ചിരാഗ് മാത്രമല്ല കുശ്വാഹയുടെ മൂന്നാം മുന്നണിയുമുണ്ട് ബിഹാര്‍ അടിയൊഴുക്ക് നിര്‍ണയിക്കാന്‍
സംസ്ഥാനത്ത് എല്ലായിടത്തും ഒരുപോലെ ശക്തിയുള്ളതല്ല ഈ പാര്‍ട്ടികള്‍. എന്നാല്‍ ഓരോ പ്രദേശങ്ങളില്‍, ചില പ്രത്യേക മണ്ഡലങ്ങളില്‍ തങ്ങളുടെ വോട്ട് വിഹിതം നിര്‍ണായകമാണെന്ന് പാര്‍ട്ടികള്‍ അവകാശപ്പെടുന്നു.
ഉപേന്ദ്ര കുശ്വാഹ ഒരിക്കല്‍ നിതീഷ് കുമാറിന്റെ പ്രിയപ്പെട്ടവനായിരുന്നു. പക്ഷെ ഈ തെരഞ്ഞെടുപ്പില്‍ ബിഹാറിന്റെ രാഷ്ട്രീയ ഭാഗദേയം നിര്‍ണയിക്കുന്നതിലെ അടിയൊഴുക്കില്‍ പ്രധാന ഘടകമായേക്കാവുന്നതാണ് കുശ്വാഹയുടെ നിലപാടുകളും വോട്ടും.
ഇത്തവണത്തെ ബിഹാര്‍ തെരഞ്ഞെടുപ്പിന് പ്രത്യേകതകള്‍ ഏറെയാണ്. എന്‍ഡിഎയില്‍ ബിജെപി നിതീഷിനെ വീഴ്ത്താന്‍ ശ്രമിക്കുന്നു. നിതീഷിന് പ്രധാന സംഖ്യകക്ഷിയായ ബിജെപി ഒട്ടും വിശ്വാസമില്ലാതായിരിക്കുന്നു. മുന്നണിയിലുള്ള നിതീഷിനേക്കാള്‍ ബിജെപിക്ക് പ്രിയം മുന്നണി വിട്ട് തനിച്ച് മത്സരിക്കുന്ന ചിരാഗ് പാസ്വാന്റെ എല്‍ജെപിയെ. ബിജെപിയും എല്‍ജെപിയും ചേര്‍ന്ന സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ചിരാഗ് ആവര്‍ത്തിക്കുന്നു. എന്‍ഡിഎയിലെ ഈ ചേരിപ്പോര് കാരണം 15 വര്‍ഷത്തെ നിതീഷ് ഭരണത്തിന് വിരാമമിട്ട് ലാലുവിന്റെ മകന് തേജസ്വി യാദവിലൂടെ അധികാാരത്തില് തിരിച്ചെത്താന്‍ കഴിയുമെന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പെട്ട മഹാസഖ്യം പ്രതീക്ഷ പ്രകടിപ്പിക്കുന്നു.

ഈ സങ്കീര്‍ണ സാഹചര്യങ്ങളിലാണ് ഉപേന്ദ്ര കുശ് വാഹയുടെ ബലപരീക്ഷണം. കുശ് വാഹയുടെ മൂന്നാം മുന്നണി കുറേ സീറ്റുകള്‍ നേടി ഭരണത്തെ നിയന്ത്രിക്കാന്‍ പ്രാപ്തരാകും എന്നൊന്നും ആരും കരുതുന്നില്ല. കുശ്വാഹയുടെ അവകാശ വാദവും അതൊന്നുമല്ല. കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്ന ബിഹാര്‍ രാഷ്ട്രീയത്തില്‍ മൂന്നാം മുന്നണി പിടിക്കുന്ന വോട്ടുകള്‍, അത് നേരിയതാണെങ്കില്‍ പോലും ഓരോ മണ്ഡലത്തിലെയും ജയപരാജയം നിര്‍ണയിക്കാന്‍ പോന്നതാണെന്ന കുശ്വാഹയും മൂന്നാം മുന്നണിയും ഉറപ്പിച്ചു പറയുന്നു.
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യ ഘട്ടം കഴിഞ്ഞു. അപ്പോഴും മൂന്നാം മുന്നണിക്ക് ആവേശമൊന്നും നഷ്ടപ്പെട്ടിട്ടില്ല. കുശ് വാഹ നയിക്കുന്ന മഹാജനാധിപത്യ മതേതര മുന്നണി (ജിഡിഎസ്എഫ്) തങ്ങളുടെ ശക്തി തെളിയിക്കും എന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അവഗണിക്കാന്‍ കഴിയാത്ത വോട്ട് ബലം ഉണ്ടാകും എന്ന് പറയുന്നു. കുശ് വാഹയുടെ രാഷ്ട്രീയ ലോക് സമത പാര്‍ട്ടി, അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം, ബിഎസിപി, സുഹല്‍ദേവ് ഭാരതിയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി), മുന്‍ ആര്‍ജെഡി എംപി ദേവേന്ദ്ര യാദവിന്റെ സമാജ് വാദി ജനതാദള്‍ ഡെമോക്രാറ്റിക്, ജനതാന്ത്രിക് പാര്‍ട്ടി (സോഷ്യലിസ്റ്റ്) എന്നിവര്‍ ഉള്‍പ്പെട്ടതാണ് മൂന്നാം മുന്നണി.
സംസ്ഥാനത്ത് എല്ലായിടത്തും ഒരുപോലെ ശക്തിയുള്ളതല്ല ഈ പാര്‍ട്ടികള്‍. എന്നാല്‍ ഓരോ പ്രദേശങ്ങളില്‍, ചില പ്രത്യേക മണ്ഡലങ്ങളില്‍ തങ്ങളുടെ വോട്ട് വിഹിതം നിര്‍ണായകമാണെന്ന് പാര്‍ട്ടികള്‍ അവകാശപ്പെടുന്നു. 2015ലെ തെരഞ്ഞെടുപ്പില്‍ കുശ് വാഹയുടെ പാര്‍ട്ടിക്ക് 3.6 ശതമാനം വോട്ട് ലഭിച്ചിരുന്നു. രണ്ട് സീറ്റില്‍ ജയിക്കുകയുമുണ്ടായി. മഹാസഖ്യം ആദ്യം സര്‍ക്കാര്‍ രൂപീകരിച്ചപ്പോഴും പിന്നീട് മഹാസഖ്യത്തെ തള്ളി നിതീഷ് ബിജെപി പാളയത്തിലേക്ക് തിരിച്ചുപോയപ്പോഴും കുശ് വാഹയുടെ രണ്ട് എംഎല്‍എമാര്‍ക്ക് കാര്യമായ പ്രസക്തിയുണ്ടായില്ല. അതുകൊണ്ട ഇത്തവണ മൂന്നാം മുന്നണിയാകാന്‍ തീരുമാനിച്ചു. ബിഎസ്പി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ട് ശതമാനം വോട്ട് നേടിയിരുന്നു. ഇത്തവണ എല്ലാവരും ചേരുമ്പോള്‍ 10 ശതമാനം വോട്ട് ഉറപ്പാണെന്ന് പറയാന്‍ നേതാക്കളെ പ്രേരിപ്പിക്കുന്നത് ഈ വോട്ട് വിഹിതമാണ്.
ആല്‍എല്‍എസ്പി 104 സീറ്റിലാണ് മത്സരിക്കുന്നത്. ബിഎസ്പി 80 സീറ്റിലും. ഒവൈസിയുടെ എഐഎഎംഐഎം 20 സീറ്റിലും മത്സരിക്കുന്നു. ഒരുകാലത്ത് ലാലു പ്രസാദ് യാദവിന് ഒപ്പമുണ്ടായിരുന്നു മുസ്ലീം വോട്ട് വിഹതം ഒവൈസിയിലൂടെ അടര്‍ത്തിയെടുക്കാന്‍ കഴിയുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടല്‍. മുസ്ലിം വോട്ടര്‍മാര്‍ കൂടുതലുള്ള സീമാഞ്ചല്‍ ഭാഗങ്ങളിലെ മണ്ഡലങ്ങളില്‍ മൂന്നാം മുന്നണി പിടിക്കുന്ന വോട്ടുകള്‍ ആര്‍ക്ക് ഗുണം ചെയ്യും എന്ന് നിശ്ചയമില്ല.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!