ശർമമാരുടെ കാര്യത്തിൽ ക്വാറന്റയിൻ ഇളവ് വേണമെന്ന് ടീം ഇന്ത്യ
നിലവില്‍ 14 ദിവസത്തെ ക്വാറന്റെയ്ന് ക്രിക്കറ്റ് ഓസ്ട്രേലിയ താരങ്ങള്‍ക്ക് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ രോഹിതിനും ഇഷാന്തിനും ടെസ്റ്റ് പരമ്പരയുടെ ഭാഗമാകണമെങ്കില്‍ ഇതിന് ഇളവ് ലഭിക്കേണ്ടതുണ്ട്.
ഓസീസ് പരമ്പര തുടങ്ങാനിരിക്കെ, ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിത് ശർമയയുടെയും ഇഷാന്ത് ശർമയുടെയും ആരോഗ്യകാര്യത്തിലാണ് ഇന്ത്യൻ ടീമിന്റെ പ്രധാന ആശങ്ക. ഇരുവരും നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമയുടെ നിരീക്ഷണത്തിലാണുള്ളത്. ഇരുവരും ടെസ്റ്റ് പരമ്പരയുടെ ടീമില്‍ മാത്രമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഡിസംബര്‍ 17നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.
നിലവില്‍ 14 ദിവസത്തെ ക്വാറന്റെയ്ന് ക്രിക്കറ്റ് ഓസ്ട്രേലിയ താരങ്ങള്‍ക്ക് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ രോഹിതിനും ഇഷാന്തിനും ടെസ്റ്റ് പരമ്പരയുടെ ഭാഗമാകണമെങ്കില്‍ ഇതിന് ഇളവ് ലഭിക്കേണ്ടതുണ്ട്. ഇരുവരുടെയും ക്വാറന്റെയ്ന് ദിനത്തില്‍ ഇളവ് നല്‍കണമെന്ന് ബിസിസി ഐ ക്രിക്കറ്റ് ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. അതിന് കാരണവുമുണ്ട്. ആദ്യ ടെസ്റ്റിന്റെ തൊട്ടടുത്ത ദിവസം തന്നെ, അതായത് ഡിസംബർ 16 ന് ഇരുവര്‍ക്കും പുറപ്പെടാന്‍ സാധിച്ചില്ലെങ്കില്‍ ടെസ്റ്റ് പരമ്പര കളിക്കാന്‍ സാധിക്കില്ല.
ബിസിസി ഐ ക്വാറന്റെയ്ന് ദിനത്തില്‍ ഇഷാന്തിനും രോഹിതിനും ഇളവ് നല്‍കാമോയെന്ന കാര്യത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയയുമായി സംസാരിക്കുകയാണ്. ക്രിക്കറ്റ് ഓസ്ട്രേലിയ ഇതിന് സമ്മതിച്ചാല്‍ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ രോഹിതും ഇഷാന്തും കളിക്കും. ബിസിസി ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ.
എത്രയും പെട്ടെന്ന് ഓസ്ട്രേലിയയിലേക്ക് എത്തിയാല്‍ മാത്രമെ ഇരുവര്‍ക്കും പരമ്പര കളിക്കാനാവുകയുള്ളൂവെന്നും അല്ലാത്ത പക്ഷം ആരായാലും പരമ്പര നഷ്ടമാകുമെന്ന് വ്യക്തമാക്കി നേരത്തെ കോച്ച് രവി ശാസ്ത്രിയും രംഗത്ത് വന്നിരുന്നു. വിരാട് കോഹ്ലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ രോഹിതിനും ഇഷാന്തിനും ടെസ്റ്റ് പരമ്പര നഷ്ടമായാല്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയാവുമെന്നാണ് കരുതപ്പെടുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
80കളും 2000ങ്ങളും മറന്നേക്കൂ, ഇത് ഇന്ത്യയുടെ ക്രിക്കറ്റ് വസന്തം
ഇന്ത്യൻ ടീമിന് ന്യൂസിലാൻഡ് ബാലികേറാമലയായതിന്റെ 3 കാരണങ്ങൾ
ആരാണ് പറഞ്ഞത് പരിക്ക് കാലം ബോറിങ് ആണെന്ന്? ഇവിടെ നമ്മളാണ് സിക്കന്തർ!
ഈ ടെസ്റ്റ് ജയിച്ചേ തീരൂ; പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കലിന് സപ്പോർട്ടുമായി കോഹ്ലിയും രോഹിതും