ദൈവത്തിന്റെ കൈയുമായി മറഡോണയുടെ സ്വർണ പ്രതിമ, ചെലവ് കോടികൾ; ആഗ്രഹം നിറവേറ്റുകയാണെന്ന് ബോബി ചെമ്മണ്ണൂർ
അവസാനമായി കണ്ടപ്പോള്‍ മറഡോണക്ക് സ്വര്‍ണത്തില്‍ തീര്‍ത്ത അദ്ദേഹത്തിന്റെ ചെറിയൊരു ശില്‍പ്പം സമ്മാനിച്ചിരുന്നു. ആ സമയത്ത് മറഡോണ ചോദിച്ചു, തന്റെ ദൈവത്തിന്റെ ഗോള്‍ ശില്‍പ്പമാക്കാമോ എന്ന്.
ഫുട്ബോൾ ഇതിഹാസം മറഡോണയുടെ പൂർണകായ സ്വർണ പ്രതിമ നിർമ്മിക്കുമെന്ന് ജ്വല്ലറി ഗ്രൂപ്പ് ഉടമയും വ്യവസായിയുമായ ബോബി ചെമ്മണ്ണൂർ. 1986ലെ ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ടിനെതിരെ ദൈവത്തിന്റെ കൈ എന്നറിയപ്പെടുന്ന ഗോൾ നേടിയ മറഡോണയുടെ ചിത്രത്തെ അടിസ്ഥാനമാക്കി ആയിരിക്കും സ്വർണത്തിലുളള ശിൽപ്പം ഉയരുക. അഞ്ചരയടി ഉയരം വരുന്ന മറഡോണയുടെ കൈയ്യില്‍ സ്പര്‍ശിച്ചു നില്ക്കുന്ന ബോളില്‍ 'നന്ദി' എന്ന് സ്പാനിഷ് ഭാഷയില്‍ മുദ്രണം ചെയ്യും. തന്റെ ജുവലറി ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ മറഡോണയുടെ സ്വര്‍ണ ശില്പം പൂര്‍ത്തീകരിച്ച് ഇന്ത്യയിലെ ഏതെങ്കിലും പ്രശസ്തമായ മ്യൂസിയത്തില്‍ സൂക്ഷിക്കാനാണ് തീരുമാനമെന്നും ബോബി ചെമ്മണൂര്‍ വ്യക്തമാക്കി.
അവസാനമായി കണ്ടപ്പോള്‍ മറഡോണക്ക് സ്വര്‍ണത്തില്‍ തീര്‍ത്ത അദ്ദേഹത്തിന്റെ ചെറിയൊരു ശില്‍പ്പം സമ്മാനിച്ചിരുന്നു. ആ സമയത്ത് മറഡോണ ചോദിച്ചു, തന്റെ ദൈവത്തിന്റെ ഗോള്‍ ശില്‍പ്പമാക്കാമോ എന്ന്. എന്നാല്‍, കോടിക്കണക്കിനു രൂപ വില വരുന്നതു കൊണ്ട് അന്ന് അതിന് മറുപടി പറഞ്ഞില്ല. ഒരു തമാശ രൂപത്തിലാണ് അതിനെ കണ്ടത്. എന്നാല്‍, അദ്ദേഹം മരണപ്പെട്ടപ്പോള്‍ ആ ഒരു ആഗ്രഹം നിറവേറ്റണമെന്ന് തോന്നുന്നു. ആത്മാവ് എന്നൊന്നുണ്ടെങ്കില്‍ മറഡോണയുടെ ആത്മാവ് തീര്‍ച്ചയായും ഈ ശില്‍പ്പം കണ്ട് സന്തോഷിക്കുമെന്ന് തനിക്ക് പൂര്‍ണ ബോധ്യമുണ്ടെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു.
1986 മെക്സിക്കോ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ആദ്യ ഗോളാണ് 'ദൈവത്തിന്റെ ഗോള്‍' എന്നറിയപ്പെട്ടത്. ഇരു രാജ്യങ്ങളും തമ്മിലുണ്ടായ ഫാക്ലാൻഡ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ 2-1നാണ് അര്‍ജന്റീന തോൽപ്പിച്ചത്. ഇംഗ്ലണ്ടിന്റെ ഗോളി പീറ്റര്‍ ഷില്ട്ടനെതിരെ ഉയർന്നുചാടി ഹെഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഡീഗോ കൈകൊണ്ട് തട്ടി പന്ത് വലയിൽ കയറ്റുകയായിരുന്നു. മത്സരത്തിലെ രണ്ടാമത്തെ ഗോളും മറഡോണ തന്നെയാണ് നേടിയത്. ഈ രണ്ടാം ഗോൾ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അഞ്ച് ഇംഗ്ലീഷ് കളിക്കാരെയും ഗോളിയെയും വെട്ടിച്ച്, 11 ടച്ചുകളോടെ നേടിയ ആ ഗോൾ ഇന്നും ലോകമെങ്ങുമുളള ഫുട്ബോൾ ആരാധകർ ഓർത്തിരിക്കുന്നതാണ്. അർജന്റീനക്കായി 91 മത്സരം കളിച്ച അദ്ദേഹം 34 ഗോളുകൾ നേടി. 16ാം വയസിൽ അരങ്ങേറിയ മറഡോണ 17 വർഷത്തോളം രാജ്യത്തിനായി ബൂട്ടണിഞ്ഞു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
അഞ്ചടി അഞ്ചിഞ്ച്: കാൽപ്പന്തിൽ ലോകം കീഴടക്കിയ കുറിയ മനുഷ്യൻ | അപൂർവ ചിത്രങ്ങൾ കാണാം
ഇഷ്ട ടീം അർജന്റീന അല്ലായിരുന്നു, 86ലെ മറഡോണയുടെ കളി കണ്ടാണ് അർജന്റീന ഫാനായതെന്ന് ഐ.എം വിജയൻ
'അത് ചതിയാണ് ബോബി, ഞാൻ നിരപരാധിയാണ്'; മറഡോണ നെഞ്ചത്തടിച്ച് പൊട്ടിക്കരഞ്ഞത് ഓർമ്മിച്ച് ബോബി ചെമ്മണ്ണൂർ