ കോലകളെ ബാധിച്ചതായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ. 2019-2020 ലെ ബുഷ് ഫയർ സീസണിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു കോലകൾ അടക്കം ഏകദേശം മുന്നൂറ് കോടിയോളം മൃഗങ്ങളെ കാട്ടുതീ ബാധിച്ചതായി ഡബ്ല്യൂ ഡബ്ല്യൂ എഫ് നടത്തിയ പഠനം വ്യക്തമാക്കുന്നു. 59 മില്യൺ ഏക്കറുകളിൽ പടർന്നു പിടിച്ച കാട്ടുതീയിൽ 33 മനുഷ്യരും കൊലപ്പെട്ടിരുന്നു. നിരവധി മൃഗങ്ങളും പക്ഷികളും ചെറുജീവികളും കാട്ടുതീയിൽ വെന്തെരിഞ്ഞിരുന്നു.
ബുഷ് ഫയർ സീസണ് മുൻപേതന്നെ കോലകൾ കടുത്ത ഭീഷണി നേരിട്ടിരുന്നു. കൃഷി, നഗരവികസനം തുടങ്ങിയവ ഇവയുടെ ആവാസവ്യവസ്ഥയെ താറുമാറാക്കിയിരുന്നു. 2016 ലെ റിപ്പോർട്ട് പ്രകാരം ഓസ്ട്രേലിയായിൽ 3.29 ലക്ഷം കോലകളാണുള്ളത്. എന്നാൽ അതിന് ശേഷം ഓരോ വർഷവുമുണ്ടായ കാട്ടുതീ(ബുഷ് ഫയർ സീസൺ) നിരവധി കോലകളുടെ ജീവനെടുത്തു. സർക്കാർ അടിയന്തരമായി നടപടി എടുത്തില്ലെങ്കിൽ കോലകൾ 2050 ഓടെ ഇല്ലാതാകുമെന്നു ഇക്കഴിഞ്ഞ ജൂണിൽ പാർലമെന്ററി അന്വേഷണ സമിതി ചൂണ്ടിക്കാട്ടിയിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
Photo Story | ഓസ്ട്രേലിയ കാട്ടുതീയിൽ കത്തിയമരുന്നു