പ്രധാനമന്ത്രിയുടെ പ്രസംഗം: ബിജെപിയുടെ യു ട്യൂബ് ചാനലിൽ ഡിസ്ലൈക്ക് പ്രവാഹം, ഒടുവിൽ ബട്ടൺ ഒഴിവാക്കി രക്ഷപ്പെടൽ
ബിജെപി തങ്ങളുടെ ഔദ്യോഗിക യു ട്യൂബ് ചാനലിലൂടെ പങ്കുവെച്ച പ്രധാനമന്ത്രിയുടെ പ്രസംഗത്തിലാണ് ഡിസ് ലൈക്ക് പ്രതിഷേധവുമായി ജനങ്ങൾ ഒത്തുകൂടിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് ഇന്ന് നടത്തിയ പ്രസംഗത്തിന് യു ട്യുബിൽ ലഭിച്ചത് ഡിസ് ലൈക്ക് പ്രവാഹം. ഇതോടെ വീഡിയോയിൽ നിന്നും ലൈക്ക്, ഡിസ് ലൈക്ക് ബട്ടൺ ഒഴിവാക്കി രക്ഷപ്പെടൽ. ബിജെപി തങ്ങളുടെ ഔദ്യോഗിക യു ട്യൂബ് ചാനലിലൂടെ പങ്കുവെച്ച പ്രധാനമന്ത്രിയുടെ പ്രസംഗത്തിലാണ് ഡിസ് ലൈക്ക് പ്രതിഷേധവുമായി ജനങ്ങൾ ഒത്തുകൂടിയത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വലിയ ആഘോഷമായ ദീപാവലി, ദസറ എന്നിവ അടുത്തതോടെ കൊവിഡ് മുൻനിർത്തിയാണ് ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം. ആഘോഷങ്ങൾക്കിടയിൽ ജാഗ്രത കൈവിടരുതെന്നും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കൊവിഡ് വൈറസ് നമുക്ക് ഇടയിൽ നിന്ന് പോയിട്ടില്ലെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവെ മോദി പറഞ്ഞിരുന്നു.

ബിജെപി തങ്ങളുടെ ഔദ്യോഗിക യു ട്യൂബ് ചാനൽ വഴി പ്രസംഗത്തിന്റെ വീഡിയോ കൊടുത്തിരുന്നു. ഇതിന് തുടക്കം മുതലെ ലൈക്കിനെക്കാൾ ഡിസ് ലൈക്ക് കുതിക്കുകയായിരുന്നു. പതിനായിരക്കണക്കിന് ഡിസ് ലൈക്ക് വന്നതോടെ പ്രധാന വീഡിയോയിൽ നിന്നും ലൈക്കും, ഡിസ് ലൈക്കും ചെയ്യുന്നതിനുളള ബട്ടൺ ബിജെപി ഒഴിവാക്കി. പ്രധാനമന്ത്രി ഇന്ന് നടത്തിയ പ്രസംഗത്തിന്റെ നാല് വീഡിയോ ആണ് ബിജെപി തങ്ങളുടെ യു ട്യൂബ് ചാനലിലൂടെ പ്രസിദ്ധീകരിച്ചത്. ഇതിൽ എല്ലാത്തിനും ലൈക്കിനെക്കാൾ ഡിസ് ലൈക്കാണ് കൂടുതലുളളത്.

ലൈക്ക്, ഡിസ് ലൈക്ക് ബട്ടൺ ഒഴിവാക്കിയ വീഡിയോയിലാകട്ടെ എവിടെ ഡിസ് ലൈക്ക് ബട്ടൺ, ഞങ്ങളുടെ ഡിസ് ലൈക്ക് ബട്ടൺ തിരിച്ചു തരൂ എന്നുളള ചോദ്യങ്ങളാണ് കമന്റായി ഉയരുന്നത്. ബട്ടൺ ഓഫ് ചെയ്തതിനാൽ ഇവിടെ ഡിസ് ലൈക്ക് ചെയ്യുന്നു എന്നുളള ധാരാളം കമന്റുകളുമുണ്ട്. രണ്ട് മാസങ്ങൾക്ക് മുമ്പ് മോദി നടത്തിയ മൻ കി ബാത്ത് പ്രസംഗത്തിനും ലക്ഷക്കണക്കിന് ഡിസ് ലൈക്കുകളാണ് ലഭിച്ചത്. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ഇത് ഏഴാമത്തെ തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കൊവിഡ് 81,995 മരണം, 14.26 ലക്ഷം രോഗികള്‍; 24 മണിക്കൂറില്‍ മരിച്ചത് 7,341 പേര്, സ്പെയിനിലും ഫ്രാന്‍സിലുമായി 24,373 മരണം
കൊവിഡ് മരണം 1.19 ലക്ഷം, 24 മണിക്കൂറില്‍ 5,399 മരണം, അമേരിക്കയില്‍ മാത്രം 1,513; ആകെ രോഗികള്‍ 19.23 ലക്ഷം
മലപ്പുറത്ത് കൊവിഡ് ബാധിച്ച യുവതി പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങൾ മരിച്ചു; തൃശൂരിൽ ക്വാറന്റീനിൽ കഴിഞ്ഞയാൾ ആത്മഹത്യ ചെയ്തു
24 മണിക്കൂറില്‍ 29,429 പേര്‍ക്ക് കൊവിഡ്, മരണം 582; രാജ്യത്ത് 9.36 ലക്ഷം രോഗികള്‍, ആകെ മരണം 24,309