സുശാന്തിന്റെ മരണം: ബീഹാർ പൊലീസ് ഉദ്യോഗസ്ഥന് മുംബൈയിൽ നിർബന്ധിത ക്വാറന്റൈന്
മുംബൈ പൊലീസ് സുശാന്തിന്റെ കേസുമായി ബന്ധപ്പെട്ട പോസ്റ്റ് മോർട്ടം റിപ്പോർട്ട് പോലും നൽകാതെ നിസ്സഹകരണ നിലപാടാണ് എടുത്തിരിക്കുന്നതെന്നാണ് ബീഹാർ പൊലീസിന്റെ പരാതി.
നടൻ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കാൻ മുംബൈയിലെത്തിയ പാട്ന എസ് പിയായ ബിനയ് തിവാരിയെ നിർബന്ധിതമായി ക്വാറന്റൈന് ചെയ്തു. മുംബൈയിൽ കേസന്വേഷണം നടത്തുന്ന സംഘത്തെ നയിക്കാനാണ് എസ് പിയായ ബിനയ് തിവാരി കഴിഞ്ഞ ദിവസം വൈകിട്ടോടെ മുംബൈയിൽ എത്തിയത്. മാധ്യമ പ്രവർത്തകരെ കണ്ടശേഷം ജോലിയിലേക്ക് കടക്കും മുൻപ് മുംബൈ കോർപ്പറേഷൻ അദ്ദേഹത്തിന്റെ കയ്യിൽ ക്വാറന്റൈൻ സീൽ പതിക്കുകയായിരുന്നു.
ഇദ്ദേഹത്തെ രാത്രിയോടെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോവുകയും ഇത് കൊവിഡ് പ്രതിരോധത്തിന്റെ നടപടിയാണെന്നുമാണ് മുംബൈ കോർപ്പറേഷൻ വിശദീകരണം നൽകിയത്. എന്നാൽ ഇവർക്ക് ഐപിഎസ് മെസ്സിൽ താമസം നൽകിയില്ലെന്ന വിമർശനവുമായി ബിഹാർ ഡിജിപി രംഗത്തെത്തിയിരുന്നു. ക്വാറന്റൈൻ ചെയ്തില്ലെങ്കിലും നേരത്തെ എത്തിയ പൊലീസ് സംഘത്തിന് വാഹനം പോലും നൽകുന്നില്ലെന്ന പരാതി ബിഹാർ സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
പുതിയ സംഭവവികാസത്തോടെ മുംബൈ, ബീഹാർ പൊലീസ് തമ്മിൽ സുശാന്തിന്റെ മരണം സംബന്ധിച്ച അന്വേഷണം കൂടുതൽ വിവാദങ്ങൾ വഴിതുറക്കാൻ സാധ്യതയുണ്ട്. നേരത്തെ തന്നെ ഈ കേസ് അന്വേഷണം സംബന്ധിച്ച് വിവാദങ്ങൾ നിലനിൽക്കുകയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പരാമർശവും അതിനെതിരെ സുശാന്തിന്റെ കുടുംബ അഭിഭാഷകന്റെ മറുപടിയുമൊക്കെ വാർത്തയായിരുന്നു.
IPS officer Binay Tiwari reached Mumbai today from patna on official duty to lead the police team there but he has been forcibly quarantined by BMC officials at 11pm today.He was not provided accommodation in the IPSMess despite request and was staying in a guest house in Goregaw pic.twitter.com/JUPFRpqiGE
— IPS Gupteshwar Pandey (@ips_gupteshwar) August 2, 2020
സുശാന്തിന്റെ മരണവുമായി സംബന്ധിച്ച കേസ് നിലവിൽ മുംബൈ പൊലീസും ബീഹാർ പൊലീസും അന്വേഷിക്കുന്നുണ്ട്. മുംബൈ പൊലീസ് സുശാന്തിന്റെ കേസുമായി ബന്ധപ്പെട്ട പോസ്റ്റ് മോർട്ടം റിപ്പോർട്ട് പോലും നൽകാതെ നിസ്സഹകരണ നിലപാടാണ് എടുത്തിരിക്കുന്നതെന്നാണ് ബീഹാർ പൊലീസിന്റെ പരാതി. ഇപ്പോഴും ഓട്ടോയിലാണ് മുംബൈയിൽ ബിഹാർ പൊലീസ് സംഘത്തിന്റെ യാത്രകൾ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഈ പ്രശ്നങ്ങൾ നിലനിൽക്കവെയാണ് ഈ പൊലീസ് ഉദ്യോഗസ്ഥന് നിർബന്ധിത ക്വാറന്റൈനിലാക്കിയത്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്,മുംബൈ പൊലീസ് കമ്മീഷണർ,മഹാരാഷ്ട്രാ ഡിജിപി എന്നിവരുടെ യോഗം നടന്നു .
മഹരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറ നടത്തിയൊരു പ്രസ്താവന കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. സുശാന്തിന്റെ മരണത്തിൽ മുംബൈ പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ച ഉണ്ടെങ്കിൽ തെളിവ് കൊണ്ടുവരൂ എന്നായിരുന്നു താക്കറെ നടത്തിയ പ്രസ്താവന.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!