ലഹരിമരുന്ന് കേസിലെ പ്രതിയുടെ ഫോണിലേക്ക് ജൂലൈ പത്തിന് ബിനീഷ് വിളിച്ചത് 26 തവണ, ഫിറോസിന്റെ ആരോപണങ്ങള്‍ ഇങ്ങനെ
ലോക്ക്ഡൗണ്‍ സമയത്ത് കുമരകത്തെ ഹോട്ടലില്‍ അനൂപിന്റെ നേതൃത്വത്തില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇവിടെ വലിയ തോതില്‍ മയക്കുമരുന്ന് വിതരണം നടത്തിയെന്നും ഫിറോസ് പറയുന്നു. ഈ പരിപാടികളില്‍ ബിനീഷ് പങ്കെടുത്തതായി അറിയില്ല. അതേസമയം ഈ ദിവസങ്ങളില്‍ ബിനീഷ് ആലപ്പുഴയില്‍ ഉണ്ടായിരുന്നു.
ബംഗ്ളൂരുവിലെ ലഹരിമരുന്ന് കേസിലെ പ്രതികളുമായി സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന് ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധമുണ്ടെന്നും ഇവര്‍ക്ക് സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്നും യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. ബംഗ്ളൂരുവിലെ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ഫോണിലേക്ക് 2020 ജൂലൈ 10ന് വന്ന കോള്‍ ഡീറ്റെയില്‍സ് പരിശോധിക്കേണ്ടതാണ്. ഇതേദിവസം ബിനീഷ് കോടിയേരി അടക്കം നിരവധി പേരാണ് അനൂപിനെ വിളിച്ചത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാകും ഇത് പരിശോധിച്ചാല്‍ കിട്ടുക. 26 തവണയാണ് അന്ന് ബിനീഷ് അനൂപിനെ വിളിച്ചത്. അന്നേദിവസമാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികളിലൊരാളയ സ്വപ്ന സുരേഷ് ബംഗ്ളൂരുവില്‍ അറസ്റ്റിലാകുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കും ബംഗ്ളൂരുവിലെ ലഹരിക്കടത്ത് കേസില്‍ ബന്ധമുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്നും ഫിറോസ് പറഞ്ഞു. ഇതിന്റെ കൂടുതല്‍ തെളിവുകള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടും. ലഹരിമരുന്ന് കേസില്‍ ബംഗ്ളൂരുവില്‍ നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ പിടിയിലായ അനൂപ് മുഹമ്മദ് നല്കിയ മൊഴി പുറത്തുവിട്ടായിരുന്നു ഫിറോസിന്റെ വാര്‍ത്താസമ്മേളനം. ഇതില്‍ ബിനീഷ് കോടിയേരിയുടെ പേരുണ്ടെന്നും ബംഗ്ളൂരുവില്‍ അനൂപിന് ഹോട്ടല്‍ തുടങ്ങാനായി പണം മുടക്കിയത് ബിനീഷാണെന്നും ഫിറോസ് ആരോപിച്ചു.
ലോക്ക്ഡൗണ്‍ സമയത്ത് കുമരകത്തെ ഹോട്ടലില്‍ അനൂപിന്റെ നേതൃത്വത്തില്‍ നിശാപാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇവിടെ വലിയ തോതില്‍ മയക്കുമരുന്ന് വിതരണം നടത്തിയെന്നും ഫിറോസ് പറയുന്നു. ഈ പരിപാടികളില്‍ ബിനീഷ് പങ്കെടുത്തതായി അറിയില്ല. അതേസമയം ഈ ദിവസങ്ങളില്‍ ബിനീഷ് ആലപ്പുഴയില്‍ ഉണ്ടായിരുന്നു. ലോക്ക്ഡൗണ്‍ കാലയളവിൽ അടക്കം പലപ്പോഴും ബിനീഷ് ബംഗ്ളൂരുവിലെ ഹോട്ടലിൽ എത്തിയിരുന്നതായി പരിസരവാസികൾ പറഞ്ഞതായും ഫിറോസ് ആരോപിച്ചു.
ബംഗ്ളൂരുവിലെ ലഹരിമരുന്ന് കേസിൽ ടെലിവിഷൻ സീരിയൽ നടി ഡി.അനിഖ, മുഹമ്മദ് അനൂപ്, ആർ.രവീന്ദ്രൻ എന്നിങ്ങനെ മൂന്ന് മലയാളികളെയാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. കർണാടകയിലെ പ്രമുഖ സംഗീതജ്ഞർക്കും മുൻനിര അഭിനേതാക്കൾക്കും ഈ സംഘം ലഹരിമരുന്ന് വിതരണം ചെയ്തതായും കേരളത്തിലെ വിഐപികളുടെ മക്കൾ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലാണെന്നും എൻസിബി ഡപ്യൂട്ടി ഡയറക്ടർ കെ.പി.എസ്. മൽഹോത്ര ഇവരുടെ അറസ്റ്റിന് പിന്നാലെ പറഞ്ഞിരുന്നു. എക്സ്റ്റസി എന്നറിയപ്പെടുന്ന 145 എംഡിഎംഎ ഗുളികകളാണ് കല്യാൺ നഗറിലെ റോയൽ സ്യൂട്ട്സ് ഹോട്ടൽ അപ്പാർട്ട്മെന്റിൽനിന്ന് ആദ്യം പിടിച്ചെടുത്തത്. 96 എംഡിഎംഎ ഗുളികകളും 180 എൽഎസ്ഡി ബ്ലോട്ടുകളും ബെംഗളൂരുവിലെ നിക്കു ഹോംസിൽനിന്നും കണ്ടുകെട്ടി. ദൊഡാഗുബ്ബിയിലുള്ള അനിഖയുടെ വീട്ടിൽനിന്നു 270 എംഡിഎംഎ ഗുളികകളും പിടിച്ചെടുത്തിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ബംഗ്ളൂരുവിലെ ലഹരിമരുന്ന് സംഘവുമായി ബിനീഷ് കോടിയേരിക്ക് അടുത്ത ബന്ധം, ഗുരുതര ആരോപണങ്ങളും മൊഴികളുമായി ഫിറോസ്
'അനൂപിനെ നന്നായി അറിയാം, ഹോട്ടലിന് പണം നൽകിയിട്ടുണ്ട്', അറസ്റ്റ് വാർത്ത ഞെട്ടിപ്പിക്കുന്നതെന്ന് ബിനീഷ് കോടിയേരി
'ആസിഫ് അലി അടക്കമുളളവരുടെ ആശംസ', സിനിമ താരങ്ങള്‍ക്കും ലഹരി മാഫിയയുമായി ബന്ധമെന്ന് പി.കെ ഫിറോസ്, അന്വേഷണം അട്ടിമറിച്ചേക്കാം
'മയക്കുമരുന്ന് പണമിടപാട് ബിനീഷിന്റെ മണി എക്സ്ചേഞ്ച് സ്ഥാപനം വഴിയോ? കോക്കാച്ചി മിഥുന്റെ കോൾ ലിസ്റ്റിലും ബിനീഷ്'; വീണ്ടും യൂത്ത് ലീഗ്