രണ്ട് മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും സ്വർണക്കടത്തില്‍ ബന്ധം, മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്ന് കെ സുരേന്ദ്രൻ
മുഖ്യമന്ത്രിയുടെ ഓഫീസ് പലതവണ ബാഗേജ് വിട്ടുകിട്ടാൻ ഇടപെട്ടുവെന്നാണ് അറിഞ്ഞത്. അത് ആരോപണം എന്ന് മാത്രമായിരുന്നു എന്ന് അന്ന് പലരും പറഞ്ഞു. ഇടതുപക്ഷം ഇതിന്റെ പേരിൽ എന്നെ വേട്ടയാടി.
രണ്ട് മന്ത്രിമാർക്കും മുഖ്യമന്ത്രിയുടെ ഓഫിസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരും സ്വർണക്കടത്തുകാരുമായി നിരന്തരബന്ധം പുലർത്തിയിരുന്നുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വളരെ ഉത്തരവാദിത്വത്തോടെയാണ് താൻ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ശിവശങ്കറില്‍ നിന്ന് വരും ദിവസങ്ങളില്‍ ഈ വിവരങ്ങള്‍ വെളിച്ചത്തുവരും. അന്വേഷണ സംഘങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാം. അത് കൊണ്ട് താന്‍ തെളിവ് നല്‍കേണ്ടതില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. സ്വർണം അടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് നിരവധി തവണ കസ്റ്റംസിനെ വിളിച്ചിരുന്നു. ബാഗേജ് ലഭിക്കാതെ വന്നപ്പോൾ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിളിക്കുന്നതെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും സുരേന്ദ്രൻ പറഞ്ഞു.
'ഈ സംഭവം ഉണ്ടായപ്പോൾ എന്റെ സോഴ്സ് വെച്ച് കസ്റ്റംസിലെ ചിലരെ വിളിച്ചു. പരിഭ്രമത്തോടെയാണ് അവർ സംസാരിച്ചത്. പിന്നീട് മറ്റ് ചില ഉദ്യോഗസ്ഥരെ കൂടി വിളിച്ച് അന്വേഷിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് പലതവണ ബാഗേജ് വിട്ടുകിട്ടാൻ ഇടപെട്ടുവെന്നാണ് അറിഞ്ഞത്. അത് ആരോപണം എന്ന് മാത്രമായിരുന്നു എന്ന് അന്ന് പലരും പറഞ്ഞു. ഇടതുപക്ഷം ഇതിന്റെ പേരിൽ എന്നെ വേട്ടയാടി. മുഖ്യമന്ത്രിയുടെ ഓഫീസ് പല തവണ ബാഗേജ് വിട്ടുകിട്ടാൻ ബന്ധപ്പെട്ടിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിളിക്കുന്നതെന്ന് ശിവശങ്കർ ഭീഷണിപ്പെടുത്തി. ഇതൊക്കെ സംബന്ധിച്ച ഡിജിറ്റൽ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ ആരോപണം ഉന്നയിച്ചപ്പോൾ ഇതുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥനെ കൊണ്ട് മുഖ്യമന്ത്രി ആരും വിളിച്ചില്ലെന്ന് പറയിപ്പിച്ചു. ആയിരം തവണ അദ്ദേഹം അത് അതാവർത്തിച്ചു. ഒരു തവണയല്ല പല തവണ മുഖ്യമന്ത്രിയുടെ ഓഫീസ് ബാഗേജ് കിട്ടാൻ വിളിച്ചു എന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ സുരേന്ദ്രൻ വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് കേസിന്റെ മുഖ്യസൂത്രധാരന്‍ മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ അറിവോടുകൂടിയാണ് തട്ടിപ്പുകളെല്ലാം നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വര്‍ണക്കടത്ത് സംഘം നിരന്തരം കയറിയിറങ്ങി. ഇത് നിഷേധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ? മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ശിവശങ്കര്‍ നിരവധി തവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിളിക്കുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. അന്വേഷണ സംഘത്തിന് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടി വന്നേക്കാം. സ്വപ്നയെ ശിവശങ്കറിന് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയാണ്. അല്ലാതെ ശിവശങ്കര്‍ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തുകയായിരുന്നില്ല. മുഖ്യമന്ത്രിയാണ് ഇവര്ക്കിടിയിലുള്ള മീഡിയേറ്ററെന്നും സുരേന്ദ്രേന് ആരോപിച്ചു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!