ഷാരൂഖും നെറ്റ്ഫ്ലിക്സും ഒന്നിക്കുന്നു; ഹൊറർ സീരീസ് വരുന്നു
200 വർഷം മുൻപ് ജീവിച്ചിരുന്ന ബീറ്റാൽ എന്ന ബ്രിട്ടീഷ് ഇന്ത്യൻ ആർമി ഓഫിസറും അദ്ദേഹത്തിന്റെ സോംബി (മരിച്ച ആളുകൾ) പടയും ഒരു ഗ്രാമത്തെ അക്രമിക്കാൻ വരുന്നതും അവർക്കെതിരെ പോലീസ് സേന നടത്തുന്ന ചെറുത്ത് നിൽപ്പുമാണ് സീരിസിന്റെ ഇതിവൃത്തം.
ഷാരൂഖ് ഖാനും നെറ്റ്ഫ്ലിക്സും ഒരു വെബ്സീരിസിനായി കൈകോർക്കുകയാണ്. 'ബേതാൾ' എന്നാണ് സീരിസിന്റെ പേര്. ഷാരൂഖിന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലിസ് എന്റർടൈൻമെന്റും നെറ്ഫ്ലിക്സും ചേർന്നാണ് സീരിസ് നിർമിക്കുന്നത്. മെയ് 24നാണ് റിലീസ്.
സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നെറ്ഫ്ലിക്സിന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തു വിട്ടിട്ടുണ്ട്. സീരീസിൽ വിനീത് കുമാർ,അഹാന കുമ്ര,സുചിത്ര പിള്ളൈ, ജിതേന്ദ്ര ജോഷി,മഞ്ജിരി പൂപാലാ, സൈന ആനന്ദ് എന്നിവരാണ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരിസിന്റെ എഴുത്തും സംവിധാനവും നിർവഹിക്കുന്നത് പാട്രിക്ക് ഗ്രഹാമാണ്.
A post shared by Netflix India (@netflix_in) on
200 വർഷം മുൻപ് ജീവിച്ചിരുന്ന ബീറ്റാൽ എന്ന ബ്രിട്ടീഷ് ഇന്ത്യൻ ആർമി ഓഫിസറും അദ്ദേഹത്തിന്റെ സോംബി (മരിച്ച ആളുകൾ) പടയും ഒരു ഗ്രാമത്തെ അക്രമിക്കാൻ വരുന്നതും അവർക്കെതിരെ പോലീസ് സേന നടത്തുന്ന ചെറുത്ത് നിൽപ്പുമാണ് സീരിസിന്റെ ഇതിവൃത്തം.
നെറ്റ്ഫ്ലിക്സ് ഇതിനോടകം തന്നെ നിരവധി ഇന്ത്യൻ ഒറിജിനൽ സീരീസ് ഈ വർഷം റിലീസ് ചെയ്തു കഴിഞ്ഞു. 'ജാംത്ര' ,'താജ് മഹൽ 1989' ,'ഷീ' , 'ഹസ്മുഖ്' എന്നീ സീരീസുകളാണവ. നെറ്റ്ഫ്ലിക്സിന്റെ നിർമാണത്തിൽ ഒരുങ്ങിയ ജാക്വിലിൻ ഫെർണാണ്ടസ് നായികയായ ഹിന്ദി ചിത്രം 'മിസ്സിസ് സീരിയൽ കില്ലർ' എന്ന ചിത്രവും മെയ് ഒന്നിനാണ് റിലീസ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!