'കെ.എം മാണി പിണറായിയെ കണ്ടതോടെ ബാർ കോഴ അന്വേഷണം നിലച്ചു, ചെന്നിത്തലയും ഭാര്യയും വിളിച്ചു'; ഗുരുതര ആരോപണങ്ങളുമായി ബിജു രമേശ്
കെ.എം മാണി-മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് അന്വേഷണം നിര്‍ത്താന്‍ നിര്‍ദേശം പോയി. രഹസ്യമൊഴി നല്കാതിരിക്കാന് ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് രമേശ് ചെന്നിത്തലയും ഭാര്യയും ഫോണില്‍ വിളിച്ചിരുന്നു.
ബാർകോഴയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി ബാറുടമ ബിജു രമേശ്. കെ. എം മാണി മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടില്‍ചെന്നുകണ്ട ശേഷമാണ് ബാര്‍ കോഴക്കേസിലെ അന്വേഷണം നിലച്ചത്. തന്നോട് ഉറച്ച് നില്ക്കാന് പറഞ്ഞ മുഖ്യമന്ത്രി വാക്ക് മാറ്റിയെന്നും ബിജു രമേശ് ആരോപിച്ചു. കെ.എം മാണി-മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് ശേഷം പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് അന്വേഷണം നിര്‍ത്താന്‍ നിര്‍ദേശം പോയി. രഹസ്യമൊഴി നല്കാതിരിക്കാന് ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് രമേശ് ചെന്നിത്തലയും ഭാര്യയും ഫോണില്‍ വിളിച്ചിരുന്നു. ഞങ്ങളെ ഉപദ്രവിക്കരുതെന്ന് ഇരുവരും തന്നോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് മൊഴിയില്‍ ചെന്നിത്തലയുടെ പേര് പറയാതിരുന്നതെന്നും ബിജു രമേശ് വ്യക്തമാക്കി.
ചെന്നിത്തലയുടെ പഴയ ആസ്തിയും ഇപ്പോഴത്തെ ആസ്ഥിയും അന്വേഷിക്കണം. കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്ക്കുന്നു. താന്‍ നാല് വര്‍ഷം മുമ്പ് പറഞ്ഞത് ഇതുവരേയും മാറ്റിയിട്ടില്ല. രാഷ്ട്രീയ കക്ഷികളാണ് മാറിയത്. എല്ലാ രാഷ്ട്രീയക്കാരും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. വിജിലന്‍സ് പരസ്പരം കോംപ്രമൈസ് ചെയ്യുന്ന ഏജന്‍സിയാണ്. ആരെയാണ് വിശ്വസിക്കേണ്ടത്? നിലവില്‍ കെ ബാബു തനിക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. എല്ലാം അഭിമുഖീകരിക്കേണ്ടത് നമ്മളാണ്. ബാര്‍ കോഴ കേസില്‍ സിപിഐഎമ്മിന് ഒരു ആദര്‍ശവുമില്ല. കേസ് പരസ്പരം ഒത്തുതീര്‍പ്പാക്കാനാണ് സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്. താന്‍ ആരുടേയും വക്താവല്ല. ഇപ്പോഴത്തെ വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്നും ബിജു രമേശ് പറഞ്ഞു. ഇപ്പോഴത്തെ വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസമില്ല. ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു.
ജോസ് കെ മാണി സ്വാധീനിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളും നിരവധി നേതാക്കളുടെ പേരുവിവരങ്ങളും വിജിലന്‍സിന് മുമ്പ് മൊഴി നല്‍കിയതാണ്. എന്നാല്‍ അതൊന്നും അന്വേഷിക്കാന്‍ അധികാരമില്ലെന്നാണ് വിജിലന്‍സ് തന്നോട് പറഞ്ഞത്. ആരോപണത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും കൂടുതല്‍ തെളിവുകള്‍ കൈവശമുണ്ടെന്നും ബിജു രമേശ് പറഞ്ഞു. തന്നെ എപ്പോഴും ഉപയോഗിക്കാവുന്ന കരുവായി കാണരുത്. കൂടുതല്‍ കേസുമായി മുന്നോട്ടുപോകാനുള്ള ബാധ്യത തനിക്കില്ല. സര്‍ക്കാര്‍ കേസുമായി മുന്നോട്ടുപോകട്ടെ. അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ത്രീസ്റ്റാര്‍ ആയത് 378, പുതിയ ലൈസന്‍സ് 158; എല്‍ഡിഎഫ് മദ്യനയത്തില്‍ സര്‍ക്കാരിന് കിട്ടിയത് 44 കോടി
മാണി തെറ്റുകാരനല്ലെന്ന ഇടത് വെളിപ്പെടുത്തൽ, കുടുംബത്തോട് സിപിഎം മാപ്പ് പറയണമെന്ന് ഉമ്മൻചാണ്ടി
ബാർകോഴ പിന്നിൽ ചെന്നിത്തല, ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനം, ഉമ്മൻചാണ്ടിക്കും അറിവ്|കേരള കോൺഗ്രസ് അന്വേഷണ റിപ്പോർട്ട് എട്ട് വിവരങ്ങൾ
അകത്തെ മുറിയിലേക്ക് വെച്ചേക്കാന്‍ പറഞ്ഞു, ചെന്നിത്തലയ്ക്കാണ് ഒരു കോടി നല്‍കിയതെന്ന് ബിജു രമേശ്