ബാലഭാസ്കറിന്റെ ജീവിതകഥ 'അനന്തരം' ഓഡിയോ രൂപത്തിലാക്കി ജാസി ഗിഫ്റ്റ്
ബാലഭാസ്കറിന്റെ അമ്മ, അച്ഛന്, അമ്മാവന്,ഗുരു തുടങ്ങി അദ്ദേഹവുമായി ഏറ്റവും അടുത്ത ബന്ധമുള്ള വ്യക്തികളിലൂടെ കഥ പറയുന്ന പുസ്തകമാണ് ഓഡിയോ രൂപത്തിലാക്കിയിരിക്കുന്നത്. ജാസി ഗിഫ്റ്റ് പ്രൊഡക്ഷന്‍സാണ് ഓഡിയോ ബുക്ക് പ്രസിദ്ധീകരിച്ചത്.
അന്തരിച്ച സംഗീതജ്ഞന് ബാലഭാസ്കറിന്റെ ജീവിതകഥ പറയുന്ന പുസ്തകമാണ് 'അനന്തരം'. ഈ പുസ്തകം പുതിയ ഭാവത്തിൽ എത്തിയിരിക്കുകയാണ്. ബാലഭാസ്കറിന്റെ സുഹൃത്തും സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റ് അനന്തരത്തിന്റെ ഓഡിയോ ബുക്ക് ആയി പുറത്തിറക്കി.
ബാലഭാസ്കറിന്റെ അമ്മ, അച്ഛന്, അമ്മാവന്,ഗുരു തുടങ്ങി അദ്ദേഹവുമായി ഏറ്റവും അടുത്ത ബന്ധമുള്ള വ്യക്തികളിലൂടെ കഥ പറയുന്ന പുസ്തകമാണ് ഓഡിയോ രൂപത്തിലാക്കിയിരിക്കുന്നത്. ജാസി ഗിഫ്റ്റ് പ്രൊഡക്ഷന്‍സാണ് ഓഡിയോ ബുക്ക് പ്രസിദ്ധീകരിച്ചത്. ബാലഭാസ്കറിന്റെ സുഹൃത്തും എഴുത്തുകാരനുമായ ജോയ് തമലമാണ് 'അനന്തരം' എന്ന പുസ്തകം എഴുതിയത്. ജോയ് തമലം തന്നെ രചിച്ച 'ബാലഭാസ്കര്‍ സൗഹൃദം, പ്രണയം, സംഗീതം' എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗമാണ് 'അനന്തരം'.
രണ്ട് വർഷം മുമ്പ് നടന്ന അപകടത്തിലാണ് ബാലഭാസ്കർ മരണമടഞ്ഞത്. അപകടത്തിൽ മകൾ തേജസ്വനിയും മരണമടഞ്ഞിരുന്നു. 2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്കറും ഭാര്യയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഒരു മരത്തിലിടിക്കുകയായിരുന്നു.
ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുവയസ്സുകാരി തേജസ്വിനിയുടെ ജീവന് രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ഒരാഴ്ചയോളം ചികിത്സയിലായിരുന്ന ബാലഭാസ്കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ ഹൃദയാഘാതം വന്ന് ഒക്ടോബര്‍ രണ്ടിനാണ് അദ്ദേഹം മരണമടഞ്ഞത്. ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ സി ബി ഐ അന്വേഷിക്കുകയാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
'വിജയ് എന്നെ കോപ്പി അടിച്ചു'; മീര മിഥുനെതിരെ സൈബർ ആക്രമണം
'എനിക്ക് എന്റെ പഴയ ജീവിതം തിരിച്ചു വേണം'; മനസ്സ് തുറന്ന് വിജയ്
വാദി പ്രതിയായി; ജോണി ഡെപ്പിനെതിരെ ഗാർഹികപീഡനം ആരോപിച്ച ആംബറിനെതിരെ തെളിവ്
കടങ്ങൾ കൊണ്ട് പൊറുതി മുട്ടി, വീട് എന്ന സ്വപ്നം ഇപ്പോഴും ബാക്കി; ബിഗ്ബോസിൽ ജീവിതകഥയുമായി മഞ്ജു പത്രോസ്