അയ്യപ്പനും കോശിയും ഇനി തെലുങ്കിൽ കട്ടയ്ക്ക് നിൽക്കും; മുണ്ടൂർ മാടനായി ബാലയ്യ, കോശിയായി റാണാ ദഗുബട്ടി
പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനാവുക റാണ ദഗുബട്ടിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാലകൃഷ്ണയായിരിക്കും ബിജുമേനോന്റെ വേഷത്തിലെത്തുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇനി അയ്യപ്പനും കോശിയും തെലുങ്കിൽ സംസാരിക്കും. കട്ടയ്ക്ക് തന്നെ ഇടി കൂടുകയും ചെയ്യും. മലയാളത്തിൽ വന്‍ വിജയം സ്വന്തമാക്കിയ ചിത്രമായ അയ്യപ്പനും കോശിയും തെലുങ്ക് പതിപ്പ് വരുന്നു. ബിജു മേനോനും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രമുഖ നിര്‍മ്മാണ കമ്പനിയായ സിതാര എന്റര്‍ടെയ്മെന്റ്സാണ് ചിത്രത്തിന്റെ തെലുങ്ക് അവകാശം സ്വന്തമാക്കിയത്.

നേരത്തെ തന്നെ ബാഹുബലിയിലൂടെ ഏറെ ശ്രദ്ധേയനായ റാണാ ദഗുബട്ടിയോ ജൂനിയർ എൻ ടി ആറോ ഇത് തെലുങ്കിൽ റീമേക്ക് ചെയ്യുമെന്ന വാർത്തകളുണ്ടായിരുന്നു. ഈ വിവരം പുറത്ത് വന്നത് മുതല്‍ ആരാധകരുടെ ചോദ്യം ആരെല്ലാമായിരിക്കും പ്രധാന വേഷങ്ങളിലെന്നായിരുന്നു. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം റാണാ ദഗുബട്ടിയും ബാലകൃഷ്ണയുമായിരിക്കും പ്രധാന വേഷങ്ങളിലെത്തുക എന്നാണ്.

പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനാവുക റാണ ദഗുബട്ടിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാലകൃഷ്ണയായിരിക്കും ബിജുമേനോന്റെ വേഷത്തിലെത്തുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിനായി ബാലയ്യയെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സമീപിച്ചിട്ടുണ്ട്. കൊറോണ ഭീതി ശാന്തമായതിനു ശേഷം അനൗൺസ് ചെയ്യാനും ചിത്രീകരണം ആരംഭിക്കാനുമാണ് പദ്ധതികൾ. മലയാളത്തില്‍ സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 7 നായിരുന്നു റിലീസ് ചെയ്തത്. ചിത്രം ഇവിടെ വൻ വിജയമാവുകയും ചെയ്തു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
അനാര്‍ക്കലിക്കു ശേഷം അയ്യപ്പനും കോശിയും; ലൊക്കേഷന്‍ സ്റ്റില്‍ വൈറല്‍
അയ്യപ്പനും കോശിയും ഇനി തമിഴില്‍ സംസാരിക്കും; ചിത്രത്തിന്റെ തമിഴ് റീമേക്കിനുള്ള അവകാശം വാങ്ങി നിർമ്മാതാവ് കതിരേശന്
'ടോവിനോയുടെ വീടിനു മുന്നിൽ കൂവാനെത്തിയ കോഴി'; ഏറ്റവും ആസ്വദിച്ച ട്രോളെന്ന് പ്രിഥ്വിരാജ്
മുഖ്യധാര സിനിമകളോട് പരമപുച്ഛം എനിക്കും ഉണ്ടായിരുന്നു, അയ്യപ്പനും കോശിയും സംവിധായകൻ സച്ചി പറയുന്നു