കേരളത്തിനകത്ത് അനിരുദ്ധിനെ ആകർഷിച്ച ബീച്ചുകൾ വർക്കലയിലേയും തോട്ടടയിലേയും മുഴപ്പിലങ്ങാട്ടിലേയുമാണ്. ഓരോ ബീച്ചിനും ഓരോ കഥയാണ്. ഓരോ നിറമാണ്. ഓരോ പ്രതീതിയാണ്. ബീച്ചുകളുടെ സൗന്ദര്യം തേടി കേരളത്തിനകത്ത് നടത്തിയ യാത്രകളിൽ ക്യാമറ ക്ലിക്കിലൊതുങ്ങിയ ചിത്രങ്ങളെപ്പറ്റി ഫോട്ടോഗ്രാഫറായ അനിരുദ്ധ് രംഗനാഥ് ഓർമകൾ പങ്കു വെക്കുന്നു.