ഒന്ന് മുതൽ പ്ലസ് ടു വരെയുളള വിദ്യാർത്ഥികൾക്ക് മാസത്തിൽ കുറഞ്ഞത് 10 ദിവസങ്ങൾ എങ്കിലും ബാഗ് ഇല്ലാതെ വരാൻ പറ്റുന്ന ക്രമീകരണം നടത്തണമെന്നാണ് നിർദേശം.
കൊവിഡ് കാലത്തിന് ശേഷം പുതിയ അധ്യയന വർഷത്തിൽ സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾ ബാഗിന്റെ ഭാരം ചുമക്കുന്നതിൽ വലിയ കുറവുണ്ടാകും. രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബാഗുകൾ ഇല്ലാത്ത സ്കൂൾ ദിവസങ്ങളും അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു.
ഒന്ന് മുതൽ പ്ലസ് ടു വരെയുളള വിദ്യാർത്ഥികൾക്ക് മാസത്തിൽ കുറഞ്ഞത് 10 ദിവസങ്ങൾ എങ്കിലും ബാഗ് ഇല്ലാതെ വരാൻ പറ്റുന്ന ക്രമീകരണം നടത്തണമെന്നാണ് നിർദേശം. ഈ ദിവസങ്ങളിൽ ആറ് മുതൽ പ്ലസ് ടു വരെയുളള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വിവിധ തൊഴിലുകളിൽ പരിശീലനം നൽകണം. ഇതിന് പുറമെ മറ്റ് ദിവസങ്ങളിൽ ഒന്ന് മുതൽ 10 വരെ ക്ലാസുകളിലുള്ളവർക്ക് ബാഗിന്റെ ഭാരം ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കൂടരുതെന്നും എല്ലാ സ്കൂളുകളിലും ബാഗിന്റെ ഭാരം പരിശോധിക്കാനായി ഡിജിറ്റൽ ത്രാസുകൾ ഉണ്ടായിരിക്കണമെന്നും വ്യക്തമാക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സെക്രട്ടറിമാർക്ക് ഇക്കാര്യങ്ങൾ വ്യക്തമാക്കി കേന്ദ്രം കത്ത് അയച്ചിട്ടുണ്ട്.
ഒന്നും രണ്ടും ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ ക്ലാസ് വർക്കിനുള്ള എല്ലാ പുസ്തകങ്ങളും മൂന്ന് മുതൽ അഞ്ച് വരെയുളള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ രണ്ട് പുസ്തകങ്ങളും സ്കൂളിൽ സൂക്ഷിക്കണമെന്നും നിർദേശങ്ങളിലുണ്ട്. മട്ടാഞ്ചേരിയിലെ ഗുജറാത്തി വംശജനായ മുകേഷ് ജെയിനാണ് വിദ്യാർത്ഥികൾ അമിതഭാരം ചുമക്കുന്നതിനെതിരെ ബദൽ നിർദേശവുമായി 2002ൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. പിന്നീട് രാജ്യം മുഴുവൻ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ദേശീയ മനുഷ്യാവകാശ കമ്മീഷനെയും സുപ്രീംകോടതിയെയും കേന്ദ്ര മാനവശേഷി വകുപ്പിനെയും മുകേഷ് സമീപിച്ചിരുന്നു. സുപ്രീംകോടതി നിർദേശത്തെ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ നടപടി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
പരീക്ഷ മാറ്റത്തിന് പിഎസ്സി ഒരുങ്ങുന്നു; നിര്‍ദേശങ്ങള്‍ ഇങ്ങനെ
ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ ബോണസ്, നല്‍കുന്നത് സര്‍ക്കാര്‍ കമ്പനി!
ബൂസ്റ്റര്‍4: ഇത്തവണ കേന്ദ്രത്തിന്റെ ഇളവ് കോര്‍പ്പറേറ്റുകള്‍ക്ക്
പക്ഷികള്‍ പാടാത്ത നാടുകള്‍