ബാഴ്സലോണ സ്റ്റൈല്‍ ഗ്രീന്‍ സോണ്‍: കൊവിഡിന് ശേഷമുള്ള സുസ്ഥിരനഗരത്തിന് ഉത്തരമോ?
2016 ല്‍ ആദ്യമായി അവതരിപ്പിച്ച സൂപ്പര്ബ്ലോക്കുകള് എന്ന ആശയം ആണ് ഇതില്‍ പ്രധാനം.
കൊവിഡ് 19 ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നഗരജീവിതത്തിന്റെ ഒഴുക്കിലെ ഒരു ഗതിമാറ്റമായിരുന്നു. തിരക്കേറിയ നഗരങ്ങള്‍ ഒറ്റ ദിവസം കൊണ്ട് വിജിനമായി. കൊവിഡ് പ്രതിരോധ വാക്സിന് വിതരണം തുടമ്പോള്‍ ലോകം മുഴുവന്‍ നിയന്ത്രണങ്ങളില്‍ അയവ് വരുത്തി കുറേയേറെ പതിവ് ജീവിത വേഗത്തിലേക്ക് മാറുകയും ചെയ്തു.
നഗരജീവിതത്തിന്റെ രണ്ട് വിരുദ്ധ മുഖങ്ങള്‍ ഈ ഘട്ടത്തില്‍ കണ്ടു. ഇനി അങ്ങോട്ട് നഗരജീവിതം എങ്ങനെയായിരിക്കണം എന്ന കാഴ്ചപ്പാടിനെ സഹായിക്കുന്നതാണ് ഈ രണ്ട് ഘട്ടങ്ങള്‍. മെച്ചപ്പെട്ട രീതിയിലേക്ക് മാറ്റാനുള്ള പാഠങ്ങള്‍ അതിലൂടെ ലഭിക്കുന്നു.
How Green Are You? EP01:| ഒരു ബാറ്ററി ഉപേക്ഷിക്കുമ്പോള്‍ ആ അമ്മയെ മറക്കരുത് | Podcast
സ്പാനിഷ് നഗരമായ ബാഴ്സലോണ അതിന് മറ്റൊരു മാതൃക നല്കുന്നു-മലിനീകരണം കുറയ്ക്കുന്നതിനും ഹരിത നഗരങ്ങളായി അവയ മാറ്റുന്നതിനും. നഗര പരിവര്‍ത്തനം എന്താകണം എന്നതിന്റെ മികച്ച ഉദാഹരണമായി ബാഴ്സലോണ മാറുന്നത് ഇതിലൂടെയാണ്. ബാഴ്സലോണ ഇത് മുന്നേ തുടങ്ങിയതാണ്. ഈ ലോക്ഡൗണ്‍ അത് ശക്തിപ്പെടുത്തുന്നതിന് സഹായിച്ചു എന്നുമാത്രം.
That's a pretty common perspective among New Urbanists. In Barcelona they have these super blocks which I'm reall keen on and think are going to be something that will make urban living much more palatable going into the future. pic.twitter.com/NxiBGGVis4
— Join The AUWU - James (@james_eoghan) July 23, 2019
ഹരിത നഗര ആസൂത്രണത്തിന്റെ ഭാഗമായി 2016 ല്‍ ആദ്യമായി അവതരിപ്പിച്ച സൂപ്പര്ബ്ലോക്കുകള് എന്ന ആശയം ആണ് ഇതില്‍ പ്രധാനം. ഒന്‍പത് സമീപ ബ്ലോക്കുകള്‍ ചേര്‍ന്നതാണ് സൂപ്പര്‍ ബ്ലോക്ക്. ഇതിനുള്ളില്‍ ഗതാഗതം ഏറെക്കുറേ പൂര്‍ണമായി നിയന്ത്രിച്ചു. ഇതിന് ചുറ്റുമുള്ള പ്രധാന റോഡുകളിലെ ഗതാഗതവും പരിമിതപ്പെടുത്തി, കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും മാത്രമായി തെരുവ് പരിമിതപ്പെടുത്തി. വാഹന മലിനീകരണം പൂര്‍ണമായി നിയന്ത്രിച്ചു. ശബ്ദമലിനീകരണം ഗണ്യമായി കുറച്ചു. താമസക്കാര്‍ക്ക് അത് വലിയ ആശ്വസമായി. ജനങ്ങങ്ങള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനുമുള്ള അവസരം അതിലൂടെ സൃഷ്ടിക്കപ്പെട്ടു. പല പരിപാടികളിലേക്കും ആളുകളെ ഒപ്പമെത്തിക്കാന്‍ അതുവഴി കഴിഞ്ഞു.
Barcelona, Spain: The visual effect of the long, linked corridors of public space in super blocks with their multiple uses is somewhat surreal. Their logic is that, while cars may enter, people come first.https://t.co/P3LPIKXlxY @citylab / Image: @Streetfilms pic.twitter.com/shJfBBmFcI
— SUTP (@_SUTP) August 30, 2018
പിന്നീട് ഗരത്തിലെ ഗ്രീന്‍ സോണ്‍ പ്രദേശങ്ങള്‍ വിപുലീകരിച്ചു. എയ്ഷാംപിള് നഗരം ഒരു വലിയ ഉദാഹരണമായിരുന്നു. ട്രാഫിക് ഗണ്യമായി കുറച്ച് കാല്‍നട യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതായി ഈ മാറ്റം. സൈക്കിള്‍ ഇവിടെയെല്ലാം അവദിച്ചതിലൂടെ യാത്രക്കാരുടെ അസൗകര്യങ്ങളും കുറച്ചു.
Barcelona aims to give the streets back to their residents by creating super-blocks. The city aims to free up nearly 60% of streets currently used by cars and turn them into “citizen spaces” for leisure, culture, community and greening purposes. #healthystreets pic.twitter.com/ELOXPf9ErW
— C40 Cities (@c40cities) April 15, 2018
ബാഴ്സലോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് നടത്തിയ ഒരു പഠനത്തിന്റെ ഇതിന്റെ നേട്ടത്തെ കുറിച്ച് വിവരിക്കുന്നു. നഗരത്തില്‍ ഉടനീളമായി 503 സൂപ്പര്‍ ബ്ലോക്കുകള്‍ സൃഷ്ടിക്കാനായാല്‍ സ്വകാര്യ വാഹന ഉപയോഗം ആഴ്ചയില്‍ 2.30 ലക്ഷം കുറയുമെന്നാണ് അനുമാനം. പൊതുഗതാഗത സംവിധാനം വര്‍ധിപ്പിച്ച്, സൈക്കിള്‍-കാല്‍നട യാത്ര പ്രോത്സാഹിപ്പിച്ച് അത് സാധ്യമാക്കുക ലക്ഷ്യവും.
A long awaited visit to #Barcelona's super blocks with @ja_gras! San Antoni phase 1 and 2 superblocks look amazing, full of people and more vibrant! Barcelona is leading the way..#citiesforpeople #publicspace #barcelona #superblock #urbanism #urbandesign #urbsntransformation pic.twitter.com/sXkmkmaUBW
— Dimitris Grozopoulos (@DimitrisGroz) May 7, 2019
കാര്‍ രഹിത നഗരങ്ങള്‍ വായുമലിനീകരണ തോത് ഗണ്യമായി കുറയ്ക്കും. ശബ്ദമലിനീകരണവും കുറയ്ക്കും. നൈട്രജന്‍ ഡൈ ഓക്സൈഡിന്റെ (NO2) അളവ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന തോതിലേക്ക് കുറയ്ക്കും. നഗരത്തിലെ പ്രധാന തെരുവുകളിലെല്ലാം മരം വച്ചുപിടിപ്പിക്കുകയാണ് ഗ്രീന്‍ സോണിലേക്കുള്ള മറ്റൊരു മാറ്റം. ഒരു കുടുംബത്തിനും ഗ്രീന്‍ സോണിലേക്കുള്ള ദൂരം 200 മീറ്ററില്‍ കൂടാത്ത വിധത്തിലായിരിക്കും ഈ മാറ്റം.
ഹരിതയിടങ്ങള്‍ മനാസികാരോഗ്യത്തെ ശക്തിപ്പെടുത്തും. അമിത വണ്ണം, പ്രമേഹം എന്നിവ പ്രതിരോധിക്കുന്നതിന് കൂടി അത് സഹായകരമാകും. കൊറോണ വൈറസ് അപകടകരമായ രീതിയില്‍ പ്രവര്‍ത്തിച്ചത് ഇത്തരം രോഗങ്ങള്‍ അലട്ടുന്നവരെ കൂടിയായിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഹോട്ട്സ്പോട്ടുകള്‍ അടച്ചിടും; നാല് ജില്ലകള്‍ റെഡ് സോണില്‍; ഗ്രീന്‍ സോണിലുള്ളവയെ ഓറഞ്ചിലേക്ക് മാറ്റി
130 ജില്ലകള്‍ റെഡ് സോണില്‍, കേരളത്തിലെ രണ്ട് ജില്ലകളും; ഗ്രീന്‍സോണില്‍ 319 ജില്ലകള്‍, കേന്ദ്രപട്ടിക വന്നു
ഗ്രീന്‍ സോണിലും നിയന്ത്രണം; ഇളവുകളില്‍ പുതിയ മാര്‍ഗനിര്‍ദേശം ഇങ്ങനെ