ടിആർപി തട്ടിപ്പ്: ന്യൂസ് ചാനലുകളുടെ പ്രതിവാര റേറ്റിങ് മൂന്ന് മാസത്തേക്ക് നിർത്തി ബാർക്ക്
റേറ്റിങ്ങുമായി ബന്ധപ്പെട്ട നിലവിലെ മാനദണ്ഡങ്ങൾ ഒരു സാങ്കേതിക സമിതി അവലോകനം ചെയ്യുമെന്ന് ബാർക്ക്.
ചാനൽ റേറ്റിങ്ങുമായി ബന്ധപ്പെട്ട് വിവാദമുയർന്ന സാഹചര്യത്തിൽ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്ക്) ന്യൂസ് ചാനലുകളുടെ പ്രതിവാര റേറ്റിങ് താൽകാലികമായി നിർത്തി. എല്ലാ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷ, ബിസിനസ് വാർത്ത ചാനലുകളും ഇതിൽ ഉൾപെടും. ടെലിവിഷന്‍ റേറ്റിങ് ഏജൻസിയായ ബാർക്ക് മൂന്ന് മാസത്തേക്കാണ് റേറ്റിങ് റിപ്പോർട്ട് നൽകുന്നത് നിർത്തിയത്. എന്നാൽ വാർത്ത വിഭാഗത്തിൽ പ്രേക്ഷകരുടെ പ്രതിവാര കണക്ക് നൽകുന്നത് തുടരും. ഭാഷയും സംസ്ഥാനവും അടിസ്ഥാനമാക്കിയാണിത്.
റേറ്റിങ്ങുമായി ബന്ധപ്പെട്ട നിലവിലെ മാനദണ്ഡങ്ങൾ ഒരു സാങ്കേതിക സമിതി അവലോകനം ചെയ്യുമെന്ന് ബാർക്ക് വ്യക്തമാക്കി. നിലവിലെ പ്രോട്ടോക്കോൾ ആഗോള മാനദണ്ഡമനുസരിച്ചു വിപുലീകരിക്കുമെന്നു ബാർക്ക് ഇന്ത്യ സിഇഒ സുനിൽ ലുല്ല പറഞ്ഞു. വ്യൂവർഷിപ്പുമായി ബന്ധപ്പെട്ട കണക്കിൽ കൃത്രിമം കാണിക്കുന്നത് തടയാൻ പെരുമാറ്റച്ചട്ടം കൂടുതൽ കടുപ്പിക്കുമെന്നും സുനിൽ ലുല്ല കൂട്ടിച്ചേർത്തു.
ചാനൽ റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് റിപ്പബ്ലിക് ടിവി സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചില്ല. കേസ് നിലവിൽ മുംബൈ ഹൈക്കോടതിയുടെ പരിഗണയിലാണെന്നു കോടതി പറഞ്ഞു. ഹൈക്കോടതി മുഖേനയല്ലാതെ കേസ് പരിഗണിക്കുന്നത് ഹൈക്കോടതികളിലെ വിശ്വാസം നഷ്ടപ്പട്ടുവെന്ന സന്ദേശമാണ് നൽകുകയെന്നും കോടതി ചൂണ്ടിക്കാട്ടി. 'കേസ് അന്വേഷണം നേരിടുന്ന ഏതൊരു സാധാരണ പൗരനെയുംപോലെ' ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം നൽകി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി എന്നിവരടങ്ങുന്ന മൂന്ന് അംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ടെലിവിഷന്‍ ചാനല്‍ റേറ്റിങ് നിശ്ചയിക്കുന്ന ബാര്‍ക്ക് ബാരോമീറ്ററില്‍ കൃത്രിമം കാണിച്ചെന്ന കേസിൽ റിപ്പബ്ലിക് ടിവി അടക്കം മൂന്ന് ചാനലുകളാണ് അന്വേഷണം നേരിടുന്നത്. മറാത്തി ചാനലായ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നിവയാണ് നിയമ നടപടി നേരിടുന്ന മറ്റ് രണ്ട് ചാനലുകള്‍. ബാര്‍ക്ക് ഏര്‍പ്പെടുത്തിയ ബാരാമോറ്ററില് റിപബ്ലിക്കിന് അനുകൂലമായി കൃത്രിമം വരുത്തിയെന്നാണ് കേസ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
വ്യാജ ചാനല്‍ റേറ്റിങ്: അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവിക്കെതിരെ പൊലീസ് അന്വേഷണം
ചാനല്‍ കാണാന്‍ ഞങ്ങള്‍ക്ക് പണം കിട്ടി; അര്‍ണബിന്റെ റേറ്റിങ് തട്ടിപ്പില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍
സാധാരണ പൗരന്മാരെപോലെ ഹൈക്കോടതിയിലേക്ക് പോകൂ; റിപ്പബ്ലിക് ടിവിയുടെ ഹർജി പരിഗണിക്കാതെ സുപ്രീം കോടതി
ടിആർപി തട്ടിപ്പ്: റിപ്പബ്ലിക് ടിവിയുടെ വിതരണ വിഭാഗം മേധാവി അറസ്റ്റിൽ